മണ്ണഞ്ചേരി: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ആലപ്പുഴ വാടയ്‌ക്കല്‍ പൂഞ്ഞാഞ്ഞിലിക്കല്‍ വിനോദി (27)നെയാണ് 1,200 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. നേതാജി ജങ്ഷന് സമീപം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളെ ജീപ്പിലെത്തിയ സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. എക്‌സൈസ് സിഐ: ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
















