Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അട്ടപ്പാടിയില്‍ മന്ത്രിമാരുടെ സന്ദര്‍ശന നാടകം വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 10:36 pm IST
inPalakkad

അഗളി: ഒന്നേകാല്‍ ഇടവേളക്ക് ശേഷം ആദിവാസികളെ കബളിപ്പിക്കാന്‍ മൂന്ന് സംസ്ഥാന മന്ത്രിമാര്‍ വീണ്ടും അട്ടപ്പാടിയിലെത്തി. 2013 പകുതിയോടെ അട്ടപ്പാടിവികസനത്തിനും ആദിവാസിക്ഷേമത്തിനും വമ്പന്‍ പ്രഖ്യാപനം നടത്തി മുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിനിധികളായാണ് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍, പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ് മന്ത്രി എം.കെ.മുനീര്‍, പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി.കെ.ജയലക്ഷ്മി എന്നിവര്‍ അട്ടപ്പാടി സന്ദര്‍ശിച്ചത്.

ധനകാര്യമന്ത്രിയോ ധനകാര്യ ഉന്നത ഉദ്യോഗസ്ഥരോ ഐടിഡിപി വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി കെ സി ജോസഫോ പങ്കെടുക്കാതെ അട്ടപ്പാടിയില്‍ അവലോകനം നടത്തിയതുകൊണ്ട് പ്രയോജനമില്ല.

ഐടിഡിപി പ്രോജക്ട് ഓഫീസര്‍പോലും യോഗത്തില്‍ പങ്കെടുക്കുന്നില്ല. അട്ടപ്പാടിയില്‍ പട്ടികവര്‍ഗക്ഷേമത്തിനായി നീക്കിവച്ച ഫണ്ടില്‍ 30ശതമാനംപോലും ചെലവഴിച്ചിട്ടില്ല. അഗളി പഞ്ചായത്തില്‍ 7.7 ശതമാനവും ഷോളയൂര്‍ പഞ്ചായത്തില്‍ ഒമ്പതുശതമാനവും പുതൂരില്‍ 9.63 ശതമാനവുമാണ് ഇതുവരെ ചെലവഴിച്ചത്. അട്ടപ്പാടിയില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കിയില്ലെന്നു മാത്രമല്ല, കേന്ദ്രം അനുവദിച്ച ഫണ്ട്‌പോലുംട്രഷറി നിയന്ത്രണത്തിന്റെ പേരില്‍ നല്‍കിയില്ല. ആരോഗ്യമേഖലയിലേക്ക് അനുവദിച്ച 10കോടിയില്‍ 4.25 കോടിയാണ് നല്‍കിയത്.

അതേസമയം അട്ടപ്പാടിയിലെ പ്രശ്‌നങ്ങളും പോരായ്‌മകളും പദ്ധതികളും വിലയിരുത്താന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും ഭാഗികമായി നിലച്ച സമൂഹ അടുക്കള പദ്ധതി ഡിസംബര്‍ അഞ്ചോടെ പൂര്‍ണ്ണ സജ്ജമാക്കാനും അഗളി സി.എച്ച്.സി. ഹാളില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. അമ്മമാരുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനും ജാതക് ജനനി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.

സാമൂഹിക അടുക്കളയുടെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കും. അംഗന്‍വാടികള്‍ നിര്‍മ്മിക്കാനായി പി.ഡബ്ല്യൂ.ഡി. കെട്ടിടവിഭാഗത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. പ്രത്യേക സെല്‍ രൂപീകരണം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. ഐ.സി.ഡി.എസിന് പുതിയതായി രണ്ട് വാഹനങ്ങള്‍ അനുവദിക്കും. അട്ടപ്പാടി പദ്ധതികള്‍ക്കായി പട്ടികവര്‍ഗ ഫണ്ടുകള്‍ക്ക് ട്രഷറി നിരോധനമുണ്ടാവില്ലെന്ന് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു. ഡോ.ആര്‍.പ്രഭുദാസിന് അട്ടപ്പാടിയുടെ മാത്രം ചുമതല നല്‍കുന്ന കാര്യം പരിഗണിക്കും. അട്ടപ്പാടി പദ്ധതിയുടെ കോഡിനേഷന് ഐ.എ.എസ്. ഉദ്യോഗസ്ഥനെ നിയമിക്കും. സൗജന്യറേഷന്‍, മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം, കോഡിനേഷന്‍ കമ്മിറ്റി എന്നിവ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എന്‍ഡോസള്‍ഫാന്‍ മൂലമാണ് ശിശുമരണം സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഡോക്ടര്‍മാരുടെ സംഘം അന്വേഷിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.