Categories: Alappuzha

ചുനക്കരയിലും മാവോയിസ്റ്റ് പോസ്റ്റര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മാവേലിക്കര: കുറത്തികാട്ട് മാവോയിസ്റ്റ് നോട്ടീസ് വിതരണം ചെയ്തതിനു ശേഷം സമീപ സ്ഥലമായ ചുനക്കര വടക്ക് ഇന്നലെ മാവോയിസ്റ്റ് ബഹുവര്‍ണ പോസ്റ്റര്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തി. ആദിവാസികളെയും കര്‍ഷകരെയും സംരക്ഷിക്കാന്‍ അണിചേരാന്‍ ആഹ്വാനം ചെയ്ത് സിപിഐ മാവോയിസ്റ്റിന്റേതാണ് പോസ്റ്റര്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ജില്ലയുടെ തെക്കന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമായിട്ടും പോലീസ് ഇക്കാര്യത്തില്‍ വേണ്ട ജാഗ്രത കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Recent Posts