Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

റവല്യൂച്ചന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 08:29 pm IST
inVicharam

അശ്ലീലം, അസംബന്ധം, അനാവശ്യം ഇത് മൂന്നുമാണ് മലയാളവാര്‍ത്താചാനലുകളുടെ മുഖമുദ്ര എന്ന് വിളിച്ചുപറയുന്ന കാഴ്ചകളാണ് പോയവാരം അവര്‍ നമ്മുടെ വീട്ടകങ്ങളില്‍ കൊണ്ടുവന്ന് കാണിച്ചത്. സീരിയലുകളിലെ അവിഹിതവേഴ്ചകള്‍ കണ്ട് നാട് വഴിതെറ്റുമോ എന്ന ആശങ്കകള്‍ക്കിടയിലാണ് ചാനല്‍രാമന്‍മാരും കുമാരന്മാരും ചേര്‍ന്ന് വ്യഭിചാരത്തേക്കാള്‍ മോശമാണ് സദാചാരം എന്ന് വിളിച്ചുപറയുന്ന വാര്‍ത്താഭാസം എഴുന്നള്ളിച്ചത്.

മഹാത്മാഗാന്ധി മുതല്‍ കെ. കേളപ്പന്‍ വരെയുള്ള സമരനായകന്മാരെയും ശ്രീനാരായണഗുരുവും മഹാത്മാ അയ്യങ്കാളിയുമടക്കമുള്ള നവോത്ഥാന നായകന്മാരെയും ഒറ്റയടിക്ക് മറൈന്‍ഡ്രൈവിലെ വൃത്തികേടുകളോട് കൂട്ടിയിണക്കി വ്യാഖ്യാനിക്കാനുള്ള ചാനല്‍കോലങ്ങളുടെ വൃത്തികെട്ട ചങ്കുറ്റത്തിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. മാറുമറയ്‌ക്കല്‍ സമരം, കല്ലുമാലവിപ്ലവം, അയിത്തോച്ചാടനം തുടങ്ങി രാജ്യത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഐതിഹാസിക വ്യതിയാനങ്ങള്‍ സൃഷ്ടിച്ച  പോരാട്ടങ്ങള്‍ക്ക് നേരെയാണ് ചരിത്രബോധം ലവലേശം തീണ്ടിയിട്ടില്ലാത്ത ഈ മാധ്യമക്കോമരങ്ങള്‍ അശ്ലീലത്തിന്റെ ചെളിവാരിയെറിഞ്ഞത്.

ഒന്നുകില്‍ ഇതൊക്കെ പറയുന്നവന് ബോധം വേണം. ഇല്ലെങ്കില്‍ പറയിക്കുന്നവന് ബോധം വേണം. അതുമല്ലെങ്കില്‍ പണികഴിഞ്ഞ് കൂലിക്ക് ചെല്ലുമ്പോഴെങ്കിലും ചോദിക്കാനാരെങ്കിലും വേണം. സര്‍ക്കാരും ചരിത്രകാരന്മാരും വര്‍ഗബഹുജന സംഘടനകളും സാംസ്‌കാരികപ്രതിഭകളുമേറെയുള്ള നാട്ടിലാണ് ഈ ആഭാസമെന്നത് ദൗര്‍ഭാഗ്യകരം തന്നെ.

‘തീട്ടം ചികയുന്ന ചാവാലികള്‍’ എന്നാണ് അമര്‍ഷം പൂണ്ടൊരുവന്‍ ഇവറ്റകളെ വിശേഷിപ്പിക്കുന്നത്. ഒടുവില്‍കേള്‍ക്കുന്നത് മാവോയിസ്റ്റുകള്‍ മുതല്‍ മതതീവ്രവാദികള്‍വരെ സകലമാന അലമ്പന്‍മാരും അരാഷ്‌ട്രീയവാദികളും സദാചാരവിരോധികളും ഒത്തുപിടിച്ചപ്പോള്‍ സൃഷിടിക്കപ്പെട്ടതാണ് മറൈന്‍ഡ്രൈവിലെ കുപ്രസിദ്ധമായ ‘സ്വാതന്ത്ര്യസമര’മെന്നാണ്. ആശാസ്യമല്ലാത്തത് കണ്‍മുന്നില്‍ അരങ്ങേറുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നത് കുറ്റകരമാണെന്നാണ് നിയമം പറയുന്നത്.

അപകടം, കൊലപാതകം, സംഘട്ടനം…. ഇതെല്ലാം കണ്ടുകൊണ്ട് കൈയുംകെട്ടി നില്‍ക്കുന്നവന്‍ അപരാധിയാണ്. പ്രതികരിക്കുന്നവന്‍ പോലീസുകാരനാവുന്നുമില്ല. എന്നിട്ടും എന്തിനാണ് കോഴിക്കോട്ടെ യുവമോര്‍ച്ചക്കാരുടെ മുഖത്തുനോക്കി ഈ ചാനല്‍’പ്രതിഭ’കള്‍ സദാചാരപോലീസ് എന്ന് വിളിച്ചത്. മഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ വളഞ്ഞിട്ട് പിടിച്ചവര്‍ക്ക് ഇതായിരുന്നില്ലല്ലോ പേര്. ഏറെ വിചിത്രവും കൗതുകകരവുമായ സംഗതി ഇക്കാണായ കോലാഹലത്തിന്റെയെല്ലാം പിതാക്കന്മാരും ചാനലുകാര്‍ തന്നെയാണെന്നതാണ്.

ആദ്യം പ്രശ്‌നം സൃഷ്ടിക്കുക, പിന്നെ പ്രശ്‌നത്തിന്മേല്‍ പ്രതികരണം സൃഷ്ടിക്കുക, പ്രതികരണം കഴിയുന്നത്ര അക്രമാസക്തമാകാന്‍ പ്രേരണചെലുത്തുക, എല്ലാം കഴിഞ്ഞ് ‘ഞങ്ങളില്‍ കവിഞ്ഞ് മാന്യന്മാര്‍ വെറെയുണ്ടോ’ എന്ന മട്ടില്‍ ചര്‍ച്ചകള്‍ നടത്തുക. കോഴിക്കോട് നടന്നതും അത് തന്നെയാണ്. ചാനലുകള്‍ കാണുകയും കാണുന്നത് വിശ്വസിക്കുകയും അവര്‍ പറയുന്നതിന് മുന്‍പിന്‍നോക്കാതെ പ്രതികരിക്കുകയും ചെയ്യുന്നത് അപകടകരമാണെന്ന് വിളിച്ചുപറയുന്ന നിരവധി തെളിവുകള്‍ വെറെയുമുണ്ട്. ന്യൂസ് ബ്രേക്ക് ചെയ്യാന്‍ ജീവിച്ചിരിക്കുന്നവനെ കൊല്ലുന്ന കൂട്ടരാണവര്‍.

കോഴിക്കോട്ട് നടന്നത് കൊച്ചിയില്‍ പരസ്യമായി കൂട്ടത്തോടെ ചെയ്യുമെന്ന പ്രഖ്യാപനമാണ് പിന്നെയുണ്ടായത്. സമരമെന്നാണ് ചരിത്രം പടയ്‌ക്കുന്ന ചാനല്‍രാമന്മാര്‍ അതിന് പേരിട്ടത്. എറണാകുളം ലോകോളേജിലെ കുട്ടിസഖാക്കള്‍ ‘റവല്യൂച്ചന്‍ റവല്യൂച്ചന്‍’ എന്ന് തൊണ്ടകാറി വിളിക്കുന്നത് കേട്ടു.

റവല്യൂഷന്‍ എന്ന് മര്യാദയ്‌ക്ക് പറയാന്‍ പോലും ത്രാണിയില്ലാത്ത ഇമ്മാതിരി പടകളാണ് രാജ്യത്ത് ഇടതുവിപ്ലവം സൃഷ്ടിക്കാന്‍ ഒരുമ്പെടുന്നത്. എസ്എഫ്‌ഐക്കാരന്റെ പ്രത്യയശാസ്ത്ര പുസ്തകങ്ങളില്‍ ഇത്തരം ‘റവല്യൂച്ചനുകള്‍’ ഒരുപാട് നടന്നിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതിനാണ് ഉരുളിക്കുന്നത്തുകാരന്‍ പോള്‍സക്കറിയയെ പയ്യന്നൂരിനടുത്ത് സഖാക്കള്‍ മുമ്പ് കല്ലും കട്ടയുമെടുത്ത് നേരിട്ടത്. പി. ശശി മുതല്‍ എം.എ. ബേബി വരെയുള്ള സഖാക്കള്‍ ഇമ്മാതിരി റവല്യൂച്ചന് പിന്തുണയുമായി ഒപ്പമുള്ളപ്പോള്‍ സരിത എസ്. നായരും സാംസ്‌കാരിക നായികയാവുന്ന കാലം വിദൂരമല്ല.

സാമൂഹ്യനിര്‍മിതിക്ക് ചുക്കാന്‍പിടിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമുണ്ട് മാധ്യമങ്ങള്‍ക്ക്. മറൈന്‍ഡ്രൈവിലെ ഇളകിയാട്ടം വര്‍ഗീയതയ്‌ക്കെതിരായ പ്രതികരണമാണെന്ന പ്രഖ്യാപനം അത്തരക്കാരില്‍നിന്നുണ്ടാകുന്നത് എത്രമേല്‍ അപക്വവും വിവരക്കേടുമാണ്. സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് അശ്ലീലതയുടെ മലംവാരിയെറിയുന്ന നെറികേടിന് സംസ്‌കാരത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്ന ചില മാധ്യമങ്ങള്‍ കൊടുത്ത നേതൃത്വമാണ് ഏറെ ദൗര്‍ഭാഗ്യകരം.

ഒരുകാലത്ത് ഉദാത്ത സാഹിത്യത്തിന്റെ വായനാവഴിയിലേക്ക് സമൂഹത്തെ ആനയിച്ച അത്തരം പ്രസിദ്ധീകരണങ്ങളുടെ താളുകള്‍ മഞ്ഞപ്പുസ്തകത്തെയും വെല്ലുന്ന രചനകളിലൂടെ കേരളത്തില്‍ സൃഷ്ടിച്ച അപചയത്തിന്റെ ആഴം വെളിവാക്കുകയാണ് അവരുടതന്നെ ചാനല്‍ക്കാഴ്ചകള്‍.  വാരികയുടെ താളിലൂടെ കുമാരനാശാനെ മാംസനിബദ്ധരാഗത്തിന്റെ പ്രതിനിധിയാക്കി അവതരിപ്പിച്ചപ്പോള്‍, അശ്ലീലസാഹിത്യകാരന്റെ ദര്‍ശനത്തെക്കുറിച്ച് ചര്‍ച്ചചെയ്തപ്പോള്‍, നളിനി ജമീലയെ വാഴ്‌ത്തപ്പെട്ടവളാക്കിയപ്പോള്‍, ഷക്കീലയുടെ ഡ്യൂപ്പിന്റെ ജീവിതം തിരക്കഥയാക്കിയപ്പോള്‍, നഗ്നനാരിയെ പച്ചയ്‌ക്ക് വിവരിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന സാംസ്‌കാരിക ലോകവും പ്രതികളാണ്.

രാജ്‌മോഹന്‍ ഉണ്ണിത്താനെന്ന കോണ്‍ഗ്രസ് നേതാവിന് ഈ പിള്ളേര്‍ കാണിച്ച ഉളുപ്പില്ലായ്‌മ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ ചാനല്‍ ചരിത്രകാരന്മാരെല്ലാം കൂടിച്ചേര്‍ന്ന് അദ്ദേഹത്തെ രാജ്‌മോഹന്‍ ഗാന്ധിയാക്കി വാഴിക്കുമായിരുന്നു. അതുണ്ടാവാതിരുന്നത് മൂലം മറൈന്‍ഡ്രൈവിന് ഒരു സമരക്കാഴ്ചയാണ് നഷ്ടമായത്. അവിടെ നടന്ന പരിപാടിക്ക് കിട്ടിയ പ്രചാരംകണ്ട് ഭയന്നുപോയത് നാട്ടിന്‍പുറത്തുകാരനായ ശങ്കരേട്ടനാണെന്ന് ഒരു കഥ പ്രചരിക്കുന്നുണ്ട് രസികന്മാരുടെ നാവില്‍.

തന്റെ പറമ്പില്‍ രണ്ടിന് വന്ന ഏതോ പശുപാലനെ ശങ്കരേട്ടന്‍ പത്തലിന്‍ കമ്പിന് തല്ലിയത്രെ. പശുപാലനാണേല്‍ ഫേസ്ബുക്ക് കമ്മ്യൂണിറ്റിയുടെ ആളും. അവന്‍ കമ്പോളത്തില്‍ കാര്യം സാധിക്കുമെന്ന ഭീഷണിയിലാണ്. സകലമാന ചാനല്‍കൊട്ടുവടികളുംകൂടി പശുപാലനെ മഹാത്മാഗാന്ധിയാക്കിയേക്കുമോ എന്ന ആശങ്കയിലാണത്രെ ശങ്കരേട്ടന്‍. അതിനിടയ്‌ക്ക് ഒരു ചാനല്‍ കുമാരി പശുപാലനെ ലൈവായി കാര്യം നടത്താന്‍ ഫ്‌ളോറില്‍ വെല്ലുവിളിക്കുകയും ചെയ്തുവത്രെ…. മലയാളമേ കണ്ണുമൂടുക, മൂക്കുപൊത്തുക…. ഈ ചാനല്‍ ദുര്‍ഗന്ധങ്ങള്‍ നമ്മളെ മണ്ണിട്ടു മൂടിക്കളയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.