ന്യൂദല്‍ഹി: പത്തു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ കൃഷിസ്ഥലങ്ങളിലും ജലസേചന സൗകര്യം എത്തിക്കുമെന്ന് കേന്ദ്ര ജലമന്ത്രി ഉമാഭാരതി. ജല ഉപയോഗത്തെപ്പറ്റിയുള്ള ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
രാജ്യത്തെ നദീജല ശുദ്ധീകരണം 18 മാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കും. മോദി സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഗംഗ പുനരുജ്ജീവനം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു.
















