പനാജി: ലക്ഷ്മി കാന്ത് പര്‍സേക്കര്‍ ഗോവയുടെ പുതിയ മുഖ്യമന്ത്രി. ഇന്ന് വൈകിട്ട് ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗം ഐക്യകണ്‌ഠേനയാണ് പര്‍സേക്കറെ തിരഞ്ഞടുത്തത്.
സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി മനോഹര്‍ പരിക്കറാണ് ലക്ഷ്മികാന്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയാണ് തീരുമാനത്തെ പിന്തുണച്ചതെന്ന് പാര്‍ട്ടി നേതാവ് രാജീവ് പ്രതാപ് റൂഡി മാധ്യമങ്ങളോട് പറഞ്ഞു.
മനോഹര്‍ പരിക്കറുടെ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയായിരുന്നു ലക്ഷ്മികാന്ത് പര്‍സേക്കര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം മുതലേ ഉയര്‍ന്ന പേരുകളില്‍ ഒന്നായിരുന്നു പര്‍സേക്കറുടേത്. പരിക്കറുടെ രാജി ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.
















