Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വേദനയുടെ അരങ്ങത്ത് കൃഷ്ണമുരളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 11:21 pm IST
inErnakulam

പറവൂര്‍: നാല്‍പ്പത്തിരണ്ട് വര്‍ഷം നാടകവേദിയില്‍ നിറസാന്നിധ്യമായ ആലുവ വടക്കേ വാഴക്കുളം നിരവത്ത് വീട്ടില്‍ കൃഷ്ണമുരളി (52)യാണ് കാല് മുറിച്ചുമാറ്റി പറവൂര്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയില്‍ കഴിയുന്നത്. സപ്തംബര്‍ 29ന് ആലുവ കെഎസ്ആര്‍ടിസി ബസ്‌സ്റ്റാന്റില്‍ ബസ് കാത്തുനിന്ന കൃഷ്ണമുരളിയുടെ വലതുകാലില്‍ക്കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.

ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്ന് മതിയായ ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. ഒരു വിരല്‍ മുഴുവനായി മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും 16 ദിവസം കാലില്‍ ഡ്രസ് ചെയ്തതല്ലാതെ വേറൊരു ചികിത്സയും നല്‍കാതെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഇവിടെ ഡോക്ടര്‍ വന്നുനോക്കണമെങ്കില്‍ ഡോക്ടറെ ‘വേണ്ട രീതിയില്‍’ പോയി കണ്ടാല്‍ മാത്രമേ വന്ന് നോക്കുകയുള്ളൂവെന്ന് ഒരു അറ്റന്റര്‍ പറഞ്ഞതായി കൃഷ്ണമുരളി പറയുന്നു. തന്റെ കൈയില്‍ പണമില്ലാത്തുകൊണ്ടാണ് ഡോക്ടര്‍മാര്‍ തന്നെ ചികിത്സിക്കാന്‍ തയ്യാറാകാതിരുന്നത്.

മെഡിക്കല്‍ കോളേജില്‍നിന്ന് വീട്ടിലെത്തിയ തനിക്ക് വേദന സഹിക്കാതെ വന്നപ്പോള്‍ മറ്റു സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയില്‍ ചെന്നെങ്കിലും മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതുകൊണ്ട് ആരും നോക്കുവാന്‍ തയ്യാറായില്ല. അങ്ങനെയാണ് പറവൂര്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയിലെത്തിയത്. ഇവിടെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ മുറിവില്‍നിന്നുള്ള അണുബാധ കാരണം പാദം മുറിച്ചുമാറ്റുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അനാസ്ഥമൂലം ഒരു വിരല്‍ മുറിക്കേണ്ടിടത്ത് കാല്‍പ്പാദം മുറിച്ചുമാറ്റേണ്ടതായി വന്നു. 20 വര്‍ഷമായി വാഴക്കുളത്തുനിന്നും പോന്നിട്ട് ഇപ്പോള്‍ അടുവാശ്ശേരിയില്‍ വാടകയ്‌ക്ക് താമസിക്കുകയാണ് കൃഷ്ണമുരളി.

കേരളത്തിലെ പ്രസിദ്ധമായ പല നാടകസമിതികളുടെ പ്രധാന നടനായും സംവിധായകന്‍, നാടകരചന എന്നീ നിലകളിലും പ്രഗല്‍ഭനായ മുരളിക്ക് കാല്‍ നഷ്ടപ്പെട്ടതോടുകൂടി ഇനി നാടകവേദിയിലേക്ക് വീണ്ടുമെത്താനാവില്ല. ജീവിതം ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന സങ്കടത്തിലാണ് ഇയാള്‍. ഇതുവരെ സുഹൃത്തുക്കളുടെ സഹായത്താലാണ് മുന്നോട്ടുപോയത്. കൃഷ്ണമുരളിയുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുത്തിരിക്കുകയാണ്. സര്‍ക്കാര്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യവുമായി മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ് മന്ത്രി, ഗതാഗതവകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കൃഷ്ണമുരളി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.