ന്യൂദല്‍ഹി: മുതിര്‍ന്ന രണ്ട് ഖാലിസ്ഥാനി ഭീകരരെ പഞ്ചാബ് പോലീസ് പിടികൂടി. ഒരാഴാഴ്‌ച്ചയ്‌ക്കുള്ളില്‍ രണ്ട് ഖാലിസ്ഥാനി ഭീകരരാണ് പഞ്ചാബ് പോലീസിന്റെ വലയിലകപ്പെട്ടത്. ഖാലിസ്ഥാന്‍ ഭീകരരായ ഹര്‍വിന്ദര്‍ സിംഗ് മിന്ദു, രമണ്‍ദീപ് സിംഗ് ഏലിയാസ് ഗോള്‍ഡി എന്നിവരാണ് അറസ്റ്റിലായത്. ഭീകരതയ്‌ക്കെതിരെയുള്ള പഞ്ചാബ് പോലീസിന്റെ വിജയങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ സംഭവം.
തയ്‌ലന്‍ഡില്‍ ഒളിച്ചു താമസിക്കുന്നതിനിടെയാണ് ഖാലിസ്ഥാന്‍ ഭീകര നേതാവ് ഹര്‍വിന്ദര്‍ സിംഗ് മിന്ദു പോലീസിന്റെ പിടിയിലകപ്പെടുന്നത്. നിരന്തരമായി ഒളിസങ്കേതങ്ങള്‍ മാറി താമസിച്ചിരുന്ന ഇയാള്‍ പഞ്ചാബില്‍ ആക്രമങ്ങള്‍ നടത്താനും പദ്ധതിയിട്ടിരുന്നു.
കഴിഞ്ഞ ദിവസം മാത്രമാണ് രമണ്‍ദീപ് സിംഗ് ഏലിയാസ് ഗോള്‍ഡിയും കസ്റ്റഡിയിലുണ്ടെന്ന വിവരം പഞ്ചാബ് പോലീസ് വെളിപ്പെടുത്തുന്നത്.
തയ്‌ലന്‍ഡില്‍ വെച്ച് രമണ്‍ദീപിന് വേണ്ടിയുള്ള അന്വേഷണം നടന്നിരുന്നു. എന്നാല്‍ ഇവിടെ നിന്നു ഇയാള്‍ മലേഷ്യയിലേയ്‌ക്ക് വിദഗ്ധമായി കടക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലേഷ്യയില്‍ നിന്ന് ഇയാളെ പിടികൂടിയ ശേഷം വ്യഴാഴ്‌ച്ച ചെന്നൈയിലെത്തിക്കുകയായിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് രമണ്‍ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
















