Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സംഘപരിവാറിലെ ഒരു കല്‍പ്പവൃക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 09:43 pm IST
in Vicharam

എല്‍.കെ. അദ്വാനിയെ തിലകം ചാര്‍ത്തി സ്വീകരിക്കുന്ന ധര്‍മ്മപാലന്‍

എറണാകുളം ജില്ലയിലെ വൈപ്പിന്‍, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ എന്നിവിടങ്ങളില്‍ ആര്‍എസ്എസ് പ്രചാരകനായിരുന്നതിന്റെ പരിമിതമായ അനുഭവങ്ങളുമായി തൃശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ എത്തിയപ്പോള്‍ എനിക്ക് കാണാനായത് സംഘടനാ പ്രവര്‍ത്തനത്തിന്റെ മറ്റൊരു വിതാനമാണ്.

വിശ്വസിക്കുന്ന ആദര്‍ശങ്ങള്‍ പുലര്‍ന്നുകാണാന്‍ തീവ്രമായി ആഗ്രഹിക്കുകയും നിരന്തരമായി പ്രവര്‍ത്തിക്കുകയും ആവശ്യം വരുമ്പോഴൊക്കെ അതിനായി പോരാടുകയും ചെയ്യുന്നവരുടെ വലിയൊരു നിരതന്നെയുണ്ടായിരുന്നു അന്ന് ചേറ്റുവ മുതല്‍ ചന്ദ്രാപ്പിന്നിവരെയും നാട്ടിക മുതല്‍ ചേര്‍പ്പുവരെയും വ്യാപിച്ചു കിടന്ന തൃപ്രയാര്‍ താലൂക്കില്‍. മൂന്ന് തലമുറയുടെ പ്രതിനിധികള്‍ ഒരേ ലക്ഷ്യത്തിനായി ഏകകാലത്ത് പ്രവര്‍ത്തിക്കുന്നതിന്റെ അന്യാദൃശമായ ദൃശ്യം.

സംഭവബഹുലവും സംഘര്‍ഷഭരിതവുമായ ഒരു ജീവിതത്തെ നേരിട്ടതിന്റെ മുറിവുകള്‍ മനസ്സില്‍ മായാതെ സൂക്ഷിക്കുന്ന വാടാനപ്പള്ളിയിലെ മാറാട് ബാലേട്ടന്‍. സംഘജീവിതം ഒരു സാധനയായി കണ്ട് കളങ്കലേശമില്ലാത്ത പെരുമാറ്റവും പ്രസാദാത്മകമായ മുഖവുമായി ആരെയും ആകര്‍ഷിച്ചിരുന്ന എ.ആര്‍. ദിവാകരന്‍. കവി കുഞ്ഞുണ്ണി മാഷിന്റെ വീട്ടില്‍ നിന്ന് വിളിപ്പാടകലെ താമസിച്ചിരുന്ന അനുഗൃഹീതനായ കവി കൂടിയായിരുന്നു ദിവാകരേട്ടന്‍.

പില്‍ക്കാലത്ത് ജില്ലാ ജഡ്ജിയും 1982 ലെ വിശാലഹിന്ദു സമ്മേളനത്തിന്റെ ആസൂത്രകരില്‍ ഒരാളും ഹിന്ദുമുന്നണി രൂപീകരിക്കപ്പെട്ടപ്പോള്‍ സംസ്ഥാന കണ്‍വീനറുമായിരുന്ന എ.ആര്‍. ശ്രീനിവാസന്റെ സഹോദരന്‍. കുടുംബവും ജോലിയും സംഘടനയുമായി ബന്ധപ്പെട്ട ഒരുനൂറ് കാര്യങ്ങള്‍ വിശ്രമമേതുമില്ലാതെ ഓടിനടന്ന് ചെയ്തുകൊണ്ടിരുന്ന കുമാര്‍ജി. ഒരേസമയം സംഘടനയുടെ പ്രവര്‍ത്തകനും വഴികാട്ടിയുമായിരുന്നവര്‍. നീണ്ടുപോകുന്ന ഈ നിരയിലെ ആദ്യപേരുകാരനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച എന്‍.ഐ.ധര്‍മപാലന്‍.

ധര്‍മപാലന്‍ എന്നായിരുന്നു മുഴുവന്‍ പേരെങ്കിലും ‘ധര്‍മേട്ടന്‍’ എന്നാണ് പ്രായത്തിന്റെ വലുപ്പച്ചെറുപ്പങ്ങളില്ലാതെ എല്ലാവരും വിളിച്ചിരുന്നത്. അടുപ്പവും സ്‌നേഹവും ആദരവും ആ വിളിയില്‍ നിറഞ്ഞുനിന്നിരുന്നു. ധര്‍മപാലന്‍ എന്നാണ് യഥാര്‍ത്ഥ പേരെന്ന് പലരും മറന്നുപോയിരുന്നു എന്നുതന്നെ പറയാം. നല്ലൊരു കാറ്റ് വീശിയാല്‍ മറിഞ്ഞുവീഴുമെന്ന് തോന്നിക്കുമായിരുന്ന നന്നേ സ്ഥൂലമായ ശരീരത്തില്‍ പക്ഷേ ഇച്ഛാശക്തിയുടെ മറുപേരായ ഒരു മനസ്സുണ്ടായിരുന്നു.

ഏത് പ്രശ്‌നത്തിലും കൃത്യമായ തീരുമാനങ്ങളുണ്ടായിരുന്നു. വളച്ചുകെട്ടില്ലാതെയും മുഖംനോക്കാതെയും അത് പറയുകയും ചെയ്യും. ഹോട്ടല്‍ വ്യവസായവുമായി തൃശൂര്‍ നഗരത്തിലാണ് അധികസമയവും കഴിഞ്ഞിരുന്നതെങ്കിലും ചൂലൂരുള്ള വീട്ടില്‍വെച്ചാണ് ഈ ലേഖകന്‍ ധര്‍മേട്ടനെ പലതവണ കണ്ടിട്ടുള്ളത്. ഭാരതീയ ജനസംഘത്തിന്റെയും ബിജെപിയുടെയും കേരളത്തിലെ പ്രവര്‍ത്തനത്തിന്റെ ആദ്യകാലത്ത് ഒരു ‘ഫണ്ട് റൈസര്‍’ മാത്രമല്ല, സ്വന്തംനിലയ്‌ക്ക് കയ്യയച്ച് സഹായിക്കാന്‍ ഒരു മടിയും കാണിക്കാത്തയാളുമായിരുന്നു ധര്‍മേട്ടന്‍. സംഘടനയ്‌ക്ക് ഏതെങ്കിലും തരത്തിലുള്ള ധനസമാഹരണം വേണ്ടിവരുമ്പോഴൊക്കെ എന്റെ സഹപ്രവര്‍ത്തകര്‍ ആദ്യം സൂചിപ്പിക്കുമായിരുന്ന പേര് ധര്‍മേട്ടന്റെതാണ്.

എല്ലായ്‌പ്പോഴും മറ്റ് പലരില്‍നിന്നും ലഭിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് തുകയായിരിക്കും ധര്‍മേട്ടന്‍ യാതൊരു സങ്കോചവുമില്ലാതെ തരിക. കണക്കിലേറെ പണം കയ്യിലുണ്ടെങ്കിലും അത് പൊതുകാര്യത്തിനുവേണ്ടി ചെലവഴിക്കാന്‍ മടിയുള്ളവരാണ് പലരും. എന്നാല്‍ ധര്‍മേട്ടന്‍ എന്ന ‘പണക്കാരന്’ ഇങ്ങനെയൊരു ‘മെന്റല്‍ ബ്ലോക്ക്’ ഉണ്ടായിരുന്നതേയില്ല. തൃപ്രയാറില്‍ ബിസിനസ്സ് നടത്തിയിരുന്ന മൂത്തമകന്‍ രാജേഷും ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല.

ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും നല്ല ആതിഥേയന്‍ ആയിരുന്നു ധര്‍മേട്ടന്‍. അനുപമമായ ഈ സ്വഭാവമഹിമയുടെ ഗുണം അനുഭവിച്ചറിയാത്ത പ്രമുഖ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തൃശൂര്‍ ജില്ലയില്‍ കുറവായിരിക്കും. വീട്ടിലായാലും ഹോട്ടലിലായാലും അതിഥികളെ സ്വീകരിക്കുന്നതില്‍ ധര്‍മേട്ടനും അദ്ദേഹത്തിന്റെ ധര്‍മപത്‌നിയും യാതൊരു മടിയും കാണിച്ചിരുന്നില്ല. ധര്‍മേട്ടന്റെ അത്യുദാത്തമായ ഈ ഗുണവിശേഷം അടുത്തറിയാനിടയായ ഒരു സംഭവം ഇപ്പോഴും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

1989 അവസാനം കേരളത്തില്‍ സംഘപരിവാറിന്റെ സംസ്ഥാന ചുമതലയുള്ളവരുടെ രണ്ട് ദിവസം നീളുന്ന ഒരു യോഗം ചൂലൂരിലുള്ള ധര്‍മേട്ടന്‍ വീട്ടിലാണ് നടന്നത്. പ്രായാധിക്യത്തിന്റെയും മറ്റും പ്രശ്‌നങ്ങളുള്ള പലരുടെയും ഭക്ഷണക്രമം പലതായിരുന്നു. ഓരോരുത്തരുടെയും ഇഷ്ടങ്ങളും ആവശ്യങ്ങളും അറിഞ്ഞ് അവയൊക്കെ എത്തിച്ചുകൊടുക്കാന്‍ ധര്‍മേട്ടന്‍ എടുത്ത താല്‍പ്പര്യം എനിക്ക് അടുത്തറിയാനായി. പ്രകൃതിജീവനത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത വക്താവും പ്രയോക്താവുമായിരുന്നു ധര്‍മേട്ടന്‍. കാഴ്ചയില്‍ ‘അനാരോഗ്യവാനാ’യിരുന്നെങ്കിലും ആരെയും പിന്നിലാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കാര്യശേഷിയെന്ന് ബോധ്യപ്പെട്ട അവസരമായിരുന്നു അത്.

തൃശൂര്‍ ജില്ലയിലെ സംഘപരിവാര്‍ പ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഒരു സ്ഥാനം ധര്‍മേട്ടനുണ്ട്. തനിക്കുള്ളതെല്ലാം ചോദിക്കാതെതന്നെ സംഘടനയ്‌ക്കായി നല്‍കിയ കല്പവൃക്ഷമായിരുന്നു ധര്‍മേട്ടന്‍. ആരോഗ്യനില തൃപ്തികരമായിരുന്നില്ലെന്ന് അറിയാമായിരുന്നു. എങ്കിലും പ്രചാരകനായിരുന്ന മകന്‍ ധനേഷ് അച്ഛന്‍ മരിച്ചുവെന്ന് വിളിച്ചറിയിച്ചപ്പോള്‍ അങ്ങനെയൊരു വാര്‍ത്ത ഒട്ടും പ്രതീക്ഷിച്ചതേയില്ല. എന്നും ആദര്‍ശസുഗന്ധം പരത്തിയ ഒരു ജീവിതത്തെ വളരെക്കുറച്ച് മാത്രം മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു സ്വയംസേവകന്റെ ഒരായിരം അന്ത്യപ്രണാമങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Kerala

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

പുതിയ വാര്‍ത്തകള്‍

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.