ന്യൂദല്‍ഹി : ഉത്തരാഖണ്ഡ് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പ്രമുഖ എന്‍ആര്‍ഐ വ്യവസായിയായ മനോജ് ഭാര്‍ഗവ 500 കോടി രൂപയുടെ ഫണ്ട് നല്‍കുന്നു. ഭാര്‍ഗവ നേതൃത്വം വഹിക്കുന്ന ഹാന്‍സ് ഫൗണ്ടേഷനാണ് ധനസഹായം നല്‍കുന്നത്. ഇതുകൂടാതെ രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലെ വികസനത്തിനു വേണ്ടിയും ഈ സംഘടന പദ്ധതി തെയ്യാറാക്കുന്നുണ്ട്.
ഹാന്‍സ് ഫൗണ്ടേഷന്റെ ഈ നടപടിയെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്വാഗതം ചെയ്തു. പദ്ധതിക്ക് എത്രയും പെട്ടന്ന് തുടക്കം കുറിക്കുമെന്നും റാവത്ത് പറഞ്ഞു. ഹാന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇതിനു മുമ്പും വിവിധ തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടന്നിട്ടുണ്ട്.
സംസ്ഥാനത്ത ദാരിദ്ര്യ രേഖയില്‍ താഴെയുള്ള കുടുംബങ്ങളുടെ വികസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ ഫണ്ട് ഉപയോഗിക്കുക. പോഷകാഹാരക്കുറവ് പരിഹരിക്കല്‍, ശുദ്ധജല വിതരണം, ഗ്രാമങ്ങളിലെ കാര്‍ഷിക വികസനം, എന്നിവയ്‌ക്കാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത്. ഭാരതത്തിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും മനോഹരമായത് ഉത്തരാഖണ്ഡാണ്. അതിനാലാണ് ധനസഹായം ഉത്തരാഖണ്ഡിന് നല്‍കുന്നതെന്ന് പാന്‍സ് ഫൗണ്ടേഷന്‍ കോ ഫൗണ്ടര്‍ ആന്‍ഡ് ചെയര്‍പേഴ്‌സണ്‍ ശ്വേത റാവത് പറഞ്ഞു.
















