ഒരു വിദ്യാസമ്പന്നന്‍ രമണാശ്രമത്തിലേക്ക് ഒരു കത്തയച്ചിരുന്നു. സ്മരണ, നിദ്ര, മരണം മുതലായവയെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു കത്തില്‍. അവ പരസ്പരം ബന്ധപ്പെട്ടതാണെങ്കിലും അവയ്‌ക്ക് മറുപടി പറയുവാന്‍ വിഷമമാണെന്നു കത്തുവായിച്ചവര്‍ അഭിപ്രായപ്പെട്ടു. കത്തുവായിച്ചുനോക്കിയ ഉടനെ പറഞ്ഞു: ”ഉണ്ടാകുന്ന അഹന്ത വേറെ. യഥാര്‍ത്ഥ അഹം സ്വരൂപം വേറെ. ഇതറിയാത്തതാണ് കുഴപ്പങ്ങളുടെ മൂലകാരണം. ഗുണസൂചനകള്‍, അവസ്ഥകള്‍ എന്നിവയെല്ലാം അഹന്തയോടു ചേര്‍ന്നവയാണ്, അതൊന്നും ആത്മാവിനില്ല. ഈ സൂക്ഷ്മതത്ത്വം അറിയാത്ത അജ്ഞതയെ നീക്കുകയാണ് നാം ചെയ്യേണ്ടത്. അജ്ഞതയകറ്റാനാണ് പരിശ്രമിക്കേണ്ടത്. ആത്മാവിനെ അറിയാനല്ല. അജ്ഞത നീങ്ങിയാല്‍ ആത്മസ്വരൂപം ഒന്നുമാത്രമാണ് ശാശ്വതമായുള്ളത് എന്നറിയാനാവും,” എന്ന് അനായാസമായി ഉത്തരം നല്‍കി.
















