Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ വിഎസ് പക്ഷത്തിന്റെ ആധിപത്യം തകരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2014, 09:35 pm IST
in Alappuzha

ആലപ്പുഴ: കുട്ടനാട്ടിലെ സിപിഎമ്മില്‍ കാലങ്ങളായി വിഎസ് പക്ഷം തുടരുന്ന ആധിപത്യം തകരുന്നു. പിണറായി പക്ഷം കരുത്തുകാട്ടി, മുട്ടാറിന് പിന്നാലെ പുളിങ്കുന്ന് ലോക്കല്‍ സമ്മേളനവും വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തിവച്ചു. നേരത്തെ നടന്ന കാവാലം, വെളിയനാട്, നീലംപേരൂര്‍ സമ്മേളനങ്ങളില്‍ നേരിയ മുന്‍തൂക്കം മാത്രമേ വിഎസ് പക്ഷത്തിനുള്ളൂ. ആറ്, ഏഴ് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള രാമങ്കരി ലോക്കല്‍ സമ്മേളനം തമ്മിലടി രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവയ്‌ക്കാന്‍ സാദ്ധ്യത. ഇവിടെ ലോക്കല്‍ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിനെ കുറിച്ച് പോലും തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നാണ് എല്‍സി അംഗങ്ങള്‍ പറയുന്നത്.

വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്നാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കേണ്ടിയിരുന്ന പുളിങ്കുന്ന് ലോക്കല്‍ സമ്മേളനം തിങ്കളാഴ്ച രാത്രി പതിനൊന്നോടെ നിര്‍ത്തിവച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നു. വിഎസ് പക്ഷക്കാരായ ഏരിയ സെന്റര്‍ അംഗത്തിനെതിരെയും ഗ്രാമപഞ്ചായത്ത് ഭാരവാഹിക്കുമെതിരെയാണ് അതിരൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നത്.

നേതാവിന്റെ മകന് ചതുര്‍ത്ഥ്യാകരി സഹകരണ ബാങ്കില്‍ നിയമനം നല്‍കിയതിലെ അഴിമതി, പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്ക് സമീപം ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പാലത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയത്, പഞ്ചായത്തിന്റെ പഴയ കെട്ടിടം പൊളിച്ചപ്പോള്‍ ലഭിച്ച മണ്ണ് വില്‍പ്പന നടത്തിയത്, എന്‍സിപി ജില്ലാ നേതാവിന്റെ സാമ്പത്തിക ഇടപാടില്‍ മദ്ധ്യസ്ഥനായി നിന്ന് പണം വാങ്ങിയത്, ഗ്രാമപഞ്ചായത്ത് ജീവനക്കാരെ മര്‍ദ്ദിച്ചത് തുടങ്ങി നിരവധി ആരോപണങ്ങളാണ് വിഎസ് പക്ഷത്തെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്നത്.

എന്നാല്‍ ചര്‍ച്ചയ്‌ക്ക് മറുപടി നല്‍കിയ എല്‍സി സെക്രട്ടറി ഷാജി ഈ വിഷയങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതിരുന്നത് പ്രതിനിധികളെ രോഷാകുലരാക്കി. ആരോപണ വിധേയരായ ഇരുനേതാക്കളെയും ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തരുതെന്നും ബഹുഭൂരിപക്ഷം പേര്‍ ആവശ്യപ്പെട്ടു. ഇതംഗീകരിക്കാതെ ഇവരെ ഉള്‍പ്പെടുത്തി 15 അംഗങ്ങളുടെ പാനല്‍ അവതരിപ്പിച്ചതോടെ പിണറായി പക്ഷത്തെ 15പേര്‍ കൂടി മത്സരിക്കാ ന്‍ തയാറായി. മത്സരം ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം. സുരേന്ദ്രന്‍, ഡി. ലക്ഷ്മണന്‍, ഏരിയ സെക്രട്ടറി അശോകന്‍ എന്നിവര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ രാത്രി പതിനൊന്നോടെ സമ്മേളനം നിര്‍ത്തിവയ്‌പിക്കുകയായിരുന്നു.

നേരത്തെ മുട്ടാറിലും പിണറായി പക്ഷം മത്സര രംഗത്തെത്തിയതോടെ സമ്മേളനം നിര്‍ത്തിവച്ചിരുന്നു. പതിമൂന്നംഗ കമ്മറ്റിയെ തെരഞ്ഞെടുക്കാന്‍ പതിനാറുപേര്‍ മത്സര രംഗത്തുണ്ടായിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇന്നലെ തുടങ്ങിയ തലവടി നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ കടുത്ത ഭിന്നതയാണുള്ളത്. ഇവിടെയും വിഎസ് പക്ഷത്ത് നിന്ന് കമ്മറ്റി പിടിച്ചെടുക്കാന്‍ പിണറായി പക്ഷം ശ്രമം തുടങ്ങി. ഇതോടെ കുട്ടനാട് ഏരിയ കമ്മറ്റി ഇത്തവണ വിഎസ് പക്ഷത്തിന് നഷ്ടമാകാനാണ് സാദ്ധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.