പാട്‌ന :പുറത്താക്കപ്പെട്ട ജെഡിയു എംഎല്‍എ മാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിയമ സഭാ സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരിയുടെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ടാണ് ഹര്‍ജി.
ജ്ഞാനേന്ദ്കസിങ് ഗ്യാനു, നീരജ് കുമാര്‍ ബബ്ലു , രവീന്ദ്ര റായ് , രാഹുല്‍ കുമാര്‍ എന്നീ എം എല്‍ എ മാരാണ് പുറത്താക്കപ്പെട്ടത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചായിരുന്നു പുറത്താക്കല്‍. നിയമ സഭാംഗങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരില്‍ നിന്നും എടുത്തുകളായുകയും ചെയ്തിരുന്നു. ഇത് ഭരണ ഘടനയുടെ പത്താം ഷെഡ്യൂളിന് വിരുദ്ധമാണെന്നും സ്പീക്കറുടെ തീരുമാനം റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ജൂണില്‍ നടന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ഥികളായിരുന്ന അനില്‍ ശര്‍മ, സാബിര്‍ അലി എന്നിവരുടെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചെന്നും നാമനിര്‍ദേശപ്പത്രികകളില്‍ പേര് നിര്‍ദേശിച്ചുവെന്നുമാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടത്. ഇവരടക്കം എട്ട് എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ജെഡിയു സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.
















