Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കന്‍ റോക്കറ്റും പേടകവും പൊട്ടിത്തെറിച്ച് കത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2014, 09:17 pm IST
in World

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം

വെര്‍ജീനിയ: വിക്ഷേപിച്ചയുടന്‍ അമേരിക്കന്‍ റോക്കറ്റ് പൊട്ടിത്തെറിച്ചു. ശൂന്യാകാശത്തില്‍ ഭൂമിയെ ചുറ്റുന്ന അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തില്‍ ചരക്കുകള്‍ എത്തിക്കാനുള്ള കരാര്‍, യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ, സ്വകാര്യകമ്പനികളെ ഏല്‍പ്പിച്ചതിനു ശേഷമുള്ള ആദ്യ അപകടമാണിത്. റോക്കറ്റും അതിലുണ്ടായിരുന്ന സിഗ്‌നസ എന്ന ബഹിരാകാശ  പേടകവും ചെറു ഉപഗ്രഹവും കത്തി നശിച്ചിട്ടുണ്ട്.

പതിനാലു നിലയുള്ള അന്റ്റേഴ്‌സ് റോക്കറ്റാണ് വെര്‍ജീനിയയിലെ വിക്ഷേപണത്തറയില്‍ നിന്ന് പൊങ്ങി സെക്കണ്ടുകള്‍ക്കുള്ളില്‍ കത്തിനശിച്ചത്. ഓര്‍ബിറ്റല്‍ സയന്‍സസ് കോര്‍പ്പറേഷനാണ് റോക്കറ്റ് നിര്‍മ്മിച്ച് വിക്ഷേപിച്ചത്. യുഎസ് സമയം ചൊവ്വാഴ്ച രാത്രി 6.22നായിരുന്നു അപകടം. ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള ചരക്കു നിറച്ച സിഗ്‌നസ് ബഹിരാകാശ പേടകവുമായി കുതിച്ചുപൊങ്ങിയ റോക്കറ്റ് പൊട്ടിത്തെറിച്ച് കത്തി തീഗോളമായി ഭൂമിയില്‍ തന്നെ പതിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.

നാസയുടെ രണ്ടും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഒന്നും റഷ്യയുടെ മൂന്നും പേരാണ് ബഹിരാകാശ കേന്ദ്രത്തിലുള്ളത്. ഉടന്‍ തന്നെ റഷ്യന്‍ റോക്കറ്റ് സാധനങ്ങളുമായി പോകുന്നുണ്ട് എന്നതിനാല്‍ അവിടെയുള്ളവര്‍ക്ക് ഭക്ഷണമടക്കം ഒന്നിനും ദൗര്‍ലഭ്യം അനുഭവിക്കില്ല. റോക്കറ്റ് തകരാനുള്ള കാരണം അറിവായിട്ടില്ല. ഇതിനു മുന്‍പ് നാലു തവണയും വിജയകരമായി വിക്ഷേപിച്ചിട്ടുള്ളവയാണ് അന്റ്റേഴ്‌സ് റോക്കറ്റ്. റോക്കറ്റ് പൊങ്ങിയയുടന്‍ തീജ്വാലകള്‍ ഉയര്‍ന്ന് റോക്കറ്റിനെ സമ്പൂര്‍ണ്ണമായി പൊതിയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സിഗ്‌നസ് എന്ന ശൂന്യാകാശ പേടകമാണ്, റോക്കറ്റ് കത്തി വേര്‍പെട്ട ശേഷം സഞ്ചരിച്ച് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നത്. റഷ്യയുടെ സോയൂസ് റോക്കറ്റിലാണ് പ്രോഗ്രസ് എന്ന പേടകം അയക്കുന്നത്. ഇത് ബുധനാഴ്ച ബൈക്കനൂരിലെ കോസ്‌മോഡ്രോമില്‍ നിന്ന് ചരക്കുകളുമായി കുതിച്ചുയരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

India

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

Kerala

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

Kerala

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

പുതിയ വാര്‍ത്തകള്‍

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.