Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അണിയറയില്‍ ആറംഗ വിജയശില്‍പ്പികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2014, 01:21 am IST
inVicharam

മഹാരാഷ്‌ട്രയിലെ ബിജെപിക്ക് വിജയത്തിന്റെ ശില്‍പ്പികള്‍ ആറുപേരാണ്. എന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വിജയം കാണുന്ന പാര്‍ട്ടിയുടെ ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ദേശീയ സെക്രട്ടറി വി. സതീഷ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് പ്രതാപ് റൂഡി, ദേശീയ വൈസ് പ്രസിഡണ്ട് വിനയ്‌സഹസ്ര ബുദ്ധെ, ഓം മാത്തൂര്‍, സുനില്‍ ബന്‍സാല്‍, പാര്‍ട്ടി വക്താവ് മാധവ് ഭണ്ഡാരി എന്നി ആറു പേരാണ് സര്‍വ്വതിനും ചുക്കാന്‍ പിടിച്ചത്.

കാല്‍ നൂറ്റാണ്ട് പഴക്കമുള്ള സഖ്യത്തില്‍നിന്ന് ശിവസേന പിന്മാറിയപ്പോള്‍ ബിജെപി ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതില്‍ നെറ്റി ചുളിച്ചവരേറെ. സംസ്ഥാനത്തെ ഏതാനും ചില ജില്ലകളില്‍ മാത്രമേ പാര്‍ട്ടിക്ക് സ്വാധീനമുള്ളെന്നതായിരുന്നു മറ്റു പാര്‍ട്ടികളുടെ വിലയിരുത്തല്‍. കോണ്‍ഗ്രസിനും ശിവസേനക്കുമുള്ള ശക്തി മഹാരാഷ്‌ട്രയില്‍ ബിജെപിക്കില്ലെന്ന് രാഷ്‌ട്രീയ നിരീക്ഷകരും കരുതിയിരുന്നു. എന്നാല്‍ ലോക്‌സഭാ വിജയം സംസ്ഥാനത്ത് ആവര്‍ത്തിക്കാമെന്ന് ബിജെപി നേതൃത്വത്തിന് ഉറപ്പായിരുന്നു. എന്നാല്‍, ശിവസേന മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന് വിശ്വസിച്ചിരുന്നേയില്ല. സീറ്റ് വിഭജന ചര്‍ച്ചകളില്‍ പരമാവധി വിട്ടു വീഴ്ച നടത്താനായിരുന്നു പാര്‍ട്ടിക്ക് താത്പര്യം.

എന്നാല്‍ ശിവസേനയുടെ മര്‍ക്കട മുഷ്ടിയാണ് ബന്ധം അവസാനിപ്പിച്ചത്. മൂന്നു സീറ്റിന്റെ പേരില്‍ അവര്‍ പിരിഞ്ഞു. ഈ സമയം അറുപത് ശതമാനം സീറ്റുകളില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ തലേന്നാളായിട്ടും. പക്ഷെ, അമിത് ഷാക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല. ഒറ്റക്ക് മത്സരിക്കുവാനുള്ള തീരുമാനത്തിന് ശേഷം മണിക്കൂറുകള്‍ക്കകം തെരഞ്ഞെടുപ്പിലെ പാര്‍ട്ടിപദ്ധതി രേഖ തയ്യാറാക്കുവാന്‍ ഷായ്‌ക്ക് കഴിഞ്ഞു.

ജൂലായ് മുതലേ ഷാ പ്രചാരണം ആരംഭിച്ചിരുന്നു.  ഷായുടെ നിര്‍ദേശാനുസരണം ഭണ്ഡാരിയും സതീശും മഹാരാഷ്‌ട്രയിലുടനീളം സഞ്ചരിച്ച് പ്രാദേശിക പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണ രൂപപ്പെടുത്തുകയും ചെയ്തു. സഖ്യം അവസാനിച്ചപ്പോള്‍, ഷായുടെ ഈ ഹോംവര്‍ക്ക് മൂലം കാര്യങ്ങള്‍ വളരെ എളുപ്പമായി. ഷായ്‌ക്ക് യാതൊരു ഉത്കണ്ഠയുമുണ്ടായിരുന്നില്ല.

മാത്തൂര്‍, റൂഡി, ബന്‍സാല്‍ എന്നിവര്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കി. ഷായുമായും മോദിയുമായും അടുത്ത ബന്ധമുള്ള മാത്തൂര്‍ ഗുജറാത്തില്‍ പ്രഭാരിയായിരുന്നതില്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ബന്‍സാലിന്റെ പദ്ധതിയാണ് പാര്‍ട്ടിക്ക് എണ്‍പതില്‍ എഴുപത്തിമൂന്ന് സീറ്റും നേടിക്കൊടുത്തത്. സംസ്ഥാനത്തെ രാഷ്‌ട്രീയ കരുനീക്കങ്ങള്‍, മറ്റു പാര്‍ട്ടികളിലുണ്ടാവുന്ന സംഭവ വികാസങ്ങള്‍, ചര്‍ച്ച എന്നിവ സംബന്ധിച്ച നിരീക്ഷണ ച്ചുമതല മാത്തൂരിനായിരുന്നു.

പ്രധാനമന്ത്രി മോദിയുടേതടക്കം തെരഞ്ഞെടുപ്പു റാലികളുടെ ചുമതല റൂഡിക്കായിരുന്നു. മാദ്ധ്യമങ്ങളുമായുള്ള ബന്ധം ഭണ്ഡാരി നോക്കി. സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് നിത്യേന ഷായ്‌ക്ക് റിപ്പോര്‍ട്ട് നല്‍കുവാനുള്ള ചുമതല വി. സതീഷിനെയും ഏല്‍പിച്ചു. ഓരോ മണ്ഡലങ്ങളിലുമുള്ള പാര്‍ട്ടിയുടെ ചുമതലക്കാരെ ഏകോപിപ്പിച്ചത് സഹസ്ര ബുദ്ധെ.

മഹാരാഷ്‌ട്രയിലെ ഓരോ വീട്ടിലും പാര്‍ട്ടിയുടെ പ്രതിച്ഛായയും മോദിയുടെ സന്ദേശവും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വഴി എത്തിക്കുന്നതിന്റെ പരിപൂര്‍ണ ചുമതല, കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്കായിരുന്നു.

പാര്‍ട്ടി നേതാക്കളോ പ്രവര്‍ത്തകരോ അനുമതിയില്ലാതെ മാധ്യമങ്ങളുമായി ഇടപെടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ചുമതലപ്പെട്ടവര്‍ മാത്രം അക്കാര്യം നിര്‍വഹിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. പ്രത്യേകിച്ച് ശിവസേനയുമായുള്ള സഖ്യം തകര്‍ന്നതിനാലാണ് ഇത്തരമൊരു നിലാട് അദ്ദേഹം കൈക്കൊണ്ടത്. ആരേയും ഒരു കാരണവശാലും പിണക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്നായിരുന്നു കാഴ്ചപ്പാട്.

കൃത്യമായ പഠനം, കാര്യമറിഞ്ഞുള്ള ആസൂത്രണം, അതിന്റെ വീഴ്ചയില്ലാത്ത നടപ്പാക്കല്‍, സംഘടിത യത്‌നം എല്ലാം ചേര്‍ന്ന ബിജെപി പ്രവര്‍ത്തനം പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.