Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഹരിയാനയില്‍ വെന്നിക്കൊടി പാറിച്ച് വനിതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2014, 01:00 am IST
inVicharam

ഹരിയാനയുടെ ചരിത്രത്തില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ക്കാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മത്സരിച്ചത് ഈ തെരഞ്ഞെടുപ്പിലാണ്. 109 വനിതകളാണ് 90 നിയമസഭാ മണ്ഡലങ്ങളിലായി മത്സരിച്ചത്. ഭാരതത്തില്‍ സ്ത്രീകളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് ഹരിയാന. അത്തരം ഒരു സംസ്ഥാനത്തിലാണ് വനിതാ പ്രാതിനിധ്യം ശ്രദ്ധേയമായത്. ഇതിനുമുമ്പ് 1966ലെ തരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മത്സരിച്ചത്. 2009ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 68 സ്ത്രീകളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. സംസ്ഥാനത്ത് മൊത്തം 1.62 കോടി വോട്ടര്‍മാരുള്ളതില്‍ 74.5 ലക്ഷം മാത്രമാണ് സ്ത്രീകളുള്ളത്.1000 പുരുഷന്മാര്‍ക്ക് 879 സ്ത്രീകള്‍ എന്ന അനുപാതമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ളത്. രാജ്യത്ത് ഇത് 1000 പുരുഷന്മാര്‍ക്ക് 943 സ്ത്രീകള്‍ എന്ന നിരക്കിലാണ്. 2009ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രാഷ്‌ട്രീയ പാര്‍ട്ടികളും വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായി ഉയര്‍ത്തയിരുന്നു.

90 അസംബ്ലി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി 15ഉം, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) 13 വനിതാ സ്ഥാനാര്‍ത്ഥികളെയുമാണ് നിര്‍ത്തിയത്. കോണ്‍ഗ്രസ് പത്തും ജനഹിത് കോണ്‍ഗ്രസ് ആറ് വനിതകളേയും മത്സരിപ്പിച്ചിരുന്നു. മറ്റുള്ളവര്‍ സ്വതന്ത്രരായാണ് മത്സരിച്ചത്.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വനിതാ സ്ഥാനാര്‍ത്ഥികളില്‍ കവിത ജെയ്ന്‍, പ്രേംലത തുടങ്ങിയ പ്രമുഖര്‍ വിജയിച്ചപ്പോള്‍ സാവിത്രി ജിന്‍ഡാല്‍, വന്ദനശര്‍മ്മ, സുനിത സേടിയ എന്നീ പ്രമുഖരും പരാജയത്തിന്റെ കയ്‌പ്പ് അറിഞ്ഞു. തോഷം മണ്ഡലത്തില്‍ നിന്നു ജനവിധി തേടിയ എക്‌സൈസ് ആന്‍ഡ്് ടാക്‌സേഷന്‍ വകുപ്പ് മന്ത്രി കിരണ്‍ ചൗധരിയാണ് വനിതാ സ്ഥാനാര്‍ത്ഥികളില്‍ പ്രമുഖ. ഹരിയാന മുന്‍ മുഖ്യമന്ത്രി ബന്‍സിലാലിന്റെ മരുമകളും അന്തരിച്ച മുന്‍ കൃഷിവകുപ്പ് മന്ത്രി സുരേന്ദര്‍ സിങ്ങിന്റെ ഭാര്യയുമാണ് കിരണ്‍ ചൗധരി. ഇതിനു മുമ്പ് 2005, 2009 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭിവാനി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു കിരണ്‍. തോഷം മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിരണ്‍ ചൗധരി ഐഎന്‍എല്‍ഡി സ്ഥാനാര്‍ത്ഥി കമല റാണിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് വിജയിച്ചത്.

ഝജ്ജര്‍ മണ്ഡലത്തില്‍ നിന്നും ഗീത ഭുക്കല്‍ ഐഎല്‍എല്‍ഡി സ്ഥാനാര്‍ത്ഥി സധുരാമിനെ പരാജയപ്പെടുത്തി വിജയിച്ചു. ഗീത ഭുക്കല്‍ നിലവിലെ വിദ്യാഭ്യാസം ആരോഗ്യവകുപ്പ് മന്ത്രി ഗീത ഭുക്കല്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഈ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയത്.

എന്‍എല്‍ഡി സ്ഥാനാര്‍ത്ഥി നൈന ചൗട്ടാല ദബ്വാലി മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 8545 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. കമല്‍വീര്‍ സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്. മുന്‍ മുന്‍ഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ മരുമകളും എംഎല്‍എ അജയ്് സിങ്ങിന്റെ ഭാര്യയുമാണ്. ചൗട്ടാല കുടുംബത്തില്‍ നിന്നും ആദ്യമായാണ് സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജെബിടി അധ്യാപക നിയമന കേസില്‍ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അജയ് സിങ്ങിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ദബ്വലി മണ്ഡലത്തില്‍ മത്സരിക്കാന്‍ നൈന രംഗത്ത് വന്നിരിക്കുന്നത്്.

രേണുക ബിഷ്‌നോയി ഹരിയാന ജന്‍ ചേതന പാര്‍ട്ടി നേതാവ് കുല്‍ദീപ് ബിഷോയിയുടെ പത്‌നിയാണ്. ഹല്‍സി മണ്ഡലത്തില്‍ നിന്നാണ്് ഇവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 14652 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രേണുക ഹന്‍സി മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.

സോനിപത് ബിജെപി സ്ഥാനാര്‍ത്ഥി കവിത ജെയ്ന്‍ 25810 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജിയിച്ചു. ഉച്‌ന കലന്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവ് ഭൂപീന്ദര്‍ സിംങിന്റെ മകളുമായ പ്രേം ലത വിജയിച്ചു. ഐഎന്‍എല്‍ഡി സ്ഥാനാര്‍ത്ഥി ദുഷ്യന്ത് ചൗട്ടാലയായിരുന്നു മുഖ്യഎതിരാളി. നര്‍വാണ മണ്ഡലത്തില്‍ നിന്നും പ്രീതി സിങ് ബിഎസ്പി സ്ഥാനാര്‍ത്ഥി വിക്രം ജീതിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് വിജയിച്ചത്. കലനൗര്‍ മണ്ഡലത്തില്‍ നിന്നും ശകുന്തള ഖട്ടക് (കോണ്‍ഗ്രസ്) 3972 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിഎസ്പി സ്ഥാനാര്‍ത്ഥി അശേക് കുമാറായിരുന്നു എതിരാളി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഹേന്ദര്‍ പ്രതാപ് സിങ്ങിനെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി സീമ ത്രിഖ 36609 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബട്കല്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. കല്‍ക്ക മണ്ഡലത്തില്‍ നിന്നൂം ബിജെപി സ്ഥാനാര്‍ത്ഥി ലതിക ശര്‍മ്മ 19027 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഐഎന്‍എല്‍ഡി സ്ഥാനാര്‍ത്ഥി പ്രദീപ് ചൗധരിയെ പരാജയപ്പെടുത്തിക്കൊണ്ട് വിജയിച്ചു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ത്ഥികളില്‍ മുന്‍പന്തിയിലുള്ളത് സാവിത്രി ജിന്‍ഡാല്‍ ആണ്. രാജ്യത്തെ ഏറ്റവും വലിയ പണക്കാരിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന സാവിത്രി ജിന്‍ഡാല്‍ ഹിസാര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. 13646 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഡോ. കമല്‍ ഗുപ്തയോടാണ് പരാജയപ്പെട്ടത്. 2005, 2009 വര്‍ഷങ്ങളില്‍ ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു. ജിന്‍ഡാല്‍ ഗ്രൂപ്പ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കൂടിയായ സാവിത്രി ജിന്‍ഡാല്‍ ഭര്‍ത്താവ് ഒ. പി. ജിന്‍ഡാല്‍ 2005ല്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് സാവിത്രി ജിന്‍ഡാല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായത്. മകന്‍ നവീന്‍ ജിന്‍ഡാല്‍ കുരുക്ഷേത്ര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംപിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ആസ്തിയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍കുന്നതും സാവിത്രി ജീന്‍ഡാലായിരുന്നു. 395 ബില്യണാണ് മൊത്തം ആസ്തി. കൂടാതെ സുനിത സേടിയ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ലക്ഷ്മണ്‍ദാസ് അറോറയുടെ മകളായ സുനിത സേടിയ ബിജെപി ടിക്കറ്റില്‍ സിസിര മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. ഇവര്‍ 2938 വോട്ടുകള്‍ക്ക് ഐഎന്‍എല്‍ഡി സ്ഥാനാര്‍ത്ഥി മഖന്‍ലാല്‍ സിംഗളയോടാണ് പരാജയപ്പെട്ടത്. ശക്തി റാണി ശര്‍മ്മ ജന്‍ ചേതന പാര്‍ട്ടി വൈസ് പ്രസിഡന്റ്് വിനോദ് ശര്‍മ്മയുടെ പത്‌നിയാണ് ശക്തി റാണി. കല്‍ക്ക മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ മത്സരിച്ച ഇവര്‍ ബിജെപി സ്ഥാനാര്‍ത്ഥി ലതിക ശര്‍മ്മയോടാണ് പരാജയപ്പെട്ടത്. മഞ്ജു നങ്കല്‍ ചൗധരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മഞ്ജു അഭയ് സിംങ് യാദവിനോട് പരാജയപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.