Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പര്യടനം ഉപേക്ഷിച്ചെന്ന് കളിക്കാര്‍; ഇല്ലെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 08:07 am IST
in Cricket

ടോസിനുശേഷം വിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രാവോ സംസാരിക്കുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയും വിന്‍ഡീസ് ടീം അംഗങ്ങളും സമീപം

ധര്‍മ്മശാല: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം ഇന്ത്യന്‍ പര്യടനം ഉപേക്ഷിച്ചു. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്ത്യക്കെതിരായ ശേഷിച്ച മത്സരങ്ങളില്‍ നിന്ന് പിന്മാറാന്‍ വിന്‍ഡീസ് താരങ്ങള്‍ തീരുമാനിച്ചത്. ഒരു ഏകദിനവും ഒരു ട്വന്റി 20യും മൂന്നു ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തില്‍ ശേഷിക്കുന്നത്. ഇന്നലെ ധര്‍മ്മശാലയില്‍ നടന്ന നാലാം ഏകദിനമായിരുന്നു വിന്‍ഡീസിന്റെ അവസാന കളി. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം പരമ്പര പകുതിവഴിക്ക് ഉപേക്ഷിച്ച് മടങ്ങുന്നത്.

അതേസമയം പരമ്പരയില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് ടീം പിന്‍മാറിയിട്ടില്ലെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മാധ്യമവാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ല. ഇന്ത്യന്‍ പര്യടനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിട്ടില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം വിന്‍ഡീസ് ടീം മാനേജര്‍ റിച്ചി റിച്ചാര്‍ഡ്‌സണ്‍ ഇന്നലെ രാവിലെ ഇ-മെയിലിലൂടെ അറിയിച്ചതായി ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു. വിന്‍ഡീസ് ടീമിന്റെ തീരുമാനം നിരാശയുളവാക്കുന്നതാണെന്നും സഞ്ജയ് പട്ടേല്‍ പറഞ്ഞു. പ്രശ്‌നം വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച ബിസിസിഐ, ടീമിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിന്‍ഡീസ് ബോര്‍ഡിനു കഴിയാത്തതാണ് പരമ്പര മുടങ്ങാന്‍ കാരണമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നേരത്തെ കൊച്ചിയില്‍ നടന്ന ആദ്യ ഏകദിനത്തിന് മുന്‍പ് വെസ്റ്റീന്‍ഡീസ് ടീം കളി ബഹിഷ്‌കരിക്കുമെന്ന് വാര്‍ത്ത പരന്നിരുന്നുവെങ്കിലും പിന്നീട് ബിസിസിഐയുടെ ഇടപെടലിനെ തുടര്‍ന്നാണ് അവര്‍ കളിക്കാന്‍ തയ്യാറായത്. ഇതിനായി ബിസിസിഐ അഞ്ച് കോടിരൂപ നല്‍കിയതായും വാര്‍ത്തയുണ്ടായിരുന്നു. ഒക്ടോബര്‍ 11ന് വിന്‍ഡീസ് ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഡേവ് കാമറൂണിന് പ്രതിഫല പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതിന് അനുകൂലമായ പ്രതികരണം വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല.

പിന്നീട് ഇന്നലെ ധര്‍മ്മശാലയില്‍ നാലാം ഏകദിന മത്സരം നടക്കുന്നതിനിടെയാണ് പിന്മാറ്റം സംബന്ധിച്ച വാര്‍ത്ത വീണ്ടും വന്നത്. പതിവിന് വിപരീതമായ വിന്‍ഡീസ് ടീം ഒന്നടങ്കം ഇന്നത്തെ കളിയുടെ ടോസിന് എത്തിയിരുന്നു. ടോസിന് ശേഷം ടീമംഗങ്ങളും ബോര്‍ഡും തമ്മില്‍ പ്രതിഫല കാര്യത്തില്‍ തര്‍ക്കമുണ്ടെന്ന് ക്യാപ്റ്റന്‍ ബ്രാവോ പരസ്യമായി കമന്റേറ്റര്‍മാരോട് പറയുകയും ചെയ്തിരുന്നു. ആരാധകരെ നിരാശപ്പെടുത്താതിരിക്കാന്‍ വേണ്ടി മാത്രമാണ് നാലാം ഏകദിനത്തില്‍ കളിക്കുന്നതെന്നും ബ്രാവോ ടോസിനുശേഷം പറഞ്ഞിരുന്നു. ടീം കടുത്ത പ്രതിസന്ധിയിലാണെന്നും എന്നാല്‍ ടീം അംഗങ്ങള്‍ തന്നോടൊപ്പമാണെന്നും ബ്രാവോ കൂട്ടിച്ചേര്‍ത്തു.

അഞ്ചാം ഏകദിനം 20ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് നിശ്ചയിച്ചിരുന്നത്. 22ന് കട്ടക്കിലായിരുന്നു ഏക ട്വന്റി 20 നടക്കേണ്ടിയിരുന്നത്. ടെസ്റ്റ് പരമ്പരക്ക് 30ന് ഹൈദരാബാദിലായിരുന്നു തുടങ്ങേണ്ടിയിരുന്നത്. രണ്ടാം ടെസ്റ്റ് നവംബര്‍ 7ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലും മൂന്നാം ടെസ്റ്റ് നവംബര്‍ 15 മുതല്‍ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയത്തിലുമായിരുന്നു നിശ്ചയിച്ചിരുന്നത്.

അതേസമയം വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരേ ബിസിസിഐ നിയമനടപടിക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. പരമ്പര മുടങ്ങുന്നതു മൂലമുണ്ടാകുന്ന നഷ്ടം നികത്തണമെന്ന് ബിസിസിഐ വിന്‍ഡീസ് ബോര്‍ഡിനോട് ആവശ്യപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.