Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കഞ്ചാവ് മാഫിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം: പോലീസിനെതിരെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2014, 12:42 am IST
inErnakulam

കൊച്ചി: ഉദയംപേരൂരില്‍ ലഹരിമരുന്ന് വില്‍പ്പയെക്കുറിച്ച് വിവരം നല്‍കിയ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവത്തില്‍ പോലീസ് പ്രതികളെ ഇതുവരെ പിടിക്കൂടാത്തതിനെതിരെ പ്രതിഷേധം ശക്താമാകുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടു പോലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികള്‍ കൈകൊള്ളാന്‍ കഴിയാത്തത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. കഞ്ചാവ് മാഫിയക്കെതിരെ സത്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍  ജിഷ്ണുവിന് ക്രൂരമര്‍ദ്ദനമേറ്റത്. പട്ടാപകല്‍ പരസ്യമായി ജിഷ്ണുവിന്റെ കാല്‍ തല്ലിയൊടിച്ച് ശേഷം ഭീകരാന്തരീഷം സൃഷ്ടിച്ചാണ് മാഫിയ സംഘം കടന്നുകളഞ്ഞത്. കഞ്ചാവ് മാഫിയ സംഘങ്ങള്‍ക്ക് പിന്നില്‍ പോലീസിലെ പല ഉന്നതര്‍ക്കും പങ്കുള്ളതായി നാട്ടുകാര്‍ പറയുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് കഴിഞ്ഞ ആഴ്‌ച്ചയിലാണ് ജിഷ്ണു കടകളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വീണ്ടും സജീവമാകുന്ന കാര്യം പറയുന്നത്. ഉടന്‍ തന്നെ പ്രിന്‍സിപ്പാള്‍ പോലീസിനെ വിവരം അറിയിച്ചുവെങ്കിലും ഊര്‍ജ്ജിതമായ അന്വേഷണം നടത്താന്‍ ഇവര്‍ക്ക് കഴിയാത്തതാണ് കഞ്ചാവ് മാഫിയയെ അക്രമം നടത്താന്‍ പ്രേരണയേകിയത്.

കഞ്ചാവ് മാഫിയക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ മാത്രമാണ് പോലീസ് രംഗത്ത് എത്തുന്നത്. പിന്നീട് തുടര്‍ അന്വേഷണങ്ങള്‍ ഒന്നും തന്നെ നടക്കാറില്ല. ഇത് കഞ്ചാവ് മാഫിയകള്‍ക്ക് ഏറെ ശക്തി പകരുന്നു. ഇവിടെയുള്ള  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യസ് ഗോഡൗണിലേക്ക് ലോഡുമായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ മുഖേനെയും കഞ്ചാവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഇവിടെ എത്തുന്നത്. ഉദയംപേരൂര്‍ പ്രദേശങ്ങളിലെ മയക്ക്മരുന്നു മഫിയകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷവും വന്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നിട്ടുണ്ട്. അന്ന്  നൂറുകണക്കിന് പ്രവര്‍ത്തകര്‍ മയക്കുമരുന്നതിനെതിരെ ജ്വാല തെളിയിച്ചാണ് പ്രതിഷേധ യോഗം നടത്തിയത്. പരസ്യമായി  ലഹരി മാഫിയയെപ്പറ്റി നല്‍കിയ വിവരം ചോര്‍ന്നതിനു പിന്നിലും പോലീസിലെ ചിലരാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഉദയം പേരൂരിന്റെ വിവിധഭാഗങ്ങളില്‍ കഞ്ചാവ് മാഫിയ പിടിമുറിക്കിയിരിക്കുകയാണ്. ഇതിനെതിരെ നിരവധി പരാതികളാണ് ഉദയംപേരൂര്‍ പോലീസിലുള്ളത്. പുത്തന്‍കാവ്, പൂത്തോട്ട, തെക്കന്‍പറവൂര്‍, പ്രാകാട്, തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ കഞ്ചാവ് വില്‍പന തകൃതിയായി ഇപ്പോഴും നടക്കുന്നുണ്ട്. ചില കടകളില്‍ ശീതള പാനിയങ്ങളിലൂടെയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ചെറിയതോതില്‍ മയക്കുമരുന്ന്  നല്‍കിയശേഷം മയക്കുമരുന്നിന്റെ സ്ഥിരം ഉപഭോക്താക്കളാക്കി മാറ്റുകയാണ് മാഫിയകളുടെ ലക്ഷ്യം. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ രംഗത്ത് എത്തുന്നവരെ മാഫിയ സംഘ ഭീഷണിപ്പെടുത്തിയിട്ടും തന്റെ സഹപാഠികളെ രക്ഷിക്കാന്‍ ജിഷ്ണു പുറപ്പെട്ടു. സ്‌കൂളിലും പുറത്തും ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ഥി കൂടിയാണ് ജിഷ്ണു. ജിഷ്ണുവിന്റെ ഈ ധീരത ജനങ്ങള്‍ക്ക് കഞ്ചാവ് മാഫിയക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നിരിക്കുകയാണ്.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ നാട്ടുകാരും അധ്യാപകരും വിദ്യാര്‍ത്ഥികളും സംയുക്ത മായി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. നടക്കാവ് എസ്എന്‍ഡിപി സ്‌കൂളില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സ്‌കൂള്‍ ജംഗ്ഷനില്‍ സമാപിച്ചു. പ്രകടനത്തിനും യോഗത്തിനും കുട്ടികളടക്കം ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. ഇന്നലെ രാവിലെ 11ന് ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഐഒസി ജംങ്ഷനില്‍ എത്തിയശേഷം നടക്കാവ് ജംങ്ഷനില്‍ സമാപിച്ചു. പ്രതിഷേധ യോഗം ഗ്രാമപഞ്ചായത്ത് ആക്ടിങ്പ്രസിഡന്റ് വി.ജി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.