Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ധന്യമാണ് ഹിന്ദുസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 01:59 am IST
in Vicharam

വിദ്യാഭ്യാസം സര്‍വസുലഭവും സംസ്‌കാരപ്രദവും ആക്കിത്തീര്‍ക്കാനുള്ള വ്യവസ്ഥയുണ്ടാകണം; ജീവിതസംഘര്‍ഷത്തില്‍ സ്വാഭിമാനത്തോടെ എഴുന്നേറ്റുനിന്ന് പൊരുതാനുളള കഴിവും ധൈര്യവും നല്‍കത്തക്കതാവണം അതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പുവരുത്തണം. ജനങ്ങള്‍ക്ക് വിവരങ്ങള്‍ എത്തിച്ചുകൊടുക്കാനും അവരെ ബോധവത്ക്കരിക്കാനും ബാധ്യതയുള്ള ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും സംസ്‌കാരത്തെ നശിപ്പിക്കുന്ന കാര്യപരിപാടികളും പരസ്യങ്ങളും സംപ്രേഷണം ചെയ്യുകയോ അച്ചടിക്കുകയോ ചെയ്യാതിരിക്കാന്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട ചുമതല സര്‍ക്കാരിന്റെ വാര്‍ത്താ സംപ്രേഷണ വകുപ്പിന്റേതാണ്. എന്നാല്‍ സമൂഹം സര്‍ക്കാര്‍ എന്തുചെയ്യുന്നു എന്ന് നോക്കി നില്‍ക്കേണ്ട കാര്യമില്ല.

നമ്മുടെ സ്വന്തം കുടുംബം വിശാലമായ സമാജത്തിന്റെ തന്നെ ചെറിയൊരു രൂപമാണ്. ഇപ്പോഴും നമ്മുടെ ജീവിതവ്യവസ്ഥ സമൂഹത്തിന്റെ സമ്പൂര്‍ണമായ ഒരു ഏകകമാണ്. കുടുംബം എന്ന സങ്കല്‍പ്പത്തിലാണ് മുന്നോട്ടുനീങ്ങുന്നത്. കുടുംബത്തില്‍ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠ്യക്രമം നടപ്പാക്കാന്‍ നമുക്കാവില്ലെങ്കിലും ജീവിതത്തില്‍ മാനവികതയുടെ സംസ്‌കാരം പകര്‍ന്നുനല്‍കുന്ന കര്‍ത്തവ്യത്തിന്റേയും അകര്‍ത്തവ്യത്തിന്റേയും തിരിച്ചറിവ് സാധ്യമാക്കുന്ന സാഹസത്തോടെ ജീവിതത്തെ നേരിടാനാവശ്യമായ ശക്തിയും ധൈര്യവും പ്രദാനം ചെയ്യുന്ന പരിശീലനം ഗൃഹാന്തരീക്ഷത്തില്‍ നിന്നുമാത്രമാണ് ലഭിക്കുക.

നമ്മുടെ കുടുംബങ്ങളിലെ മുതിര്‍ന്നവരുടെയും മറ്റുള്ളവരുടേയും പെരുമാറ്റം, കുടുംബപാരമ്പര്യത്തിന്റെ ദൃഷ്ടിയില്‍ യോഗ്യമായ കാര്യങ്ങള്‍, തദനുസൃതമായ പെരുമാറ്റം, സംസാരം എന്നിവ നടപ്പാക്കുന്നത് പൂര്‍ണ്ണമായും നമ്മുടെ കൈകളാലാണ്. ഭരണകൂടത്തിന്റെ പങ്കാളിത്തമില്ലാതെ നമ്മുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ നാം മുന്നിട്ടിറങ്ങാവുന്ന മേഖലകളാണ് ഇല്ലായ്‌മയും വിവേചനവും ഇല്ലാതാക്കുന്ന കാര്യം. ഭാഗ്യമെന്നുപറയട്ടെ, ഈ രണ്ടുമേഖലകളെ സംബന്ധിച്ചുള്ള ചിന്തയും പ്രവര്‍ത്തനവും പണ്ടുമുതലേ നടന്നുപോരുന്നുണ്ട്.

വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതിയുടെ കാര്യത്തിലുള്ള ജാഗ്രത, പരിസ്ഥിതി പരിഷ്‌കരണം, സ്വയം പര്യാപ്തതയ്‌ക്കുവേണ്ടി സ്വയം സഹായസംഘങ്ങള്‍, തൊഴില്‍ പരിശീലനം, ജലസംരക്ഷണം, ജൈവകൃഷി, ഗോസംവൃദ്ധി, ഗ്രാമവികാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ അനേകം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഘ സ്വയംസേവകരും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സമാജത്തിന്റെ വിശാലതയുടെ അനുപാതംവെച്ച് നോക്കുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ വളരെയധികം വ്യാപിപ്പിക്കേണ്ടതുണ്ട്. അവനവന്റെ രുചി, സ്വഭാവം, സമയം മുതലായവക്ക് അനുസൃതമായി നമുക്ക് നേരത്തെ മുതല്‍ നടന്നുവരുന്ന ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുകയോ സ്വതന്ത്രമായി ഏതെങ്കിലും കാര്യം ഏറ്റെടുത്ത് നടത്തുകയോ ചെയ്യാം. കുറഞ്ഞപക്ഷം നമ്മുടെ ചുറ്റുവട്ടത്തോ നമ്മുടെ വീട്ടില്‍തന്നെയോ ജീവിതോപായത്തിനുവേണ്ടി പണിയെടുക്കുന്ന സമാജത്തിലെ  ഇല്ലായ്‌മകൊണ്ട് പൊറുതിമുട്ടുന്ന ബന്ധുക്കള്‍ക്കോ, സഹോദരിമാര്‍ക്കോ ഉപകാരപ്രദമായ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുകയോ സ്വതന്ത്രമായി ഏതെങ്കിലും കാര്യം ചെയ്യാനോ കുടുംബാംഗങ്ങളോടൊപ്പം നമുക്ക് മുന്നിട്ടിറങ്ങാം.

സമാജത്തില്‍ നിന്ന് ഭേദഭാവനയെ അകറ്റാനുള്ള പ്രവര്‍ത്തനം കൂടുതല്‍ വര്‍ദ്ധിച്ച തോതിലും ഗതിവേഗത്തിലും നടക്കേണ്ടത് ആവശ്യമാണ്. ഭേദഭാവനയെ മനസ്സില്‍ നിന്നകറ്റാന്‍ സര്‍ക്കാര്‍ വിചാരിച്ചാലോ മറ്റേതെങ്കിലും വ്യവസ്ഥ നടപ്പാക്കിയതുകൊണ്ടോ സാധ്യമല്ല. സമാജത്തിന്റെ പരിശ്രമത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. അവനവന്റെ മനസ്സില്‍ നിന്ന്, വീട്ടില്‍ നിന്ന്, സുഹൃത്തുക്കളുടെ വീടുകളില്‍നിന്ന് പ്രത്യക്ഷ നടപടികള്‍ ആരംഭിക്കുന്നതിലൂടെ മാത്രമേ ഈ കാര്യം നടക്കൂ. അതിനായി ഭേദഭാവനകള്‍ക്ക് വളംവെക്കുന്ന രീതിയിലുള്ള സ്വന്തം വ്യക്തിപരമായ പെരുമാറ്റത്തില്‍, സ്വന്തം ഗൃഹാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ശീലത്തെ, രീതികളെ, ദുരാചാരങ്ങളെ പൂര്‍ണമായും ത്യജിക്കേണ്ടിവരും. ജാതിയുടെയും  പ്രദേശത്തിന്റെയും ഭാഷയുടെയും പേരില്‍ നിലനില്‍ക്കുന്ന അഹന്തകളെ ആളിക്കത്തിക്കുന്ന പ്രസ്താവനകള്‍ കേള്‍ക്കല്‍, നല്‍കല്‍, വൈകാരികതയുടെ പേരില്‍ സ്വയംമറന്ന് എന്തെങ്കിലും നശീകരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടല്‍ എന്നീ കാര്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണം.

വ്യക്തിയും, ഭാരതമാതാവിന്റെ ഓരോ സത്പുത്രനും തന്റെ ബന്ധുവാണ് എന്ന സ്‌നേഹഭാവനയുടെ ഉരകല്ലില്‍ ഉരച്ചുനോക്കിവേണം ചെറുതും  വലുതുമായ ഏതൊരു കാര്യവും ചെയ്യാന്‍. ഹിന്ദുക്കള്‍ക്കിടയിലെ അനേകം മതാചാരങ്ങള്‍, സമ്പ്രദായങ്ങള്‍, ഭാഷ, പ്രദേശം, ജാതികള്‍ എന്നീവകകളില്‍പ്പെട്ട ആദരണീയരായ മഹാപുരുഷന്മാരുടെ പേരില്‍ നടക്കുന്ന പരിപാടികള്‍, ഉത്സവങ്ങള്‍ എല്ലാ ഹിന്ദുക്കളുടെയും പങ്കാളിത്തം ഉണ്ടാകുവാന്‍ പോന്ന തരത്തില്‍ വേണം. ഇക്കാര്യം  അവനവനില്‍ നിന്ന് തുടങ്ങുന്ന കാര്യം നമുക്ക് ഇപ്പോള്‍ തന്നെ നിര്‍വഹിക്കാം. കാലക്രമത്തില്‍ സങ്കുചിതമായിത്തീര്‍ന്ന നമ്മുടെ സ്‌നേഹഭാവത്തിന്റെ പരിധിയെ ഉല്ലംഘിക്കുന്ന കാര്യം അനിവാര്യമായും നാം ഇന്നുതന്നെ ചെയ്യണം.

നമ്മുടെ പക്കല്‍ ദര്‍ശനത്തിന് യാതൊരു കുറവുമില്ല. നമ്മുടെ ശാശ്വതമൂല്യങ്ങളിലധിഷ്ഠിതമായി വ്യക്തിഗതവും സാമൂഹ്യവുമായ ജീവിതത്തെ കാലാനുകൂലമാക്കി തീര്‍ക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളും അനേകം മഹാപുരുഷന്മാര്‍ മുമ്പോട്ടുവെച്ചിട്ടുണ്ട്. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ഏകാത്മമാനവ ദര്‍ശനം അവതരിപ്പിച്ചതിന്റെ അമ്പതാം വാര്‍ഷികമാണിത.് ഭാഗ്യവശാല്‍, ആധികാരികതയോടെയും നിസ്വാര്‍ത്ഥ ബുദ്ധിയോടേയും രാഷ്‌ട്രക്ഷേമത്തിനുവേണ്ടി നമ്മുടെ പൂര്‍വ്വികര്‍ സ്വാനുഭൂതിയുടെ വെളിച്ചത്തില്‍ നല്‍കിയ ഉപദേശങ്ങളെ സാര്‍ത്ഥകമാക്കാനുള്ള മനോഭാവവും ദേശത്തിന് നേതൃത്വം നല്‍കുന്ന വ്യക്തികളില്‍ ഉള്ളതായി കാണുന്നു. സമാജത്തില്‍ ജാഗ്രത, ഏകാത്മത, വ്യക്തിഗതവും രാഷ്‌ട്രീയവുമായ ചാരിത്ര്യം, അച്ചടക്കം മുതലായ സദ്ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ധൈര്യപൂര്‍ണമായ കൂട്ടായ പ്രവര്‍ത്തനം സാധ്യമായാല്‍ നമ്മുടെ മുമ്പിലുള്ള എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സ്വന്തം മാതൃകയിലൂടെ സന്തുലിതവും, സുഖകരവും സര്‍വാംഗസുന്ദരവും സാര്‍വലൗകികവുമായ ജീവിതത്തിന്റെ വഴികാട്ടിയെന്ന നിലക്ക് രാഷ്‌ട്രജീവിതത്തെ ഏറ്റവും വേഗം മാറ്റിയെടുക്കാനാവും.

വിജയദശമി വിജയത്തിന്റെ പര്‍വ്വമാണ്. രാഷ്‌ട്രത്തിനു മുമ്പില്‍ പ്രകടമായ ഈ നൂതനവിജയത്തിന്റെ ചക്രവാളം നമ്മെ വെല്ലുവിളിക്കുകയാണ്. പ്രതിപദ തൊട്ട് നവമിവരെ ഉണര്‍ന്നിരുന്ന് സാമൂഹിക ശക്തിയെ ഉപാസിച്ചതുകൊണ്ട് ദൈവീസംപത്തിയുക്തരായ ദേവഗണങ്ങള്‍ക്ക് വിജദശമിയോടെയാണ് വിജയപ്രാപ്തി കാണാനുള്ള അവസരം ലഭിച്ചത്. രാഷ്‌ട്രീയ സ്വയംസേവക സംഘം 1925 തൊട്ട് ഇന്നോളം ഇതേ ദൈവീസംപദയുക്തമായ, ശക്തിപൂര്‍ണമായ, സംഘടിത സമാജത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ ഏര്‍പ്പെടുമ്പോള്‍ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകുന്നു. അതിന്റെ ശക്തിയിലാണ് വ്യവസ്ഥാ പരിവര്‍ത്തനക്രമം വിജയിക്കുക. നമ്മുടെ അതിവിശാലമായ സമാജം, അതിനെ ഗ്രസിച്ചിരിക്കുന്ന ആന്തരികവും ബാഹ്യവുമായ അത്യന്തം ഗുരുതരവും ജഡിലവുമായ സമസ്യകള്‍, എത്രമാത്രം ഭവ്യമായ ഒരു ദൗത്യം നിറവേറ്റാനാണ് നമ്മുടെ ഈ രാഷ്‌ട്രം നിലനില്‍ക്കുന്നത്   എന്നതിനെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോള്‍ ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്ന് കാണാം. നമ്മുടെ രാഷ്‌ട്രത്തിന്റെ സ്വത്വമായ ഹിന്ദുത്വത്തിന്റെ ഗൗരവം മനസ്സിലുണര്‍ത്തി ആ ഗൗരവത്തിനനുഗുണമായ സദ്ഗുണങ്ങള്‍ നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റി ദേശത്തിനുവേണ്ടി സംഘടിതരായി ജീവിക്കുന്ന,  ആവശ്യം വരുമ്പോള്‍ പ്രാണത്യാഗം ചെയ്യാന്‍ സന്നദ്ധരായ വ്യക്തികളെ നിര്‍മ്മിക്കുന്ന കാര്യം രാഷ്‌ട്രീയ സ്വയംസേവക സംഘം അതിന്റെ പ്രാരംഭകാലം തൊട്ട് നടത്തിപ്പോരുന്നു. എല്ലാവരേയും തന്നില്‍ ഉള്‍ക്കൊള്ളുന്ന, സര്‍വാശ്ലേഷിയായ, സര്‍വവ്യാപിയായ ഹിന്ദുത്വം. അതുതന്നെയാണ് നമ്മുടെ സ്വത്വം.

അതുകൊണ്ട് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖ ഗ്രാമാന്തരങ്ങളില്‍, തെരുവുകള്‍തോറും എന്നുവേണ്ട വീടുവീടാന്തരം എത്തേണ്ടതുണ്ട്. നമ്മുടെ ഈ സനാതന രാഷ്‌ട്രത്തെ ആ രൂപത്തില്‍ കാണാനുള്ള പ്രതീക്ഷ സമ്പൂര്‍ണലോകവും വെച്ചുപുലര്‍ത്തുന്നു എന്നതിനെക്കുറിച്ചൊരു കവി ഇങ്ങനെ പറയുന്നു.

ലോകത്തിലെ ഓരോ ദേശവും

വഴിയറിയാതെ ഉഴലുമ്പോള്‍

സത്യത്തെ തിരിച്ചറിയാന്‍

ഈ ഭൂമിയുടെ അരികിലെത്തി

ഈ ഭൂമി ഓരോ ദളിതനേയും

വാത്സല്യത്തില്‍ പൊതിയാന്‍

ഓരോ പതിതനേയും ഉദ്ധരിക്കുന്നു,

ധന്യവും മഹത്തുമായ ദേശം,

ധന്യമാണ് ഹിന്ദുസ്ഥാന്‍.

ഈ മഹത്തായ ദേശത്തിന്റെ നവനിര്‍മ്മിതിയില്‍ പങ്കാളികളാവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.