Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നമ്മുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2014, 08:02 pm IST
inVicharam

ചില ആകാംക്ഷകളും പ്രതീക്ഷകളും മനസ്സില്‍വെച്ചുകൊണ്ട് സമാജം ദേശത്തിന്റെ ഭരണസംവിധാനത്തില്‍ വലിയൊരു മാറ്റംകൊണ്ടുവന്നു. ഈ പരിവര്‍ത്തനം നടന്നിട്ട് ആറു മാസംപോലും തികഞ്ഞിട്ടില്ല. എന്നാല്‍ അപ്പപ്പോഴായി കിട്ടുന്ന സൂചനകളില്‍ നിന്നും ലോകത്ത് ഭാരതത്തിന്റെ ഉന്നമനത്തിന്റെയും ഭാരതജനതയുടെ സമ്പൂര്‍ണ സുരക്ഷിതത്വത്തിന്റെയും മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള ആകാംക്ഷയുടെയും പ്രതിഫലനം സര്‍ക്കാരിന്റെയും ഭരണസംവിധാനത്തിന്റെയും നയങ്ങളില്‍ കണ്ടുതുടങ്ങിയതായി അനുഭവപ്പെടുന്നു. വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികവും സുരക്ഷാസംബന്ധിയും വാണിജ്യപരവുമായ വിഷയങ്ങളിലും മറ്റ് മേഖലകളിലും ദേശഹിതത്തിനനുഗുണമായി നയപരമായ മാറ്റങ്ങള്‍ വരുത്തിയത് പ്രതീക്ഷകള്‍ ഉണര്‍ത്തിയിട്ടുണ്ട്. വരുംദിനങ്ങളില്‍ ഇതേ ദിശയില്‍ ശരിയായ വഴിക്ക് ദേശത്തിന്റെ നയങ്ങള്‍ സുനിശ്ചിതവും സുവ്യവസ്ഥാപിതവുമായ രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകണം. നാം വിശ്വാസത്തോടെ, പ്രതീക്ഷയോടെ കൂടുതല്‍ സമയം കാത്തിരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ദേശത്തിന്റെ വിഭിന്ന ഭാഗങ്ങളില്‍ വിശേഷിച്ചും ജമ്മു-കശ്മീരില്‍ ഉണ്ടായ വെള്ളപ്പൊക്കം കാരണം വലിയതോതില്‍ ജീവനും സ്വത്തിനും നാശം സംഭവിച്ചിട്ടുണ്ട്. ഈ അത്യാഹിതങ്ങളില്‍ ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിക്കും സദ്ഗതിക്കുംവേണ്ടി ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നതോടൊപ്പം അവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ജമ്മു-കശ്മീരില്‍ തികച്ചും അപ്രതീക്ഷിതമായുണ്ടായ ഈ വിപല്‍സ്ഥിതിയെ നേരിടാന്‍ ഉദാരമനഃസ്ഥിതിയോടെ എല്ലാത്തരത്തിലുമുള്ള സഹായസഹകരണങ്ങള്‍ നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രശംസനീയമാണ്. എപ്പോഴുമുള്ളപോലെ മറ്റനേകം സാമൂഹിക സംഘടനകള്‍ക്കൊപ്പം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തകര്‍ വളരെ പെട്ടെന്ന് ദുരിതാശ്വാസ പദ്ധതികള്‍ ആരംഭിക്കുകയുണ്ടായി.

വരുംദിവസങ്ങളില്‍ ചെയ്യേണ്ടതായ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത്തരം വിഷമാവസരങ്ങളില്‍ എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി ഉയര്‍ന്ന് സഹായമെത്തിക്കുന്നതില്‍ കാണിക്കുന്ന താത്പര്യം ഭാരതീയസമൂഹത്തിന്റെ സാമാജിക സഹാനുഭൂതിയെയും ദേശീയഏകതയേയുമാണ് കാണിക്കുന്നത്.

എന്നാല്‍ ദേശത്തിലെ പരിതഃസ്ഥിതിയും യാഥാര്‍ത്ഥ്യവും അത്യന്തം ഗുരുതരവും ജഡിലവുമാണ്. രാഷ്‌ട്രത്തിന്റെ ഭാവി കേവലം ഭരണകൂടത്തിന്റെയോ രാജനീതിയുടേയോ കൈകളില്‍ ഏല്‍പ്പിക്കുന്നതുകൊണ്ട് കാര്യങ്ങള്‍ നടക്കില്ല. ലോകത്തുള്ള എല്ലാ നിയമസംവിധാനങ്ങളും ഖണ്ഡിതവും അപൂര്‍ണവുമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഉള്ളവയാണ്. നമ്മുടെ ദേശത്തിന്റെ ഭരണസംവിധാനത്തിലും നയങ്ങളിലും സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നോളം അതിന്റെ സ്വാധീനമാണ് നിലനില്‍ക്കുന്നത്. ഒരു രാഷ്‌ട്രമെന്ന നിലയ്‌ക്ക് നിലനില്‍ക്കാന്‍ സമാജത്തില്‍ അവശ്യം ഉണ്ടാകേണ്ട വിശ്വാസ്യത, സമഞ്ജസ്യപൂര്‍ണ്ണമായ ആത്മീയത, ഉദ്യമശീലം,ആദര്‍ശവാദം, സാംസ്‌കാരിക പ്രതിബദ്ധത എന്നീ സദ്ഗുണങ്ങള്‍ ഇപ്പോഴും ക്ഷീണിതമായിക്കൊണ്ടിരിക്കുന്നു.

സങ്കുചിത സ്വാര്‍ത്ഥതാത്പ്പര്യത്തിനുവേണ്ടി ഈ പോരായ്‌മകളെ ഊതിവീര്‍പ്പിച്ച്, ഭിന്നിപ്പിച്ച് ലഹളകളുണ്ടാക്കി ആ തീയില്‍ സ്വന്തം റൊട്ടി പാകപ്പെടുത്തി എടുക്കുന്ന ദേശീയവും വൈദേശീയവുമായ ശക്തികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അവര്‍ അവരുടെ കളി തുടരാനുള്ള പരിശ്രമത്തിലാണ്. അതുകൊണ്ട് ദേശത്തിന്റെ ഭരണസംവിധാനം കയ്യാളുന്ന എല്ലാവരും ജാഗ്രതയോടെ സുസജ്ജരായി നിലകൊള്ളേണ്ടതുണ്ട്. ഇപ്പോള്‍ നിലവിലുള്ള വികസനപാതയുടെ നല്ല വശങ്ങള്‍ സ്വീകരിച്ചുകൊണ്ട് കാലാനുസൃതമായി പുതിയപാത വെട്ടിത്തെളിക്കേണ്ടതുണ്ട്. ഏകാത്മകവും സമഗ്രവുമായ കാഴ്ചപ്പാടിന്റെ അഭാവത്തില്‍ നടപ്പുവികാസപാതയില്‍ കൈവന്നിട്ടുള്ള ന്യൂനതാപൂര്‍ണ്ണമായ കാര്യങ്ങളെ ഉപേക്ഷിച്ച് സ്വന്തം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പുതിയൊരു പാത കണ്ടെത്തേണ്ടതുണ്ട്.

വിവേകാനന്ദസ്വാമികള്‍, അരവിന്ദമഹര്‍ഷി, രവീന്ദ്രനാഥ ടാഗോര്‍, ലോകമാന്യ തിലകന്‍ തൊട്ട് മഹാത്മാഗാന്ധി, സുഭാഷ്ചന്ദ്ര ബോസ്, സ്വാതന്ത്ര്യവീരസാവര്‍ക്കര്‍, ഡോ. ബാബാസാഹിബ് അംബേദ്ക്കര്‍, പൂജനീയ വിനോബഭാവേ, സംഘത്തിന്റെ ദ്വിതീയ സര്‍സംഘചാലക് ഗുരുജി (മാധവ സദാശിവ ഗോള്‍വല്‍ക്കര്‍), റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ മുതലായ മഹാപുരുഷന്മാര്‍ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടുത്തെ വിദ്യാഭ്യാസം, സംസ്‌കാരം, സാമ്പത്തികനീതി, രാജനീതി, സുരക്ഷാരീതി മുതലായ വിഷയങ്ങളെക്കുറിച്ച് മുന്നോട്ടുവച്ച ഗഹനവും സമഗ്രവും അടിസ്ഥാനപരവുമായ പ്രായോഗിക ചിന്തകളെ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്തു. അനുഭവത്തിന്റെ വെളിച്ചത്തില്‍ കാലാനുസൃതമായ പുതിയ വികാസപാത ദേശത്തിന്റെ സംവിധാനത്തില്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്.

ദേശത്ത് അവസാനത്തെ വരിയില്‍ അവസാനം നില്‍ക്കുന്ന വ്യക്തിയുടെ ജീവിത സാഹചര്യം തന്നെയായിരിക്കും ദേശത്തിന്റെ വികാസം നിര്‍ണ്ണയിക്കുന്ന ഉരകല്ല്. കൂടാതെ സ്വയംപര്യാപ്തത ദേശത്തിന്റെ സുരക്ഷയ്‌ക്കും സമൃദ്ധിക്കും അത്യന്താപേക്ഷിതമായ ഘടകമാണെന്നത് ഓര്‍ത്തുകൊണ്ടുവേണം നാം മുന്നോട്ടു നീങ്ങുവാന്‍. വ്യത്യസ്തമായ വീക്ഷണത്തോടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയും ആ ചിന്തയുടെ അടിസ്ഥാനത്തില്‍ ലോകത്തിന്റെ മുന്‍പന്തിയില്‍ നിന്ന് നൂറ്റാണ്ടുകളോളം ലോകത്തിന് നേതൃത്വം നല്‍കിപ്പോരുകയും ചെയ്ത ദേശമാണ് നമ്മുടേതെന്ന വസ്തുത നിരന്തരം ഓര്‍ത്തുകൊണ്ടുവേണം നാം പ്രവര്‍ത്തിക്കാന്‍. ആ ദൃഷ്ടിയില്‍ സമ്പൂര്‍ണ ലോകത്തിനും ക്ഷേമം ഉറപ്പുവരുത്താനുള്ള ക്ഷമത ഭാരതത്തിന് മാത്രമേയുള്ളൂ. അതിന്റെ കാലാനുസൃതമായ ആവിഷ്‌കാരം നമ്മുടെ നയങ്ങളില്‍ പ്രകടമാകേണ്ടിവരും.

ഇത്തരം നയങ്ങള്‍ നടപ്പാക്കിക്കൊണ്ട്, നമ്മുടെ ദേശത്തെ ഏതുരൂപത്തില്‍ മാറ്റിയെടുക്കാനുള്ള ആകാംക്ഷയാണോ നമ്മുടെ ഭരണഘടനയിലൂടെ പ്രകടമാകുന്നത്, ആ ദിശയില്‍ ദേശത്തെ നയിക്കാനാവും എന്ന ആഗ്രഹത്തോടെ, ആത്മവിശ്വാസത്തോടെ ഭരകൂടം അതിന്റെ പ്രവര്‍ത്തനം തുടരണം. അതിനാവശ്യമായ സമയം നാം അവര്‍ക്ക് അനുവദിക്കുകയും വേണം.

അതേസമയം, സമൂഹത്തിന്റെ സഹകരണം കൂടാതെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനംകൊണ്ട് മാത്രം ജീവിതപരിവര്‍ത്തനം സാധ്യമല്ല എന്നാണ് ലോകത്തെ എല്ലാ വികസിത രാജ്യങ്ങളുടേയും വികാസ ചരിത്രം കാണിക്കുന്നത്. അതുകൊണ്ട് സമാജത്തിനും സമാജത്തെ ബോധവത്ക്കരിക്കുന്നതില്‍, സമാജത്തിന്റെ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വ്യാപൃതരായ വ്യക്തികളും സംഘടനകളും അവരുടെ കര്‍ത്തവ്യം മനസ്സിലാക്കി സക്രിയവും സന്നദ്ധവുമായി ഇരിക്കേണ്ടത് ആവശ്യമാണ്. ജനാധിപത്യത്തില്‍ അവരുടെ സക്രിയത, സന്നദ്ധത, സമാജത്തിന്റെ രാഷ്‌ട്രഹിതത്തെക്കുറിച്ചുള്ള ബോധം എന്നിവയിലൂടെ മാത്രമേ നയങ്ങള്‍ നടപ്പാക്കാനുള്ള സഹകരണം സര്‍ക്കാരിനും ഭരണസംവിധാനത്തിനും ലഭിക്കുകയുള്ളൂ. ഇതോടൊപ്പം അധികാര രാഷ്‌ട്രീയത്തിന്റെ ഫലമായി ദേശം വഴിതെറ്റിപോകാനുള്ള സാധ്യതയും ഇല്ലാതാകുന്നു.

ഇത്തരം എല്ലാ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ജനങ്ങളെ പ്രബുദ്ധമാക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സംഘടനാപരമായ സ്വാര്‍ത്ഥങ്ങള്‍ക്ക് അതീതമായ രാഷ്‌ട്രഹിതം ശക്തിപ്പെടുത്തുക എന്ന ദൃഷ്ടിയോടെ വേണം നിര്‍വ്വഹിക്കാന്‍. ഭരണകൂടവും ഭരണസംവിധാനവുമായുള്ള സംവാദം അവരുടെ ശീലമാവുകയും അത് തുടരുകയും നയംകൊണ്ടുള്ള ഗുണം അവസാനത്തെ വ്യക്തിയില്‍വരെ എത്തുന്നുണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ച വിവരം സര്‍ക്കാരില്‍ എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുക എന്ന അനുപേക്ഷണീയമായ പ്രക്രിയ ഒരു ജനാധിപത്യ രാജ്യത്തില്‍ എപ്പോഴും നടന്നുകൊണ്ടിരിക്കണം.

ദേശത്തിന്റെ പുരോഗതിയുടെ കാര്യത്തില്‍ മേല്‍പറഞ്ഞ സഹകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇപ്പോഴത്തെ ഗുരുതരവും ജഡിലവുമായ പരിതസ്ഥിതി കാണുമ്പോള്‍ മനസ്സിലാകും. ദേശത്തിന്റെ ദക്ഷിണ ഭാഗങ്ങളായ കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന ജിഹാദി ഗതിവിഗതികള്‍ ഉത്ക്കണ്ഠയുണ്ടാക്കുന്ന വിധം വര്‍ദ്ധിച്ചതായി കാണുന്നു. ഇത്തരം ഗതിവിഗതികളെ പ്രതിരോധിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ കൈകൊള്ളുന്നതായി കാണുന്നില്ല. ദക്ഷിണ കടല്‍തീരത്തുള്ള മണലില്‍ അടങ്ങിയിട്ടുള്ള അസംസ്‌കൃതവസ്തുക്കള്‍ അനധികൃതമായി കടത്തിക്കൊണ്ടുപോകുന്ന കാര്യത്തില്‍ യാതൊരു കുറവുമുണ്ടായിട്ടില്ല. പശ്ചിമബംഗാളിലും ആസാമിലും നുഴഞ്ഞുകയറ്റംകൊണ്ടും മറ്റു കാരണങ്ങളാലും ജനസംഖ്യയില്‍ ഉണ്ടായിട്ടുള്ള അസന്തുലിതാവസ്ഥയുടെയും മതമൗലികവാദത്തിന്റെയും മുന്നില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുട്ടുമടക്കുന്ന ഭരണകര്‍ത്താക്കളുടെ പൊള്ളയായ നയം കാരണം അവിടുത്തെ ഹിന്ദുക്കളുടെ ജീവിതം, നിയമവാഴ്ച, ദേശസുരക്ഷ എന്നിവ അപകടകരമായ അവസ്ഥയിലാണ്.

രാജ്യത്തുടനീളം ദേശത്തിന്റെ ആന്തരിക സുരക്ഷയ്‌ക്ക് വെല്ലുവിളിയായി മാറിയിരിക്കുന്ന ജിഹാദി, നക്‌സല്‍ ഭീകരവാദത്തേയും അവരെ പരിപോഷിപ്പിക്കുന്ന ശക്തികളേയും നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാറുകളും സഹകരിച്ച് ഫലപ്രദമായ എന്തെങ്കിലും ഒരു പദ്ധതി ആവിഷ്‌കരിച്ചതായി കാണുന്നില്ല. അതേസമയം ഈ വിഷയത്തില്‍ സമാജത്തിനും തനതായ പങ്ക് നിര്‍വ്വഹിക്കാനുണ്ട്. ഈ പ്രശ്‌നങ്ങളെക്കുറിച്ച് സമാജം കൂടുതല്‍ ഉണര്‍ന്ന് ചിന്തിക്കേണ്ടത് ആവശ്യമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരുവശത്തേക്കും നടക്കുന്ന വിവിധതരം കള്ളക്കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ സമാജത്തില്‍ നിന്നുതന്നെയുള്ളവരാണ്. അനുവാദം കൂടാതെ ഇവിടേക്ക് നുഴഞ്ഞുകയറി രാജ്യത്തുടനീളം വ്യാപിക്കുന്ന വിദേശികള്‍ക്ക് ജീവിതവൃത്തിയും ആശ്രയവും നല്‍കുന്നത് സമാജത്തിലെ സാധാരണ ജനങ്ങള്‍ തന്നെയാണ്. ഒരു വശത്ത് ചൂഷണവും മറുവശത്ത് വികസനത്തിന്റെ അഭാവവും കാരണം നക്‌സല്‍ ഭീകരര്‍ക്ക്, ശത്രുവിന്റെ തോക്കിന് ഇരയാകാന്‍ മാത്രം ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഭടന്മാരെ ലഭിക്കുന്നു. ചൂഷണം അവസാനിപ്പിക്കാനും വികസനനേട്ടമുണ്ടാക്കാനും ഭരണസംവിധാനത്തിന് ചുറുചുറുക്ക്, സുതാര്യത, സംവേദനശീലം, നിയമബദ്ധത എന്നിവ അനുപേക്ഷണീയമാണ്.

അതുപോലെതന്നെ പ്രധാനമാണ് ഈ വിഷയങ്ങളിലെല്ലാം സമാജത്തിന്റെ സക്രിയമായ സഹകരണം, സ്വതന്ത്രമായ പ്രവര്‍ത്തനത്തിലൂടെ ചൂഷണത്തിനെതിരെ ജനാധിപത്യപരമായ രീതിയില്‍ പ്രക്ഷോഭം നടത്തല്‍, വികസനനേട്ടങ്ങള്‍ സമാജത്തിലെ അവശരായ വ്യക്തികളിലേക്ക് എത്തിക്കാന്‍ വിവിധ തരത്തിലുളള സേവാപ്രവര്‍ത്തനങ്ങള്‍ അവിടങ്ങളില്‍ ആരംഭിക്കുക എന്നീ കാര്യങ്ങള്‍. ഭരണകൂടത്തിന്റെ നയങ്ങള്‍ ദേശത്തെ സ്വയംപര്യപ്തതയിലേക്ക് നയിക്കാന്‍ പോന്നതു തന്നെയായിരിക്കണം എന്നതോടൊപ്പം സമാജത്തിന്റെ ഉദ്യമശീലം വളരുകയും, വിലക്കുറവിന് കിട്ടുന്നു എന്ന കാരണത്താല്‍ വിദേശത്തുനിന്നുകൊണ്ടുവന്ന നിത്യോപയോഗ സാധനങ്ങള്‍- ഈശ്വരവിഗ്രഹങ്ങള്‍പോലും- വാങ്ങുന്നശീലം നമ്മുടെ ജനങ്ങള്‍ ഉപേക്ഷിക്കുകയും വേണം. കൂടാതെ സ്വദേശി ശീലം വളര്‍ത്തേണ്ടതും അത്യാവശ്യമാണ്. ദേശസുരക്ഷ നിര്‍ണയിക്കുന്നതില്‍ ഭരണകൂടത്തിന്റെ സന്നദ്ധത, ശക്തമായ നയങ്ങള്‍, സേനയുടെ പൂര്‍ണമായ തയ്യാറെടുപ്പ്, പരാക്രമം എന്നതോടൊപ്പം സമാജത്തിന്റെ ജാഗരൂകത, വ്യക്തിപരമായ സ്വഭാവശുദ്ധി, ദേശഭക്തി എന്നിവക്കും പങ്കുണ്ട്. സമൂഹത്തില്‍ നടക്കുന്ന സംവാദങ്ങള്‍ ഭരണകൂടത്തിന്റേയും സേനയുടേയും ബലം വര്‍ദ്ധിപ്പിക്കാന്‍ പോന്ന തരത്തിലുള്ളതായിരിക്കണം.

സേനയില്‍ സൈനികരുടെയും സൈനിക അധികാരികളുടെയും എണ്ണത്തില്‍ വരുന്ന കുറവ് നികത്തുന്ന കാര്യം സമാജത്തിലെ യുവജനങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ സാധാരണക്കാരായ ജനങ്ങളുടെ കണ്ണും കാതും സമാജത്തില്‍ നടക്കുന്ന ഗതിവിഗതികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും ആവശ്യമാണ്. ഭാരതത്തില്‍ വര്‍ദ്ധിച്ചുവരുന്ന മാംസക്കയറ്റുമതിയും- പ്രത്യേകിച്ച് ഗോമാംസം, അനധികൃത പശുക്കടത്തും ഉടനെ തന്നെ അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

എന്നാല്‍ ഈ ദൃഷ്ടിയില്‍ നമ്മുടെ സമാജത്തിന്റെ സ്ഥിതിയോര്‍ത്ത് നമുക്ക് ആശ്വസിക്കാന്‍ വകയുണ്ടോ? നമ്മുടെ വീടുകളില്‍ വളരുന്ന ബാലന്മാര്‍ക്ക്, കിശോരന്മാര്‍ക്ക് ഈ വിഷയത്തില്‍ കിട്ടേണ്ട ശിക്ഷണം വീട്ടില്‍ നിലനില്‍ക്കുന്ന സംസ്‌കാരത്തില്‍ നിന്ന് കിട്ടുന്നുണ്ടോ? ഇത്തരം സംസ്‌കാരം വളര്‍ത്താന്‍ ആവശ്യമായ പ്രത്യക്ഷ ഉദാഹരണങ്ങള്‍ വീട്ടുകാര്‍ അവരുടെ മുമ്പില്‍ വെക്കാറുണ്ടോ? പുതിയ തലമുറയില്‍ വളര്‍ന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ തോത്, വിദ്യാഭ്യാസത്തിലും കുടുംബങ്ങളിലും കൈവന്ന ആത്മീയതയുടെയും സംവാദത്തിന്റെയും സംസ്‌കാരത്തിന്റെയും കുറവിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ”മാതൃവത് പരദാരേഷു, പരദ്രവ്യേഷു ലോഷ്ഠവത്. ആത്മവത് സര്‍വഭൂതേഷു”- ഇതാണ് നമ്മുടെ പാരമ്പര്യത്തിലെ മുഖ്യ സംസ്‌കാരം. ഈ സംസ്‌കാരം നശിച്ചതാണ് ദേശത്ത് വര്‍ദ്ധിച്ചുവരുന്ന ദുര്‍ഗുണങ്ങള്‍, ധാര്‍ഷ്ട്യം എന്നിവയുടെ മൂലകാരണം. ഇവയെ നിയന്ത്രിക്കാന്‍ ശക്തമായ നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാകേണ്ടത് എത്രമാത്രം ആവശ്യമാണോ, അത്രതന്നെ ആവശ്യമാണ് സാമാജിക അന്തരീക്ഷത്തില്‍ മാന്യമായ പെരുമാറ്റത്തിന്റെ യോഗ്യമായ ഉദാഹരണങ്ങളും സാംസ്‌കാരികാവബോധവും ഉണ്ടാകേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.