Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 08:40 pm IST
inSamskriti

802. പ്രദ്യുമ്‌നഃ – ശ്രീകൃഷ്ണന്റെ പുത്രനായി അവതരിപ്പിച്ച കാമദേവന്‍. ദേവന്മാരും അസുരന്മാരും ഉള്‍പ്പെടെ എല്ലാവരെയും കീഴടക്കാന്‍പോന്ന ശക്തിയുള്ളവന്‍ എന്ന് ആചാര്യന്മാര്‍ ഈ നാമത്തെ വ്യാഖ്യാനിക്കുന്നു. മനുഷ്യരുടെ എല്ലാ സാമൂഹിക ബന്ധങ്ങള്‍ക്കും ആധാരമായി വര്‍ത്തിക്കുന്നു. സ്ത്രീപുരുഷന്‍മാരുടെ പരസ്പരമുള്ള അദ്യാകര്‍ഷണത്തെ നിഷേധിക്കാന്‍ മഹാന്മാരായ ഋഷിമാര്‍ക്കു മാത്രമല്ല, മഹായോഗിയായ ശ്രീപരമേശ്വരനുപോലും കഴിയുന്നില്ല. ഏവരെയും കീഴടക്കുന്നവനാകയാല്‍ പ്രദ്യുമ്‌നന്‍. ( ഇതുതൊട്ടുള്ള പതിനേഴു നാമങ്ങള്‍ ഗുരുവായൂരപ്പനെ കാമദേവനായി സ്തുതിക്കുന്നു.)

803. മദനഃ – മദിപ്പിക്കുന്നവന്‍. കാമന്‍ ഉള്ളില്‍ കടന്നാല്‍ വൃദ്ധന്‍ യുവാവെന്ന മട്ടില്‍ പെരുമാറിപ്പോകും. സന്ന്യാസിയും ഋഷിയും കാമുകന്മാരായി സ്ത്രീകളുടെ പിന്നാലെ കൂടും. പിതാമഹനായ ബ്രഹ്മദേവനും കാമങ്ങളെ കീഴടക്കിയ കാമേശ്വരനായ ശ്രീപരമേശ്വരനും വന്ദ്യവയോധികരായ പരാശരനും വിശ്വാമിത്രനുമെല്ലാം മദം ബാധിച്ച് തന്നത്താന്‍ മറന്നുപെരുമാറിയതിനു പുരാണങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അതില്‍ പലതും ലോകനന്മയ്‌ക്കുപകരിച്ചുവെന്നതും ഓര്‍ക്കണം

.

804. കാമഃ – കാമന്‍. ക്ഷമിക്കപ്പെടുന്നവന്‍ എന്നും സ്ത്രീപുരുഷന്മാരെ ലൈംഗികബന്ധത്തിനു പ്രേരിപ്പിക്കുന്നവന്‍ എന്നും ആചാര്യന്മാര്‍ ഈ നാമത്തെ വ്യാഖ്യാനിക്കുന്നു. എല്ലാ ആഗ്രഹങ്ങള്‍ക്കും പ്രേരണയായി ജീവികളുടെ ബുദ്ധിയില്‍ സ്ഥിതിചെയ്യുന്നവന്‍ എന്നും വ്യാഖ്യാനിക്കാം. പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനശക്തിയായ ചൈതന്യത്തെ പുരുഷഭാവത്തില്‍ ചിത്രീകരിച്ചാല്‍ കാമദേവനായി കാമദേവനുള്ളിടത്ത് സൗന്ദര്യസാക്ഷാത്കാരമായി രതിയും ഉണ്ടായിരിക്കും.

805. പുഷ്പബാണഃ – പുഷ്പം ബാണമായുള്ളവന്‍. മധുരിക്കുന്ന കരിമ്പുകൊണ്ടുള്ള വില്ലും മധുവേന്തുന്ന അഞ്ചു പൂക്കള്‍കൊണ്ടുള്ള അമ്പുകളുംകൊണ്ട് സമസ്തലോകത്തെയും കീഴടക്കുന്ന യോദ്ധാവായി കവികള്‍ കാമദേവനെ ചിത്രീകരിക്കുന്നു. അദ്ദേഹത്തിന്റെ അമ്പുകള്‍ അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്പലം എന്നിവയാണെന്ന് അമരകോശം. ഈ പൂവമ്പുകള്‍ ഏറ്റാല്‍ മനുഷ്യര്‍ക്കുണ്ടാകുന്ന വികാരങ്ങള്‍ സമ്മോഹം, ഉന്മാദം, ശോഷണം, സ്ഥാപനം, സ്തംഭനം എന്നിവയാണെന്നും അഭിപ്രായമുണ്ട്. പ്രത്യസ്ത്രമില്ലാത്ത പുഷ്പബാണങ്ങള്‍കൊണ്ട് ലോകത്തെ കീഴടക്കുന്നവന്‍ എന്നു നാമത്തെ വ്യാഖ്യാനിക്കാം.

806. മനോഭവഃ – മനസ്സില്‍ ജനിക്കുന്നവന്‍. കാമദേവന്‍ മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും പുത്രനായും ശ്രീകൃഷ്ണന്റെയും രുഗ്മിണീദേവിയുടെയും മകനായും ജനിച്ചു. ലളിതാദേവി കാമേശ്വരനെ പ്രേമപൂര്‍വം കടാക്ഷിച്ചപ്പോള്‍ ആ നോട്ടത്തില്‍നിന്നു ജനിച്ചതായും പുരാണകഥയുണ്ട്. ജീവികളുടെ പ്രതേ്യകിച്ചു മനുഷ്യരുടെ മനസ്സില്‍ അനുനിമിഷം പല രൂപത്തില്‍ കാമന്‍ ജനിച്ചുകൊണ്ടേയിരിക്കുന്നു. ജനിച്ചാല്‍ വളരും, ജനിക്കുന്നതൊക്കെ വളര്‍ന്നുകഴിഞ്ഞാല്‍ ക്രമമായി ക്ഷയിക്കുകയും നശിക്കുകയും ചെയ്യുന്നത് പ്രകൃതിനിയമം. മനോഭവനായ കാമദേവന്‍ വളരും. ക്ഷയിക്കുന്നതും നശിക്കുന്നതും സാധാരണയല്ല. ചിലപ്പോള്‍ മുഖഭാവവും രൂപവും വേഷവുമൊക്കെ മാറിയെന്നുവരും. മിക്കവാറും പുതിയ മനോഭവന്മാരും മനസ്സില്‍ കടന്നുകൂടും. ചിലര്‍ ആപ്തകാമന്മാരാകും മിക്കവരും നിരാശരായി കൂടെയുണ്ടാകും.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.