മുണ്ടക്കയം: ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ഇടിച്ചുകയറി ഒരാള്‍ക്കു പരിക്ക്. ഇടുക്കി,ചപ്പാത്ത്,കൊച്ചു കരുന്തിരിവി,പുത്തന്‍പുരക്കല്‍ രാജേഷ് പി.മൈക്കിള്‍നാണ് പരിക്കേറ്റത്.ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് ദേശീയപാത 183-ല്‍ മുണ്ടക്കയം എസ്.ബി.ടി.ജങ്ഷനിലായിരുന്നു അപകടം.പീരുമേട് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ.വര്‍ഗീസ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ രാജേഷിനെ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയില്‍ പ്രാഥമീക ചികില്‍സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തെളളകത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.പുഞ്ചവയലിലെ വ്യാപാരസ്ഥാപനത്തിലേക്ക് ചരക്കുമായി പോയ ലോറിയുടെ ഡ്രൈവര്‍ വെംബ്ലി കാഞ്ഞിരവയലില്‍ സജി വാഹനം നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതിനിടയിലാണ് അപകടം.മുണ്ടക്കയം പൊലീസ് മേല്‍ നടപടികള്‍സ്വീകരിച്ചു.
















