Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യൂറോപ്പിനെ ആശ്വസിപ്പിക്കുന്ന ഹിതപരിശോധനാ ഫലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2014, 08:25 am IST
in Vicharam

ബ്രിട്ടനുമായുള്ള ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര രാഷ്‌ട്രമാകാനില്ലെന്ന് ചരിത്രപരമായ ജനവിധിയിലൂടെ സ്‌കോട്ടിഷ് ജനത പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് നൂറ്റാണ്ടിലേറെക്കാലത്തെ ബന്ധം തുടരണമെന്ന അഭിപ്രായമുള്ള അമ്പത്തിയഞ്ച് ശതമാനം പേര്‍ ഹിതപരിശോധനയില്‍ ബ്രിട്ടനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ നാല്‍പ്പത്തിയഞ്ച് ശതമാനം പേരാണ് എതിര്‍ത്തത്. മുപ്പത്തിയെട്ട് കൗണ്‍സിലുകളില്‍ 28 കൗണ്‍സിലുകളിലെയും ജനങ്ങള്‍ സ്വതന്ത്രരാഷ്‌ട്രവാദത്തെ എതിര്‍ത്തപ്പോള്‍ നാല് കൗണ്‍സിലില്‍ മാത്രമാണ് വിഭജനവാദികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചത്. ഹിതപരിശോധനയുടെ ഫലമറിഞ്ഞ് ബ്രിട്ടനൊപ്പം നില്‍ക്കണമെന്ന് വാദിക്കുന്ന പക്ഷക്കാര്‍ നഗരവീഥികളെ ആഹ്ലാദത്തിലാഴ്‌ത്തിയപ്പോള്‍ സ്വതന്ത്ര സ്‌കോട്‌ലന്റ് വേണമെന്ന് വാദിച്ചവരുടെ നേതാവ് അലയസ് സാല്‍മോദ് പരാജയം സമ്മതിച്ചു. ഈ ഘട്ടത്തില്‍ സ്‌കോട്‌ലന്റ് ഒരു സ്വതന്ത്രരാഷ്‌ട്രമാകേണ്ടെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും തീരുമാനിച്ചിരിക്കുകയാണെന്നും ജനവിധി അംഗീകരിക്കുകയാണെന്നും സാല്‍മോദ് പ്രസ്താവിച്ചു. ജനവിധി മാനിക്കാന്‍ സ്‌കോട്ടിഷ് ജനതയെ ആഹ്വാനം ചെയ്ത സാല്‍മോദ് ബ്രിട്ടന് മുന്നറിയിപ്പ് നല്‍കാനും മടിച്ചില്ല. സ്‌കോട്ലന്റിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് അവസാന നിമിഷം നല്‍കിയ വാഗ്ദാനം ലണ്ടനിലെ ബ്രിട്ടീഷ് രാഷ്‌ട്രീയ നേതൃത്വം പാലിക്കണമെന്നും ഇത് എത്രയും വേഗം ഉണ്ടാകുമെന്നാണ് സ്‌കോട്ടിഷ് ജനത പ്രതീക്ഷിക്കുന്നതെന്നും സാല്‍മോദ് അഭിപ്രായപ്പെട്ടിരിക്കുകയാണ്.

ഹിതപരിശോധനയില്‍ വിഘടനവാദികള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പല അഭിപ്രായസര്‍വെകളും പ്രവചിച്ചിരുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് അത് വലിയ തിരിച്ചടിയാകുമായിരുന്നു. രാജിവയ്‌ക്കേണ്ട അവസ്ഥ വന്നുചേരുമായിരുന്നു. ഈ ഭീഷണിയെ മുന്നില്‍ക്കണ്ടാണ് സ്‌കോട്‌ലന്റിന് കൂടുതല്‍ അധികാരം നല്‍കാമെന്ന് കാമറോണ്‍ ഉറപ്പുനല്‍കിയത്. ഐക്യം വേണമെന്ന് വാദിക്കുന്നവര്‍ക്ക് ശക്തി പകരാന്‍ മുന്‍ ധനകാര്യമന്ത്രി അലസ്റ്റയര്‍ ഡാര്‍ലിംഗിനെയാണ് പ്രധാനമന്ത്രി കാമറോണ്‍ രംഗത്തിറക്കിയത്. ”ബ്രിട്ടനില്‍ വിശ്വസിക്കൂ, കാരണം ബ്രിട്ടന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഐക്യവാദികള്‍ പ്രചാരണം നടത്തിയത്.

5.3 ദശക്ഷമുള്ള സ്‌കോട്ടിഷ് ജനസംഖ്യയുടെ 97 ശതമാനം വരുന്ന 4.28 ദശലക്ഷം പേരാണ് ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തിയത്. ഇതൊരു റെക്കോര്‍ഡാണ്. മുന്‍പ് നടന്ന ഒരു തെരഞ്ഞെടുപ്പിലും ഇത്രയും പോളിംഗ് ഉണ്ടായിട്ടില്ല. സ്‌കോട്‌ലന്റ് ഒരു സ്വതന്ത്ര രാഷ്‌ട്രമാകണോ എന്ന ചോദ്യത്തിന് വേണം അല്ലെങ്കില്‍ വേണ്ട എന്ന ഉത്തരം രേഖപ്പെടുത്താനാണ് ഹിതപരിശോധനയില്‍ ആവശ്യപ്പെട്ടിരുന്നത്. സ്‌കോട്‌ലന്റ് വിഭജിച്ചുപോകണം എന്ന് വാദിക്കുന്നവര്‍ക്കായിരുന്നു പ്രചാരണരംഗത്ത് മുന്‍തൂക്കം. ഇതുകൊണ്ടുതന്നെ ബ്രിട്ടന്റെ ഭാവി തുലാസില്‍ എന്ന മട്ടിലായിരുന്നു അഭിപ്രായസര്‍വെകളുടെ ഫലപ്രവചനങ്ങള്‍. ഏറ്റവും വലിയ നഗരമായ ഗ്ലാസ്‌ഗോയിലെ എഴുപത്തിയഞ്ച് ശതമാനം പേരും സ്വതന്ത്ര സ്‌കോട്‌ലന്റിനുവേണ്ടി വിധിയെഴുതിയത് അഭിപ്രായ സര്‍വെകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമായിരുന്നില്ല എന്നതിന് തെളിവാണ്. ഇവിടെയാണ് ബ്രിട്ടന്‍ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന അലയസ് സാല്‍മോദിന്റെ മുന്നറിയിപ്പ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനും മറ്റും ഡെമോക്ലസിന്റെ വാളായി മാറാന്‍ പോകുന്നത്.

ഒരിക്കല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ നിയന്ത്രിച്ചിരുന്ന ബ്രിട്ടന് ഇങ്ങനെയൊരു ഗതി വന്നത് ചരിത്രത്തിന്റെ മധുരമായ പ്രതികാരമായി കണക്കാക്കാം. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രത്തിലൂടെ വിവിധ രാജ്യങ്ങളിലെ ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ച് കണ്ണില്‍ച്ചോരയില്ലാതെ ചൂഷണം ചെയ്തതിന്റെ കളങ്കം കഴുകിക്കളയാന്‍ ഒരുകാലത്തും ബ്രിട്ടന് കഴിയില്ല. ബ്രിട്ടീഷ് ഭരണകൂടം മനസ്സുവെച്ചിരുന്നുവെങ്കില്‍ 1947 ലെ ഭാരതവിഭജനം ചിലരുടെ പകല്‍ക്കിനാവ് മാത്രമാകുമായിരുന്നു. ഇതിനുപകരം കോണ്‍ഗ്രസിലെ അധികാരമോഹികളായ നേതാക്കളെ കയ്യിലെടുത്ത്, മുഹമ്മദാലി ജിന്നയിലും മുസ്ലിംലീഗിലും വേറിടല്‍ മനോഭാവം വളര്‍ത്തി വിഭജനം ഉറപ്പുവരുത്തുകയാണ് ബ്രിട്ടന്‍ ചെയ്തത്.

തങ്ങള്‍ക്ക് രാജ്യംവിട്ട് പോകേണ്ടി വന്നാലും ഭാരതം ഒരുകാലത്തും ഐക്യത്തോടെയും സമാധാനത്തോടെയും കഴിയരുതെന്ന ദുഷ്ടബുദ്ധിയായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക്. ഇവരുടെ പിന്മുറക്കാരാണ് സ്വന്തം മണ്ണില്‍നിന്നുതന്നെ ഇപ്പോള്‍ വിഘടനവാദത്തെ നേരിടുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും വിഘടനവാദത്തെ തള്ളിപ്പറഞ്ഞ സ്‌കോട്ടിഷ് ഹിതപരിശോധനാ ഫലം യൂറോപ്പിന് ആശ്വാസമണയ്‌ക്കുന്നു. മറിച്ചായിരുന്നു ജനവിധിയെങ്കില്‍ സ്‌പെയിന്‍ ഉള്‍പ്പെടെ വിഘടനവാദം നേരിടുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അത് ഭീഷണിയാകുമായിരുന്നു. ബ്രിട്ടന്റെ ഐക്യം സ്വാഭാവികമല്ല. ഭാരതമാകട്ടെ ചരിത്രപരമായും സാംസ്‌കാരികമായും ഒരൊറ്റ രാഷ്‌ട്രമാണ്. ഇവിടെ വിഘടനവാദം ഉയര്‍ത്തുന്നവര്‍ക്കും സ്‌കോട്‌ലന്റിലെ ഹിതപരിശോധനയില്‍ നിന്ന് പാഠം പഠിക്കാനുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.