Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കൊസ്രാകൊള്ളികള്‍ അറിയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2014, 08:10 am IST
in Vicharam

കോഴിയാണൊ മുട്ടയാണൊ ആദ്യം ഉണ്ടായത് എന്നുള്ള ചോദ്യം പോലെയാണ് റിട്ട.ചീഫ് ജസ്റ്റിസ് സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചതിലുള്ള വീരന്‍ ധീരന്‍ വി.എം.സുധീരന്റെ വിയോജിപ്പ്. അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് രാഷ്‌ട്രപതിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നയാളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസെന്നാണ്. അതുകൊണ്ട് അങ്ങനെയുള്ള ഒരു വ്യക്തിയെ കേവലം ഒരു സംസ്ഥാന ഗവര്‍ണര്‍ ആക്കി തരംതാഴ്‌ത്തുന്നത് ശരിയല്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതും സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും രാഷ്‌ട്രപതിയാണ്. അതുകൊണ്ട് സുധീരന്റെ വാദഗതിയെ കുതര്‍ക്കമെന്നോ വിതണ്ഡവാദമെന്നോ വിളിക്കാം. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇങ്ങനെയുള്ളവരെ വിശേഷിപ്പിക്കേണ്ട പദമാണ് ”കൊസ്രാക്കൊള്ളികള്‍.”

മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസുകാര്‍ ഗവര്‍ണര്‍ പദവിയെ ഉപയോഗിച്ചിരുന്നത് തെരഞ്ഞെടുപ്പില്‍ തോറ്റുതുന്നം പാടിയ വന്ദ്യവയോധികരെ പുനരധിവസിപ്പിക്കുവാനും ഒന്നില്‍ കൂടുതല്‍ താപ്പാനകളുള്ള സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിക്കസേരയ്‌ക്കായുള്ള കുതികാല്‍വെട്ടും കാലുവാരലും ഒഴിവാക്കുവാനും വേണ്ടിയാണ്. വിമോചനസമരത്തിന് വേണ്ടി രൂപീകരിച്ച കോ ലീ പി (കോണ്‍ഗ്രസ്, ലീഗ്, പിഎസ്പി)മുന്നണി പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം പിഎസ്പി നേതാവ് പട്ടംതാണുപിള്ളയെ മുഖ്യമന്ത്രിയാക്കിയെങ്കിലും കോണ്‍ഗ്രസിലെ അതികായനായ ആര്‍.ശങ്കര്‍ പട്ടത്തെ താഴെയിറക്കി മുഖ്യമന്ത്രിക്കസേര കയ്യടക്കുവാനുള്ള ചരടുവലികള്‍ ആരംഭിച്ചു. ആ തല്ല് ഒഴിവാക്കുവാനായി പട്ടത്തിനെ ഗവര്‍ണറാക്കി പഞ്ചാബിലേക്കയച്ചു.

സുധീരന്റെ പ്രസ്താവനയെത്തുടര്‍ന്ന് ബാര്‍ കൗണ്‍സിലും സദാശിവത്തെ ഗവര്‍ണര്‍ ആക്കുന്നതിനെതിരെ പ്രമേയം പാസ്സാക്കുകയുണ്ടായി. ഇവരെല്ലാവരും ഈ നിയമനത്തെ ഒരു തരംതാഴ്‌ത്തല്‍ നടപടിയായാണ് കണ്ടത്. ഷീലാ ദീക്ഷിത്തിന് മുന്‍പ് കേരളാ ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ ബീഹാറിലെ മുന്‍ ഡിജിപിയാണ്. പ്രോട്ടോകോള്‍ ബുക്ക് അനുസരിച്ച് ഒരു ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും സ്ഥാനം ഒരു എംഎല്‍എയ്‌ക്ക് താഴെയാണ്. അങ്ങനെയുള്ള ഒരാളെയാണ് ഗവര്‍ണര്‍ ആയി നിയമിച്ചത്. എന്നിട്ട് പിന്നീട് അദ്ദേഹത്തെക്കൊണ്ട് രാജിവെപ്പിച്ച് കോണ്‍ഗ്രസ് ടിക്കറ്റില്‍ ബീഹാറില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചു.

വന്‍ഭൂരിപക്ഷത്തോടെ തോല്‍ക്കുകയും ചെയ്തു. ജയിച്ചിരുന്നുവെങ്കില്‍ തന്നെയും ഒരു സംസ്ഥാന ഗവര്‍ണര്‍ എവിടെകിടക്കുന്നു ഒരു എംപി എവിടെ കിടക്കുന്നു. കണക്കുകൂട്ടല്‍ അതൊന്നുമായിരുന്നില്ല. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ തിരിച്ചുവരും. രാഹുല്‍ പ്രധാനമന്ത്രിയാവും. ആ മന്ത്രിസഭയില്‍ താനൊരു ക്യാബിനറ്റ് മന്ത്രിയാവും എന്നൊക്കെയായിരുന്നു. ഇനി ഒരു ക്യാബിനറ്റ് മന്ത്രി ആയാല്‍ തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് കേന്ദ്രമന്ത്രിയേക്കാള്‍ ഉയര്‍ന്നപദവിയാണ് ഗവര്‍ണറുടേത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പദവിയിലിരുന്ന ഒരാളെ ഗവര്‍ണറായി കിട്ടുകയെന്നുള്ളത് കേരളീയരെ സംബന്ധിച്ചിടത്തോളം അത് അഭിമാനിക്കാവുന്ന ഒരു കാര്യമാണ്. അതിനെയാണ് ഒരു മോശപ്പെട്ട സംഗതിയായി ചിത്രീകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ആക്ഷേപം അതല്ല. മുന്‍കൂര്‍ തന്നോടു ആലോചിച്ച് സമ്മതം വാങ്ങിയില്ല എന്നാണ്. സൂക്കേടിതൊന്നുമല്ല. ചീഫ് ജസ്റ്റിസ് സദാശിവത്തെപ്പോലെ നിയമത്തിലും നീതിന്യായവ്യവസ്ഥയിലും ഇത്ര അനുഭവജ്ഞാനമുള്ള ഒരാളുടെ അടുത്ത് ഇവരുടെ കളിയൊന്നും നടക്കാന്‍ പോകുന്നില്ല. ഇവര്‍ കൊണ്ടുക്കൊടുക്കുന്ന കടലാസുകളൊന്നും കണ്ണുമടച്ച് കുത്തിട്ടിടത്ത് ഒപ്പിട്ട് കൊടുക്കുവാനൊന്നും അദ്ദേഹത്തിനെ കിട്ടുകയില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി നിന്ന ഷീലാ ദീക്ഷിതിനെ സിബിഐ നടപടിയില്‍നിന്ന് രക്ഷിക്കുവാനായി ഗവര്‍ണറാക്കി ഇങ്ങോട്ട് കെട്ടിയെടുത്തെങ്കിലും മദാമ്മയുടെ സൂത്രം ഫലിച്ചില്ല. ഇനി മദാമ്മയുടെയും മക്കളുടെയും ഭാവി എന്താകുമോ ആവോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.