Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കള്ളപ്പണം ഉള്ളവര്‍ക്കേ ഇന്ന് സിനിമ എടുക്കാനാകൂ: അടൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2014, 01:18 pm IST
in Entertainment

തിരുവനന്തപുരം: കള്ളപ്പണം ഉള്ളവര്‍ക്കുമാത്രമേ ഇക്കാലത്ത് സിനിമ എടുക്കാനാകൂ എന്ന അവസ്ഥയിലാണ് ഇന്നത്തെ സിനിമ എത്തിനില്‍കുന്നതെന്ന് സംവിധായകനും നിര്‍മ്മാതാവുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ടാക്‌സി ഡ്രൈവര്‍മാരെക്കൊണ്ട് അവരുടെ നിയന്ത്രണത്തില്‍ സംവിധായകര്‍ സിനിമ എടുക്കേണ്ട അവസ്ഥയാണ്. ബിജെപിയുടെ കലാസാംസ്‌കാരിക വിഭാഗത്തിന്റെ സിനിമാ നാടക ടെലിവിഷന്‍ പരിപാടിയായ ഉണര്‍വിന്റെ ‘മലയാള സിനിമ ഇന്നലെ, ഇന്ന്, നാളെ’ എന്ന സെമിനാര്‍ വിജെടി ഹാളില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറിയ മുതല്‍മുടക്കുള്ള സിനിമകളെയെങ്കിലും യൂണിയനുകളുടെ നൂലാമാലകളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ടെക്‌നോളജി നന്നായി അറിയാത്തവരാണ് ഇന്ന് സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കുരങ്ങന്റെ കൈയില്‍ കിട്ടിയ പൂമാലപോലെയാണ് ചിലര്‍ ആധുനിക മികവുള്ള ക്യാമറകള്‍ ഉപയോഗിക്കുന്നത്. തീയേറ്ററുടമകള്‍ സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന പ്രവണത മാറിയേതീരൂ. കലാമൂല്യമുള്ള, അംഗീകാരങ്ങള്‍ ലഭിക്കുന്ന സിനിമകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിനല്‍കണം. മഹാരാഷ്‌ട്രയിലെയും കര്‍ണ്ണാടകത്തിലെയും സിനിമകള്‍ വളരുന്നത് ഇതുകൊണ്ടാണ്. കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി സിനിമകളെ അടിസ്ഥാനമാക്കി നടത്തുന്ന നിയമനിര്‍മ്മാണരീതിക്ക് മാറ്റംവരണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. മദ്യവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണെന്ന് സിനിമയില്‍ എഴുതിക്കാണിക്കുന്ന കീഴ്‌വഴക്കം മാറ്റേണ്ടതുണ്ട്. ആരോഗ്യ സംരക്ഷണചുമതല സിനിമാക്കാരുടെ ചുമലില്‍ നിന്ന് എടുത്തുമാറ്റുകതന്നെ വേണം.

മലയാള സിനിമയുടെ അതികായനായിരുന്ന പി. സുബ്രഹ്മണ്യം മലയാള സിനിമയ്‌ക്ക് ഒരു മേല്‍വിലാസം നല്‍കി. തുടര്‍ന്ന് കുഞ്ചാക്കോയുടെ ഉദയാസ്റ്റുഡിയോ വന്നു. അരവിന്ദന്‍, ജോണ്‍ എബ്രഹാം, രാമു കാര്യാട്ട്, പി.എ. മേനോന്‍ തുടങ്ങിയവര്‍ മലയാള സിനമയുടെ നെടുംതൂണായി മാറി. എന്നാല്‍ ഇന്ന് എടുത്തുപറയത്തക്ക സംവിധായകരില്ല. എന്നാല്‍ വിപിന്‍ വിജയന്‍ കലാമൂല്യമുള്ള സിനിമ ചെയ്തു. എന്‍പി. സുകുമാരന്‍ നായരുടെ ജലാംശം എന്ന സിനിമയും എടുത്തുപറയാവുന്നതാണ്. നിരൂപകരും ചാനലും നിര്‍മ്മാതാക്കളും ഇവര്‍ക്കെതിരെ മുഖംതിരിഞ്ഞുനില്‍ക്കുന്നു. നടന്റെയും നടിയുടെയും മുഖം നോക്കി മാത്രമാണ് ന്യൂ ജനറേഷന്‍ സിനിമകള്‍ വരുന്നത്. എന്നെപ്പോലുള്ള സംവിധായകര്‍ക്ക് ഇന്ന് വലിയ പ്രതീക്ഷകളില്ല. പഠിച്ചതൊഴില്‍ എന്ന നിലയ്‌ക്ക് കൂരിരുട്ടിലേക്കും പടുകുഴിയിലേക്കും എടുത്തുചാടി കൈകാലിട്ടടിക്കുകയാണ് പല സംവിധായകരുമെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

ന്യൂ ജനറേഷന്‍ സിനിമകള്‍ യുവാക്കളില്‍ സ്വാധീനം ചെലുത്തുന്നത് പ്രതീക്ഷയ്‌ക്ക് വകനല്‍കുന്നതായി അദ്ധ്യക്ഷതവഹിച്ച സംവിധായകന്‍ വിജി തമ്പി പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കാവശ്യമായ സിനിമാ വെല്‍ഫെയര്‍ ആനുകൂല്യം, സര്‍വീസ് ടാക്‌സ് തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചചെയ്തു.

ഈചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചര്‍ച്ചയുടെ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന് നിവേദനമായി സമര്‍പ്പിച്ചു. ചര്‍ച്ചയില്‍ സിനിമാ, സീരിയല്‍ രംഗത്തെ നിര്‍മ്മാതാക്കളും സംവിധായകരുമായ ജി. സുരേഷ്‌കുമാര്‍, ജി.എസ്. വിജയന്‍, കല്ലിയൂര്‍ ശശി, ഭാഗ്യലക്ഷ്മി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. മധു ഇറവങ്കര മോഡറേറ്ററായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

പുതിയ വാര്‍ത്തകള്‍

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.