പാമ്പാടി: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ശാഖാസ്ഥാപനമായ പാമ്പാടി പൂതകുഴി ഗുരുദേവ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഏകദിനധര്‍മ്മമീമാംസാ പരിഷത്ത് രാവിലെ 9.30ന് ആരംഭിക്കും. ശിവഗിരി മഠത്തിലെ ഗുരുപ്രസാദ് സ്വാമിയുടെ നേതൃത്വത്തില്‍ ധ്യാനം, ജപം, യോഗ, പ്രഭാഷണം, സര്‍വ്വൈശ്വര്യപൂജ എന്നിവ ഉണ്ടായിരിക്കും.
ഉച്ചക്ക് 2ന് ക്ഷേത്രവികസന സമിതി ചെയര്‍മാന്‍ പി.ആര്‍. പുരുഷന്‍ ശാന്തിയുടെ അദ്ധ്യക്ഷതയില്‍ ആത്മീയ ആചാര്യസദസ്സ് നടത്തും. ചട്ടമ്പിസ്വാമികളെക്കുറിച്ച് അമയന്നൂര്‍ ഗോപിയും, അയ്യന്‍കാളിയെക്കുറിച്ച് ഇ.എന്‍. സോമനാഥനും, ശ്രീകൃഷ്ണജയന്തിയെക്കുറിച്ച് സുജാ സന്തോഷും ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് സോഫി വാസുദേവനും ശിവഗിരിശാഖാ സ്ഥാപനത്തെക്കുറിച്ച് ഷിബു മൂലേടവും പ്രഭാഷണം നടത്തും. കണ്‍വീനര്‍ കെ.ഇ. റെജിക്കുട്ടന്‍, എം. ഷാജി, ജയശ്രീ, പി.കെ. മോഹനന്‍ എന്നിവര്‍ സംസാരിക്കും.
















