കോട്ടയം: ലെന്‍സ്‌ഫെഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മറ്റിയുടെ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ പ്രദര്‍ശനം ആരംഭിച്ചു. മാമ്മന്‍ മാപ്പിള ഹാളില്‍ ഡ്രീംഹോം എന്ന പേരില്‍ ആരംഭിച്ച പ്രദര്‍ശനം ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ലെന്‍സ് ഫെഡ് സംസ്ഥാന പ്രസിഡന്റ് ഡോ. യു.എ. ഷബീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍, ലെന്‍സ് ഫെഡ് ജില്ലാ സെക്രട്ടറി എ. പ്രദീപ്കുമാര്‍, പ്രസിഡന്റ് കെ.കെ. അനില്‍കുമാര്‍, കെ. സലിം, ജോഷി സെബാസ്റ്റ്യന്‍, കുര്യന്‍ ഫിലിപ്പ്, സനല്‍കുമാര്‍ പി.എം, ആര്‍.എസ്. അനില്‍കുമാര്‍, കെ.എന്‍. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വീട് നിര്‍മ്മിക്കുന്നതിനാവശ്യമായ എല്ലാ വസ്തുക്കളും പ്രദര്‍ശനത്തില്‍ ലഭ്യമാണ്. വിവിധകമ്പനികളുടെ കെട്ടിടസാമിഗ്രികള്‍ 46 സ്റ്റാളുകളിലായാണ് ഒരുക്കിയിരിക്കുന്നത്. വാതിലുകള്‍, കട്ടിളകള്‍, ജനലുകള്‍, കമ്പി, സിമന്റ്, പെയിന്റ്, ടൈലുകള്‍, സോഫാസെറ്റ്, ഡൈനിംഗ് സെറ്റ്, കിച്ചണ്‍ കബോഡ്, ഡ്രസിംഗ് കബോഡ്, ഫര്‍ണിഷിംഗ് ഐറ്റംസ്, ഇന്‍ഡോര്‍ ഗാര്‍ഡനിംഗ്, സെപ്റ്റിങ്ക് ടാങ്ക്, മാര്‍ബിള്‍, സോളാര്‍ പാനലുകള്‍ തുടങ്ങിയ ഒട്ടനവധി സാമഗ്രികള്‍ പ്രദര്‍ശനത്തിലുണ്ട്.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ സെമിനാറുകളും വിനോദപരിപാടികളും നടക്കും. രാവിലെ 9 മുതല്‍ 8വരെയാണ് പ്രദര്‍ശന സമയം. 14 ന് പ്രദര്‍ശനം സമാപിക്കും.
















