കൊച്ചി: കേന്ദ്ര അണുശക്തി വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്‌സിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി സര്‍വ്വകലാശാല ഗണിതശാസ്ത്ര വകുപ്പ് സംഘടിപ്പിക്കുന്ന മേഖലാ ഗണിതശാസ്ത്ര ഒളിമ്പ്യാഡ്, ഡിസംബര്‍ ഏഴിന്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ചങ്ങനാശേരി, കൊട്ടാരക്കര, എറണാകുളം, കോതമംഗലം, ഇരിങ്ങാലക്കുട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തും.
ഇപ്പോള്‍ പത്ത്/പതിനൊന്ന് ക്ലാസുകളില്‍ പഠിക്കുന്നവരാണ് ഈ പരീക്ഷയ്‌ക്ക് അര്‍ഹരായിട്ടുള്ളത്. അടുത്തവര്‍ഷം തായ്‌ലന്റില്‍ നടക്കുന്ന അന്താരാഷ്‌ട്ര ഗണിത ഒളിമ്പ്യാഡിലേക്കുള്ള ഭാരതസംഘത്തെ തിരഞ്ഞെടുക്കാനുള്ള പ്രാഥമിക ഘട്ടമാണിത്. സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സില്‍, പ്രൊഫ. സി.എസ്. വെങ്കട്ടരാമന്‍ സ്മാരക ട്രസ്റ്റ് എന്നിവരുടെ പുരസ്‌കാരങ്ങള്‍ വിജയികള്‍ക്ക് നല്‍കും. പ്രത്യേക അപേക്ഷാഫാറമില്ല.
പേര്, ക്ലാസ്, പരീക്ഷാകേന്ദ്രം, മേല്‍വിലാസം, ഇ-മെയില്‍/ഫോണ്‍, എന്നീ വിവരങ്ങള്‍ സഹിതം പ്രിന്‍സിപ്പല്‍ മുഖേന അപേക്ഷകള്‍ ഡോ. പി.എം. മാത്യു, മേഖലാ ജോയിന്റ് കോര്‍ഡിനേറ്റര്‍, സെന്റ്‌ജോസഫ്‌സ് കോളേജ്, ദേവഗിരി, കോഴിക്കോട്-673008 എന്ന മേല്‍വിലാസത്തില്‍ ഒക്‌ടോബര്‍ 20നകം ലഭിച്ചിരിക്കണം. പരീക്ഷാ ഫീസായ 50 രൂപ(ഞഋഏകഛചഅഘ ഇഛഛഞഉകചഅഠഛഞ, കചങഛ, ഇഡടഅഠ)യുടെപേരില്‍ വേണം എടുക്കേണ്ടത്. വിശദവിവരങ്ങള്‍ അടങ്ങിയ ബ്രോഷര്‍, മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ എന്നിവയ്‌ക്ക് ഡോ. എ. വിജയകുമാര്‍, മേഖലാ കോര്‍ഡിനേറ്റര്‍, ഗണിതശാസ്ത്ര വകുപ്പ്, കൊച്ചി സര്‍വ്വകലാശാല കൊച്ചി-682022, (്മായമ@േഴാമശഹ.രീാ/04842862462/9447608851) എന്ന വിലാസത്തില്‍ സമീപിക്കണം.
















