Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഓണം മലയാളമണ്ണിന്റെ മഹാദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2014, 08:17 pm IST
in Vicharam

വിശ്വവിശാലമായൊരു ഭാവനാ സുകൃതമായി മലയാളിയുടെ മനസ്സില്‍ ശ്രാവണചന്ദ്രിക നിറയുകയായി. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് ഓണം ഓര്‍മകളില്‍ നിര്‍വൃതിയുടെ കണിമലരുകള്‍ വിടര്‍ത്തുന്ന ഹൃദയോത്സവമാകുന്നു. മാനവസംസ്‌കൃതിയിലെ എക്കാലത്തെയും വിശാലമായമന്ത്രദര്‍ശനങ്ങളുടെ ദൃഷ്ടാക്കള്‍ ഭാരതീയ ഋഷീശ്വരന്മാരാകുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു-ലോകത്തിലെ സര്‍വചരാചരങ്ങള്‍ക്കും സുഖം ഭവിക്കട്ടെയെന്ന വിശ്വവീക്ഷണം വിളംബരം ചെയ്ത സുകൃതികളുടെ ജന്മഭൂമിയാണ് ഭാരതം.  ഭൂമിയില്‍ ഇതര സംസ്‌ക്കാരങ്ങള്‍ രൂപപ്പെടുന്നതിനും എത്രയോ മുന്‍പെ ജീവനെ തൊട്ടറിയുകയും തന്നില്‍ സ്പന്ദിക്കുന്ന അതേ ജീവഭാവം തന്നെയാണ് സര്‍വജീവികളിലും തുടിപ്പായി നിറയുന്നതെന്ന് കണ്ടറിഞ്ഞ് സാക്ഷാത്കരിക്കുകയും ചെയ്ത മഹാമനീഷികള്‍ പിറന്ന നാടാണ് ഭാരതം. പ്രപഞ്ചവുമായി തന്മയീഭാവം പ്രാപിച്ച വിശ്വബോധത്തിന്റെ കാവലാളുകളുടെ നാട്. സനാതനമായ ആ ശ്രേഷ്ഠ സംസ്‌കൃതിയിലുയിര്‍ക്കൊണ്ട് സമഭാവനയുടെ മഹാപ്രകാശമായി ആഹ്ലാദപൂര്‍വം ഒന്നുപോലെ വസിക്കുന്ന സുദിനങ്ങളുടെ സാക്ഷാത്ക്കാരം-മലയാളിയുടെ പൊന്നോണം.

ലോകത്തിലെ സര്‍വ ജനവിഭാഗങ്ങള്‍ക്കും മലയാളിയുടെ ജീവിത-ചിന്താരീതികള്‍ എക്കാലത്തും മാതൃകയായിരുന്നു. ആധുനിക സാമൂഹ്യ വീക്ഷണഗതികള്‍ പിറകൊള്ളുന്നതിനുമെത്രയോ കാലം മുമ്പേ, അഗ്നിഹോത്രിയും രജകനും തച്ചനും പാക്കനാരും എന്തിന് ഉപ്പുകൂറ്റനുമെല്ലാം ഒരമ്മയുടെയുമച്ഛന്റെയും മക്കളാണെന്നും അഖിലരും ഏകോദര സഹോദരങ്ങളാണെന്നുമുള്ള വിശാലചിന്ത മലയാളക്കരയില്‍ വ്യവസ്ഥാപിതമായിരുന്നു. പൗരാണികാലം മുതല്‍ക്കേ ഈ മണ്ണിലങ്ങോളമിങ്ങോളം പൂത്തുവിരിഞ്ഞ മഹിതചിന്തയുടെ കല്‍പ്പനാസൗരഭ്യമല്ലേ പന്തിരുകുലകഥകളുടെ പിറവിയ്‌ക്ക് ബീജാവാപം ചെയ്തത്. നവീന സാമൂഹിക കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നതിനുമെത്രയോ മുന്‍പ്, ഇത്രകണ്ട് മഹത്തായൊരു ദര്‍ശനം ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെവിടെയെങ്കിലുമൊ ലോകത്തിലെവിടെയെങ്കിലുമൊ ഉണ്ടായിരുന്നതായി കാണുവാന്‍ കഴിയുകയില്ല. അതേ പുണ്യഭൂമിയില്‍ തന്നെയാണ് സര്‍വചരാചരങ്ങളും ആഹ്ലാദപൂര്‍വം ഒന്നുപോലെ വസിക്കുന്ന സമഭാവനയുടെ സാക്ഷാത്കാരമായ പൊന്നോണം പിറന്നത്.

ഒരുപാട് പ്രതീക്ഷകളുമായി നന്മയുടെ നിറചന്ദ്രികയായി വീണ്ടും ഓണം ആഗതമായിരിക്കുന്നു. ഒരു മഹാസംസ്‌കൃതിയുടെ പീഠികയില്‍ നിന്നുയിര്‍ക്കൊണ്ടൊരു വിശിഷ്ടദര്‍ശനത്തിന് വര്‍ത്തമാനകാലജീവിതത്തില്‍ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. സ്‌നേഹത്തിന്റെ ധര്‍മഭാവനയില്‍ സിംഹാസനവും അധികാരവുമെല്ലാം സ്വയം ത്യജിക്കുകയും അത് സ്വീകരിക്കുവാന്‍ സഹോദരനെ പ്രാപ്തനാക്കുകയും ചെയ്യുന്ന സാംസ്‌ക്കാരികത്തികവില്‍നിന്ന് ഒരു ചെറുതുണ്ടുഭൂമിക്കുവേണ്ടി കൂടപ്പിറപ്പിനെ ഇല്ലായ്‌മ ചെയ്യുന്ന പൈശാചികതയിലേക്ക് മനുഷ്യര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. രക്ഷിക്കണേയെന്നപേക്ഷിച്ച് അഭയം പ്രാപിച്ച പക്ഷിയുടെ രക്ഷയ്‌ക്കായി സ്വശരീരത്തില്‍നിന്ന് മാംസം അറുത്തുകൊടുത്ത മഹാദാനത്തില്‍ നിന്നും സ്വന്തം കുഞ്ഞിനെ വകവരുത്തുന്ന കാടത്തത്തിലേക്ക് മനുഷ്യന്‍ മാറിയിരിക്കുന്നു.

അപകടങ്ങളില്‍പ്പെട്ട് ചോരവാര്‍ന്ന് ജീവനുവേണ്ടി കേഴുന്ന മനുഷ്യജീവിയെ തിരിഞ്ഞുനോക്കാതെ കടന്നുപോകുവാന്‍ മലയാളി ശീലിച്ചിരിക്കുന്നു. ഇതിനിടയിലും നന്മയുടെ തിളിര്‍പ്പുകള്‍ അങ്ങിങ്ങ് പ്രകാശം പരത്തുന്നു. മനസ്സില്‍ പ്രത്യാശയുടെ ശ്രാവണ ചന്ദ്രിക നിറയ്‌ക്കുന്ന കാരുണ്യക്കാഴ്ചകള്‍ ഇടയ്‌ക്കിടയ്‌ക്ക് കാണുവാനാകുന്നു. മലയാളിയുടെ ഹൃദയവും മനസ്സും മാര്‍ദ്ദവമുള്ളതാകുന്നു. ഒരു സമൂഹവും ജനതയും മനുഷ്യരായി സമത്വാധിഷ്ഠിതമായി ആഹ്ലാദപൂര്‍ണമായി സര്‍വോപരി മനുഷ്യരായി ജീവിക്കുന്ന വിശാലദര്‍ശനസുകൃതമായി ഓണം മലയാളക്കരയിലെത്തുമ്പോള്‍ നമുക്ക് പ്രതിജ്ഞ എടുക്കാം. മലയാളത്തനിമയില്‍ പിറവികൊണ്ട ലോകത്തരമായ ഈ സാമൂഹിക ജീവിത സങ്കല്‍പ്പം കര്‍മമാര്‍ഗ്ഗത്തിലൂടെ വര്‍ത്തമാനകാല ജീവിതത്തില്‍ സാക്ഷാത്കരിക്കുവാന്‍ സദാ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്ന്.

വൈക്കം രാമചന്ദ്രന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.