ലണ്ടന്‍: ലണ്ടനില്‍ സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. വടക്കന്‍ ലണ്ടനിലെ ബാക്ക് ഗാര്‍ഡനിലാണ് സംഭവം. 82 വയസുള്ള പാല്‍മീറാ സില്‍വയാണ് കൊല്ലപ്പെട്ടത്. ഇഡ്മൗണ്ടില്‍ കാണപ്പെട്ട മൃതദേഹം പോലീസ് എത്തി പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 25 വയസുള്ള യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.
















