നൈറോബി: അമേരിക്കയുടെ വ്യോമാക്രമണത്തില്‍ സോമാലിയന്‍ ഭീകരസംഘടനാ നേതാവ് കൊല്ലപ്പെട്ടു. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള അല്‍-ഷിബാബ് എന്ന ഭീകര സംഘടനയുടെ നേതാവാണ് കൊല്ലപ്പെട്ടത്. എന്നാല്‍ അല്‍-ഷിബാബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേതാക്കള്‍ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങള്‍ക്കുനേരെ കഴിഞ്ഞദിവസം അമേരിക്കന്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നു.
ഭീകരനേതാവിന്റെ പേര് ഇതുവരെ അമേരിക്ക പുറത്തുവിട്ടിട്ടില്ല. ആക്രമണത്തില്‍ ആറോളം ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അബു-സുബ്ബയര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഭീകര നേതാക്കള്‍ യോഗം ചേരുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷബീലി പ്രവിശ്യയില്‍ ശക്തമായ വ്യോമാക്രമണം അമേരിക്ക നടത്തിയത്.
















