Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇത്‌ ധര്‍മ്മയുദ്ധം; വിജയം ഉറപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 10:59 pm IST
in Vicharam

സുഗത കുമാരി

ആറന്മുള നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിക്കെതിരെയുള്ള സത്യഗ്രഹം നൂറാംദിവസത്തിലേക്ക്‌ കടക്കുകയാണ്‌. ഈ സമരത്തിന്റെ പ്രത്യേകത ഇത്‌ രാഷ്‌ട്രീയാതീതവും മതാതീതവുമാണെന്നുള്ളതാണ്‌. തികച്ചും പ്രകൃതിക്ക്‌ വിരുദ്ധവും നിയമവിരുദ്ധവും നാടിന്റെ സംസ്കാരത്തിന്‌ വിരുദ്ധവുമായ ഈ വിമാനത്താവള പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്ന്‌ വീണ്ടും കേരള, കേന്ദ്ര സര്‍ക്കാരുകളോട്‌ ആവശ്യപ്പെടുന്നു. ആറന്മുളയിലെ നെല്‍വയലുകള്‍ പുനരുജ്ജീവിപ്പിച്ച്‌ വലിയതോതില്‍ കൃഷി നടത്തുകയാണ്‌ ഏറ്റവും അഭികാമ്യം. തികച്ചും അനാവശ്യവും രാജ്യദ്രോഹകരവുമായ ഈ പദ്ധതിയെ തള്ളിക്കളയണമെന്ന്‌ വീണ്ടും വീണ്ടും സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകളോടും ബഹുമാനപ്പെട്ട കോടതികളോടും അഭ്യര്‍ത്ഥിക്കുകയാണ്‌.

തെരഞ്ഞെടുപ്പിന്റെ ജയപജയങ്ങള്‍ ഈ സമരത്തെ സ്പര്‍ശിക്കുകയില്ല. സമ്പൂര്‍ണ്ണ ശക്തിയോടെ ഭാരതത്തിന്റെ ഭരണസാരഥ്യത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ ധര്‍മ്മയുദ്ധത്തില്‍ തീര്‍ച്ചയായും ഞങ്ങളോടൊപ്പമുണ്ടാകുമെന്ന്‌ വിശ്വസിക്കുന്നു. ആറന്മുള സമരം ധര്‍മ്മസമരമാണ്‌. ഇതിനു പരാജയമില്ല. ‘യതോധര്‍മ്മസ്തതോ ജയ’ എന്നതാണല്ലോ ആപ്തവാക്യം.

പമ്പാതീരത്താണ്‌ ആറന്മുള. അനന്തവിശാലമായ നെല്‍പാടങ്ങളും തോടുകളും കാവുകളും നിരവധി ക്ഷേത്രങ്ങളും അവക്കെല്ലാം നടുനായകമായി തിരുവാറന്മുള ക്ഷേത്രവും നിലകൊള്ളുന്ന ഒതുങ്ങിയ പൈതൃകഗ്രാമം. ഇവിടെയിപ്പോഴും കൊയ്‌ത്തും വിതയും നാടന്‍പാട്ടും തുയിലുണര്‍ത്തും ആറന്മുള കണ്ണാടി നിര്‍മാണവും അക്ഷരശ്ലോകവും പഴയരീതിയിലുള്ള ഉത്സവാഘോഷങ്ങളും വള്ളപ്പാട്ടും വള്ളംകളിയും വള്ളസദ്യയുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഈ നെല്‍പാടങ്ങളുടെ നടുവിലേക്ക്‌ ഒരു എയര്‍പോര്‍ട്ട്‌ ഭീകരമായി താണിറങ്ങാന്‍ പാടില്ല.

സ്വകാര്യ കമ്പനികള്‍ക്ക്‌ ലാഭം കൊയ്യുവാന്‍ വേണ്ടി രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ഭൂമാഫിയകളും ഒത്തുചേര്‍ന്ന്‌ നടത്തുന്ന തികച്ചും നിയമവിരുദ്ധമായ ഇത്തരം പരിപാടികള്‍ക്ക്‌ സര്‍ക്കാര്‍ ഒരിക്കലും കൂട്ടുനില്‍ക്കാന്‍ പാടില്ല. ഒരുപിടി സമ്പന്നരുടെ ആവശ്യമാണ്‌ വിമാനത്താവളം. സാധാരണക്കാര്‍ക്ക്‌ വേണ്ടിയുള്ളതല്ല. വിമാനത്താവളത്തിനുവേണ്ടി നഷ്ടപ്പെടുന്നതോ ഫലഭുയിഷ്ഠമായ നെല്‍പാടങ്ങളാണ്‌. വയല്‍ എന്നാല്‍ നെല്ലു മാത്രമല്ല, ജലം മാത്രമല്ല, ജൈവ വൈവിധ്യം മാത്രമല്ല. ഒരു മനോഹര സംസ്കാരം കൂടിയാണ്‌. നടീല്‍ പാട്ടും കൊയ്‌ത്തു പാട്ടും തേക്ക്‌ പാട്ടും ഒരു നൂറ്‌ ആചാരങ്ങളും അനുഷ്ഠാനങ്ങളും വയലുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. ഏറ്റവുമധികം പെണ്ണുങ്ങള്‍ക്ക്‌ തൊഴില്‍ നല്‍കുന്നത്‌ നെല്‍കൃഷിയിടങ്ങളായിരുന്നു. വയലുകള്‍ കേരളത്തിെ‍ന്‍റ മുഖമുദ്രയാണ്‌, ഐശ്വര്യമാണ്‌, അമൂല്യ സമ്പത്താണ്‌.

നെല്‍കൃഷിയെയും പച്ചക്കറി കൃഷിയെയും പുനരുജ്ജീവിപ്പിക്കുക എന്നതാണ്‌ കേരളത്തിെ‍ന്‍റ ധര്‍മം. പമ്പാ തീരത്തിെ‍ന്‍റ വളക്കൂറുള്ള മണ്ണ്‌ നശിപ്പിച്ചുകൂടാ. ആറന്മുള ഒരു പ്രതീകമാണ്‌. കേരളത്തിലുടനീളം നടക്കുന്ന വയല്‍ തണ്ണീര്‍ത്തട സംഹാരത്തിന്റെ ഒരു പ്രതീകം. അത്‌ തടയുവാന്‍ നടത്തുന്ന ധര്‍മ്മസമരം വിജയത്തിലെത്തും. കേന്ദ്രത്തിലെ രാഷ്‌ട്രീയമാറ്റം ഇതിന്‌ സഹായകമാകും.

(തയ്യാറാക്കിയത്‌: സി. രാജ)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.