Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അത്ഭുതാവഹം ഈ മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 12:31 pm IST
in Vicharam

അധികാരമേറ്റ് നൂറുദിവസത്തിനകം തന്നെ നരേന്ദ്രമോദി സര്‍ക്കാര്‍ തുടക്കമിട്ട കാര്യങ്ങള്‍ ലോകമാകെ നിരീക്ഷിക്കുകയാണ്. സ്വതന്ത്രഭാരതത്തില്‍ ഇത്രയും ദിവസംകൊണ്ട് ചടുലമായ തീരുമാനങ്ങളും നടപടികളും സ്വീകരിച്ച സര്‍ക്കാര്‍ മറ്റൊന്നില്ല. സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച പരിപാടിയാണ് ‘പ്രധാനമന്ത്രി ജന്‍ധന്‍’ പദ്ധതി. ബാങ്ക് അക്കൗണ്ടില്ലാത്ത സാധാരണക്കാരനെ ലക്ഷ്യമിട്ട പദ്ധതിക്ക് തുടക്കമിടാന്‍ രണ്ടാഴ്ചപോലും വേണ്ടിവന്നില്ല എന്നതാണ് അത്ഭുതാവഹം. ആദ്യദിവസം ഒരു കോടി 80 ലക്ഷം പേര്‍ പദ്ധതിയില്‍ അംഗങ്ങളായെങ്കില്‍ രണ്ടുദിവസം കൊണ്ടത് രണ്ട് കോടി 14 ലക്ഷമായി ഉയര്‍ന്നു. അടുത്ത റിപ്പബ്ലിക് ദിനം ആകുമ്പോഴേക്കും ലക്ഷ്യംവച്ച മുഴുവന്‍ ജനങ്ങളെയും പദ്ധതിക്ക് കീഴെ കൊണ്ടുവരാന്‍ കഴിയുമെന്നനിലയിലാണ് കാര്യങ്ങളുടെ പോക്ക്. ബാങ്ക് എന്താണെന്നോ അക്കൗണ്ടും പാസ് ബുക്കും ക്രെഡിറ്റ്, ഡബിറ്റ് കാര്‍ഡ് എങ്ങനെയാണെന്നോ കാണാനും ഉപയോഗിക്കാനും അവസരം ലഭിച്ചിട്ടില്ലാത്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഒരു പൈസപോലും ഉപഭോക്താവ് ഡെപ്പോസിറ്റ് ചെയ്യേണ്ട. തിരിച്ചറിയാന്‍ തിരിച്ചറിയല്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ മാത്രം മതി. അയ്യായിരം രൂപവരെ കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാന്‍ കഴിയും. ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സും ലഭിക്കും. ഭാരതമാകെ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സഹായത്തെയും സംരംഭത്തെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ചുവപ്പുനാടയില്‍ അടയിരിക്കുകയും ജനോപകാരപ്രദമായ നടപടികള്‍ക്കെല്ലാം ഉടക്കുവയ്‌ക്കുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് ഉത്സാഹത്തോടെ ഈ പദ്ധതി നിര്‍വഹണത്തിനും തയ്യാറാകുന്നതെന്നത് ശ്രദ്ധേയമാണ്.

ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുകയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്തതിന്റെ ഗുണപരമായ മാറ്റമാണ് പദ്ധതി നടത്തിപ്പില്‍ ദൃശ്യമാകുന്നതെന്നുവേണം കണക്കാക്കാന്‍. ജന്‍ധന്‍ പദ്ധതി മാത്രമല്ല പിന്നെയും ഒട്ടനവധി നടപടികളിലും ഈ വ്യത്യസ്തതയും ജാഗ്രതയും പ്രകടമാണ്. അഴിമതി ബോധ്യമായ കരാറുകള്‍ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങളിലും ഈ വേഗത കാണാം. സൈന്യത്തിന് സിയാചിന്‍ മേഖലയില്‍ പ്രത്യേക ഉപയോഗത്തിനുള്ള 197 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള 6000 കോടി രൂപയുടെ കരാര്‍ റദ്ദാക്കിയത് കഴിഞ്ഞദിവസമാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന സമിതിയുടേതാണ് തീരുമാനം. വ്യോമസേനയുടെയും കരസേനയുടെയും പഴക്കം ചെന്ന ചീറ്റ- ചേതക് കോപ്റ്ററുകള്‍ക്കു പകരമാണ് ഈ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അതിലെ അഴിമതി ബോധ്യപ്പെട്ടതാണ് കരാര്‍ റദ്ദാക്കാന്‍ കാരണം. ഹെലികോപ്റ്റര്‍ കരാറില്‍നിന്ന് പിന്‍വാങ്ങുന്നതുവഴി അത്തരത്തിലുള്ള 400 ഹെലികോപ്റ്ററുകള്‍ ഭാരതത്തിനു സ്വന്തമായി നിര്‍മിക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. അങ്ങനെ ഭാരതത്തിലെ ആഭ്യന്തര പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ 40,0000 കോടി രൂപയുടെ വ്യവസായ ഇടപാടുകളാണ് നടക്കാന്‍ പോകുന്നത്. ഇത് ഭാരതത്തിനാവശ്യമായ പ്രതിരോധ ഉപകരണങ്ങളും, സംവിധാനങ്ങളും ഇവിടെത്തന്നെ നിര്‍മ്മിക്കുന്ന സ്വയം പര്യാപ്തത നമ്മുടെ രാജ്യം കൈവരിക്കാന്‍ പോകുന്നതിന്റെ തുടക്കമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ അഞ്ചുദിവസത്തെ പര്യടനത്തിനായി ജപ്പാനിലാണുള്ളത്. ആദ്യ ദിവസം തന്നെ ജപ്പാന്‍ ജനതയെ കൈയിലെടുത്തു. പ്രോട്ടോക്കോള്‍ മാറ്റിവച്ച് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ 400 കിലോമീറ്റര്‍ സഞ്ചരിച്ച് വിമാനത്താവളത്തില്‍ നരേന്ദ്രമോദിയെ സ്വീകരിക്കാനെത്തി. ഹസ്തദാനം നടത്തുന്നതിന് പകരം ആലിംഗനം ചെയ്തു. ആദ്യദിവസം തന്നെ സുപ്രധാനമായ ഒരു കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. നരേന്ദ്രമോദിയെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വാരാണസിക്ക് പ്രാധാന്യവും പ്രൗഢിയും നല്‍കുന്ന കരാറിലാണ് ഒപ്പിട്ടത്. ജപ്പാന്‍ രാജാവിന്റെ ആസ്ഥാനമായിരുന്ന ക്യോട്ടോയും വാരാണസിയും ഇരട്ടനഗരമായി വികസിപ്പിക്കുന്ന പദ്ധതിയാണിത്. പൗരാണികതയും അത്യന്താധുനികതയും സംയോജിപ്പിക്കാന്‍ പറ്റിയ നഗരമാണ് രണ്ടും. പ്രാചീനതയും ചരിത്ര പ്രാധാന്യവും ഇരുനഗരങ്ങള്‍ക്കുമുണ്ട്. ജപ്പാനിലെ സ്മാര്‍ട്ട് സിറ്റിയാണ് ക്യോട്ടോ. അതുപോലെയാകും വാരാണസിയും. കല, സംസ്‌കാരം, പാരമ്പര്യം എന്നിവയെല്ലാം പോഷിപ്പിക്കാന്‍ ദ്രുതഗതിയിലുള്ള നടപടി പുരോഗമിക്കുമ്പോള്‍ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും എന്ന കാര്യത്തില്‍ സംശയമില്ല. വരുന്നു ‘നല്ലനാളെ’ എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം വൃഥാവിലാകില്ലെന്നതിന്റെ സൂചനയാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. പി.എഫ് പെന്‍ഷന്‍ മിനിമം ആയിരം രൂപയാക്കണമെന്ന ആവശ്യം തൊഴിലാളികളില്‍ നിന്ന് ഏറെക്കാലമായി ഉയരുന്നതാണെങ്കിലും അത് അംഗീകരിച്ചതിപ്പോഴാണ്. തുടക്കത്തില്‍ 28 ലക്ഷം തൊഴിലാളികള്‍ക്കും അധികം വൈകാതെ 50 ലക്ഷം പേര്‍ക്കും ഗുണം ലഭിക്കുന്ന ഈ തീരുമാനവും അത്ഭുതാവഹമായ വേഗത്തില്‍ നടപ്പാക്കിയതിനെ ആരും അഭിനന്ദിക്കാതിരിക്കില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.