Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സോണിയയുടെ വിവരക്കേടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 12:28 pm IST
in Vicharam

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉന്നയിച്ച ആരോപണം ‘ബിജെപി വര്‍ഗീയ ലഹളകളിലൂടെ ജനങ്ങളെ വിഭജിക്കുന്നുവെന്നാണ്!?’ എന്നുവെച്ചാല്‍ രാജ്യത്തെ വിഭജിക്കുന്നുവെന്ന്!! ആരെങ്കിലും അങ്ങനെ ചിന്തിക്കാന്‍ തക്കവിധം ഭാരതം വിവേകമില്ലാത്ത ഒരു രാജ്യമാണെന്ന് പറയുക അസാധ്യം. സോണിയാ ഗാന്ധിയ്‌ക്ക് ഭാരതത്തെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതുകൊണ്ട് പറഞ്ഞുപോയതാകണം!

1947 ല്‍ മുഹമ്മദാലി ജിന്ന ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച, പ്രധാനമന്ത്രിയാകുവാന്‍ മോഹിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും സഹപ്രവര്‍ത്തകരുമാണ് ജിന്നയുടെ ആഗ്രഹത്തെ എതിര്‍ത്തത്. തുടര്‍ന്ന് മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാഷ്‌ട്രം വേണമെന്ന് ജിന്ന ആവശ്യപ്പെടുകയും കിഴക്കും-പടിഞ്ഞാറുമായി രണ്ടു പാക്കിസ്ഥാന്‍ രൂപീകരിച്ചുകൊണ്ട് ഭാരതത്തെ വിഭജിക്കുകയും ചെയ്തു! അതിന്റെ ചുവടുപിടിച്ചുകൊണ്ട് ഹൈദരാബാദ് നൈസാമും പാക്കിസ്ഥാന്‍ പക്ഷത്ത് നില്‍ക്കുന്ന ഒരു രാജ്യമായി ഹൈദരാബാദിനെയും മാറ്റുവാന്‍ ശ്രമിച്ചത്, പക്ഷേ കഴിഞ്ഞില്ല! കാശ്മീരിനെ ആക്രമിച്ച് പാക്കിസ്ഥാന്റെ ഭാഗമാക്കുവാന്‍ ശ്രമിച്ച ജിന്നയുടെ നീക്കത്തിന് തടയിട്ടത് സര്‍ദാര്‍ വല്ലഭഭായി പട്ടേലായിരുന്നു. അതുകൊണ്ട് കാശ്മീരിന്റെ കുറെ ഭാഗം ഭാരതത്തിന്റെതായി. ഭാരതത്തിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ കാശ്മീരിനെയും ഉള്‍ക്കൊള്ളുന്നതിന് നെഹ്‌റു എതിരായിരുന്നു; പ്രത്യേകവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുക വഴി കാശ്മീരിനെ ഭാഗികമായി ഭാരതത്തിന്റെ ഭാഗമാക്കി മാറ്റുവാനെ നെഹ്‌റു ആഗ്രഹിച്ചിരുന്നുള്ളൂ, അതിന്റെ ഫലമായി ഇന്നും കാശ്മീരിന്റെ പേരില്‍ അനുഭവിക്കുന്ന ‘തലവേദന’യ്‌ക്ക് വിരാമമിടുവാനാകുന്നില്ല! നിര്‍ഭാഗ്യമെന്ന് പറയട്ടെ മറ്റു സംസ്ഥാനങ്ങളുടെ അധികാരപദവി മതിയെന്ന് ഇതുവരെ കാശ്മീര്‍ ഭരിച്ച ഒരു മുഖ്യമന്ത്രിയും പറഞ്ഞിട്ടില്ല! ദല്‍ഹിയില്‍ വിദേശരാഷ്‌ട്രത്തലവന്മാര്‍ വരുമ്പോള്‍ അവരുടെ കാറിന് മുന്നില്‍ രണ്ടുപതാകകള്‍ ഉണ്ടായിരിക്കും, അതുപോലെയാണ് കാശ്മീര്‍ മുഖ്യമന്ത്രിമാര്‍ ദല്‍ഹിയില്‍ വരുമ്പോഴും രണ്ടുപതാകകള്‍ കാറിന് മുന്നില്‍ ഉണ്ടായിരിക്കും!? കൂടാതെ നാഗാലാന്റുപോലുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭരണം നിയന്ത്രിക്കുന്നത് ഒരു ബിഷപ്പാണ്! ഇവിടെയെവിടെയാണ് ഭൂരിപക്ഷ സമൂഹത്തിന് പങ്കുള്ളത്?

ചില അസ്വസ്ഥതകളും ലഹളകളും ഇന്നും നടക്കുന്നില്ലായെന്ന് പറയുന്നില്ല, പക്ഷേ ഓരോ ലഹളകളേയും സത്യസന്ധമായി പരിശോധിച്ചാല്‍ പ്രാദേശിക അംഗീകാരത്തിനും അധികാരത്തിനും സാമ്പത്തിക തരികിട കാണിക്കുന്നതിനും വേണ്ടി നടത്തുന്നതും പാക്കിസ്ഥാന്റെ കുതന്ത്രങ്ങള്‍ക്ക് വിധേയമായും നടക്കുന്നതാണെന്ന് കണ്ടെത്തുവാന്‍ കഴിയും! യുപിയിലെ വര്‍ഗീയ ലഹളകള്‍ക്ക് പിന്നില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമുണ്ട്, ആ സത്യം പറയാതെ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മുന്നില്‍നിന്നുകൊണ്ടും സോണിയ അസത്യം വിളിച്ചുപറയുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും അത് ദഹിക്കുകയില്ല!

നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം 600 ല്‍ പരം ലഹളകളുണ്ടായതായി സോണിയാഗാന്ധി പറയുന്നു! യുപിയില്‍ ഭരിക്കുന്നത് കോണ്‍ഗ്രസിന്റെ ആപല്‍ബന്ധുവായ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ്ങിന്റെ മകനാണ്. പെണ്‍കുട്ടികളെ പൈശാചികമായി ബലാത്സംഗം ചെയ്ത ശേഷം കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയിട്ടുപോലും കര്‍ശന നടപടി സ്വീകരിക്കാതെ അത്തരം പ്രവര്‍ത്തികളെ ന്യായീകരിക്കുന്ന ഭരണാധികാരികളെ രക്ഷിക്കുവാന്‍ പോന്ന തരത്തില്‍ സോണിയാഗാന്ധി നടത്തിയ കേരളാ പ്രസംഗം തരംതാഴ്ന്നതായിപ്പോയി! ഒരു സംസ്ഥാന വിഷയം എങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലയില്‍ വെച്ചുകെട്ടാനാകുക!? യുപിഎ ഭരിച്ചിരുന്നപ്പോള്‍ വര്‍ഗീയലഹളകള്‍ ഉണ്ടായിരുന്നില്ലായെന്ന ശുദ്ധ നുണ പ്രചരിപ്പിക്കുക വഴി സത്യത്തെയാണ് സോണിയ കുരിശിലേറ്റുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് നടന്നിട്ടുന്നത്, വിസ്താരഭയത്താല്‍ ഉദാഹരണങ്ങള്‍ നിരത്തുന്നില്ല, പക്ഷേ ഭാരതീയന്റെ ഓര്‍മശക്തിയെ കോണ്‍ഗ്രസ് അധ്യക്ഷ പരീക്ഷിക്കരുത്!

ഭാരതത്തിനുള്ള സമ്പത്ത് ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞപ്പോള്‍ സോണിയാ ഗാന്ധി ഉറങ്ങുകയായിരുന്നോ? തെരഞ്ഞെടുപ്പ് വേളയില്‍ ദല്‍ഹി ഇമാമിനേയും മറ്റു പല മതന്യൂനപക്ഷ നേതാക്കളെയും പരസ്യമായും രഹസ്യമായും സമീപിച്ചത് മതനിരപേക്ഷതയുടെ പേരിലായിരുന്നോ? അതോ തനി വര്‍ഗീയ കാര്‍ഡിറക്കിയതായിരുന്നോ? പാവപ്പെട്ട സാധാരണ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കുവാന്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയതിനെ എങ്ങനെ ന്യായീകരിക്കാനാകും? നിസ്സഹായരും നിരാലംബരുമായ ഭൂരിപക്ഷ സമൂഹത്തെ ആശ്വസിപ്പിക്കുവാന്‍ ബിജെപി നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ഹിന്ദുക്കള്‍ ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിനവരെ കുറ്റപ്പെടുത്താനാകുമോ? ഭൂരിപക്ഷ മതവിഭാഗത്തിന്റെ പിന്തുണ ബിജെപിക്കുണ്ടെങ്കില്‍പ്പോലും മതനിരപേക്ഷതയും ദേശസ്‌നേഹവും മുറുകെ പിടിക്കുവാന്‍ പ്രസ്തുത പാര്‍ട്ടിയെ ആരും പഠിപ്പിക്കേണ്ടതില്ല. മതത്തിന്റെ പേരിലല്ലാതെ എല്ലാ വിഭാഗം പാവപ്പെട്ടവരുടെയും ഉന്നമനമാണ് ബിജെപി ലക്ഷ്യമിടുന്നതെങ്കില്‍ അതെങ്ങനെ ലഹളകള്‍ക്ക് കാരണമാകും, അതെങ്ങനെ ഭാരതത്തെ വിഭജിക്കും!?

‘മതേതരത്വം’ എന്ന തത്വത്തിന്റെ മറവില്‍ 67 വര്‍ഷക്കാലം ഭാരതത്തില്‍ എന്താണ് നടന്നതെന്ന് ഒന്നു വിശകലനം ചെയ്യുവാന്‍ കോണ്‍ഗ്രസ് തയ്യാറാകുകയാണ് വേണ്ടത്. 60 വര്‍ഷക്കാലം കേന്ദ്രം ഭരിക്കുവാനും ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ ഭരിക്കാനും കഴിഞ്ഞ കോണ്‍ഗ്രസിന് എന്തുകൊണ്ടും വര്‍ഗീയ ചേരിതിരിവുകള്‍ക്ക് വിരാമമിടുവാന്‍ കഴിഞ്ഞില്ല? വാസ്തവത്തില്‍ ഇത്രയും കാലം ജാതി-മതങ്ങളുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന ഒരു ശൈലിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചുപോന്നിരുന്നത്. അതിന്റെ പ്രതിഫലനം മാത്രമാണ് വര്‍ഗീയ അസ്വസ്ഥതകള്‍ എന്നുപറയേണ്ടിവരുന്നതില്‍ ദുഃഖമുണ്ട്. ഭാരതം വിഭജിക്കപ്പെടുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഒരു രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും മാറി നില്‍ക്കാനാവില്ല, പ്രത്യേകിച്ച് കോണ്‍ഗ്രസിന്. അതാണ് സത്യം!

കെപിസിസി നേതൃയോഗ വേദിക്ക് പുറകിലായി ഇന്ദിരാഗാന്ധി, മൗലാനാ അബ്ദുള്‍ കലാം ആസാദ്, നെഹ്‌റു, ഗാന്ധിജി, പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, ശാസ്ത്രി, രാജീവ് ഗാന്ധി എന്നിവരുടെ ചിത്രങ്ങള്‍ വെച്ചിരിക്കുന്നത് സന്തോഷകരമാണെങ്കിലും അങ്ങനെ വെയ്‌ക്കുവാന്‍ ഇടവന്നത് അധികാരം നഷ്ടപ്പെട്ടതുകൊണ്ടുമാത്രമാണ്. അല്ലായിരുന്നെങ്കില്‍ നെഹ്‌റു കുടുംബത്തിലെ ചിലരുടെ ഫോട്ടോകള്‍ മാത്രമേ വേദിക്കു പിന്നില്‍ കാണുമായിരുന്നുളളൂ!

സതീഷ് പടക്കാറ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.