Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അമിത്ഷായ്‌ക്ക് സ്വാഗതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 12:15 pm IST
in Vicharam

വസന്തോത്‌സവത്തിന്റെ വരവേല്‍പ്പാണ് ഒാണം. പുഷ്പിണിയാകുന്ന പ്രകൃതി ധാന്യഫലസമൃദ്ധിയുടെ പ്രതീക്ഷ നല്‍കുന്ന പുണ്യകാലം. വരണ്ട വേനല്‍പ്പൊരിച്ചിലിലൂടെ കര്‍ക്കടക ദുരിതത്തിന്റെ പേമാരിയിലൂടെ കടന്നുകയറിയ മണ്ണും മനുഷ്യനും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പുലരി പ്രസരിപ്പിലേക്ക് മിഴിയും മനസ്സും തുറക്കുന്നു.

ഇത് ഭാരതത്തിന്റെയും പ്രത്യേകിച്ച് കേരളത്തിന്റെയും വര്‍ത്തമാനകാല രാഷ്‌ട്രീയ പരിസരവുമായി കൂട്ടിവായിക്കാം. രണ്ട് പതിറ്റാണ്ട് ഭാരതം ഭരിച്ച യുപിഎ സര്‍ക്കാരും അതിലുമധികം കാലം കേരളം കയ്യാളിയ ഇടതു-വലതു സര്‍ക്കാരുകളും മഹാജനത്തിന് നല്‍കിയത് ദുരിതങ്ങളുടെ കര്‍ക്കടകം മാത്രം. കൊടിയദുരിതം പേറി സഹികെട്ട ഭാരതം അതിശക്തമായി പ്രതികരിച്ചതിന്റെ പ്രത്യക്ഷഫലമാണ് 2014 ലെ പൊതുതെരഞ്ഞെടുപ്പുഫലം. ജനാധിപത്യമെന്നത് പൈതൃകാവകാശമല്ലെന്നും അത് ഏതെങ്കിലും പ്രാദേശികമായോ വര്‍ഗ്ഗീയമോ സാമുദായികമോ ആയ സ്വാര്‍ത്ഥ പരിമിതിയിലൊതുക്കി നിര്‍ത്താവുന്ന പ്രത്യയശാസ്ത്രമല്ലെന്നും മറിച്ച് ആസേതുഹിമാചലമുള്ള ജനകോടികളുടെ സമഗ്ര പുരോഗതി സാക്ഷാല്‍ക്കരിക്കാനുള്ള സംശുദ്ധ ഭാരതീയദര്‍ശനമാണെന്നും ജനം തിരുത്തിക്കുറിച്ചു. ഭാരതീയ ജനതാപാര്‍ട്ടി ചരിത്രവിജയത്തിന് പാത്രമായത് അങ്ങനെയാണ്. സങ്കുചിതവീക്ഷണം, ജനവിരുദ്ധ സമീപനം, അധികാരകേന്ദ്രീകരണം, അഴിമതി, പകല്‍ക്കൊള്ള, ഭരണദുര്‍ബലത അതുപോലെയുള്ള മറ്റനേകം ജനാധിപത്യധ്വംസനങ്ങള്‍ക്കു എതിരെ ആഞ്ഞടിച്ച ഭാരതം പ്രത്യാശകൊള്ളുന്നത് ബിജെപിയിലാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ചരിത്രപ്പെടുത്തിയ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച കര്‍മ്മകുശലനായ നേതാവാണ് അമിത്ഭായ് അനില്‍ച്ചന്ദ്ര ഷാ എന്ന അമിത്ഷാ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതീയ ജനതാപാര്‍ട്ടിയില്‍ സജീവമാവുന്നതിന് ഒരു കൊല്ലം മുമ്പുതന്നെ (1987 ല്‍) ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ശക്തനായ തേരാളിയായിരുന്നു അമിത്ഷായെന്ന ഇരുപത്തിരണ്ടുകാരനായ ബിരുദധാരി. 1991 ല്‍ ബിജെപിയുടെ അനിഷേധ്യനേതാവായ ലാല്‍കൃഷ്ണ അദ്വാനി ഗാന്ധിനഗര്‍ നിയോജകമണ്ഡലത്തില്‍ കൈവരിച്ച അഭൂതപൂര്‍വമായ വിജയത്തിന്റെ പിന്നില്‍ അമിത്ഷായുടെ പ്രചാരണപാടവത്തിന് ഗണ്യമായ പങ്കുണ്ട്. ഗുജറാത്തിലെ കോണ്‍ഗ്രസ് മേല്‍ക്കോയ്‌മ തന്ത്രപരമായി തകര്‍ത്തതും അമിത്ഷായുടെ നേട്ടംതന്നെ.

നമ്മുടെ ഇതിഹാസ-പുരാണങ്ങളിലും ചരിത്രത്തിലുമൊക്കെ ഇത്തരം ദ്വന്ദങ്ങളുടെ സാന്നിദ്ധ്യം രേഖീയമാണ്. രാമലക്ഷ്മണന്മാര്‍, കൃഷ്ണാര്‍ജ്ജുനന്മാര്‍, വിക്രമാദിത്യ കൗടില്യന്മാര്‍, സാമൂതിരി-മങ്ങാട്ടച്ചന്‍, ഗാന്ധി-നെഹ്‌റു, ഇഎംഎസ്-എകെജി, വാജ്‌പേയി-അദ്വാനി തുടങ്ങി മോദി-ഷാ വരെ ഈ ദ്വന്ദങ്ങളുടെ കഥ നീളുന്നു. ധര്‍മവും കര്‍മവും സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഇഴചേര്‍ച്ച ഈ ദ്വന്ദങ്ങളില്‍ പ്രകടമാണ്. അനുകൂല സാഹചര്യങ്ങളില്‍ കാലത്തിന്റെ നിയോഗമായി ഇതു സംഭവിക്കുകയാണ്; സംഭവാമി യുഗേ യുഗേ എന്നു ഗീത പ്രവചിക്കുംപോലെ.

നീചവും നൃശംസവുമായ ക്ഷാത്രവീര്യത്തിന്റെ ദുര്‍മേദസ്സ് അടിഞ്ഞുവീഴ്‌ത്തിയ മഴുവില്‍ നിന്നുയിര്‍കൊണ്ട ദേവദത്ത സ്ഥലിയാണ് കേരളം. ഇവിടെ ആറു പതിറ്റാണ്ടിലധികം കാലമായി നിലനിന്നു പോരുന്ന ഇടതു-വലതു ചേരികളുടെ കുത്സിതവാഴ്ചക്കറുതിവരുത്താന്‍ കാലമായിരിക്കുന്നു. ആ മഹായജ്ഞത്തിന് നാന്ദി കുറിക്കാന്‍ ഈ വസന്തോത്സവാരംഭത്തില്‍ എത്തിച്ചേരുന്ന അമിത് ഷാ മാറ്റത്തിന്റെ പൂവിളിയുണര്‍ത്തുന്ന സംക്രമപുരുഷനാവുമെന്നതില്‍ സംശയമില്ല. കള്ളവും ചതിയുമില്ലാത്ത കേരളത്തെ രൂപപ്പെടുത്തിയെടുക്കാനെത്തുന്ന ഷായ്‌ക്ക് കേരളത്തിന്റെ മനസ്സ് ഓണാശംസകള്‍ നേരുന്നു.

കാര്‍ഷികാഭിവൃദ്ധിയും വ്യാവസായിക പുരോഗതിയും ദേശീയ വികസനത്തിന്റെ അനിവാര്യവും തുല്യവുമായ രണ്ടുഘടകങ്ങളാണെന്ന് തിരിച്ചറിയുന്ന ഒരു ഭരണ നേതൃത്വമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. ഭക്ഷണം, വസ്ത്രം, ഭവനം, ആരോഗ്യ, സുരക്ഷ, വിദ്യാഭ്യാസം, തൊഴില്‍ എന്നീ അടിസ്ഥാന കാര്യങ്ങളില്‍ ഭാരതീയരെ സംതൃപ്തരും സ്വയം പര്യാപ്തരുമാക്കിത്തീര്‍ക്കുകയും അതോടൊപ്പം പ്രകൃതിയുടെ ഹരിതജൈവത ഭദ്രമായി നിലനിര്‍ത്തുകയും ചെയ്യുകയെന്ന ആയാസകരമായ ദൗത്യം ധീരമായി ഏറ്റെടുത്ത ഭാരതീയ ജനതാ പാര്‍ട്ടി നമുക്ക് ആശയും ആശ്വാസവും തരുന്നു. ജാതി-മത വര്‍ഗ ചിന്തകള്‍ക്കതീതമായ ഭാരതദര്‍ശനത്തെ നമുക്കീ വസന്തോത്സവത്തില്‍ വരവേല്‍ക്കാം.

ടി.ചന്ദ്രശേഖരന്‍

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.