Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസ് പറയാത്ത ചരിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 11:23 am IST
in Vicharam

ഭാരത സ്വാതന്ത്ര്യസമര ചരിത്രമെന്നത് കോണ്‍ഗ്രസിന്റെ കൂലിയെഴുത്ത് ചരിത്രകാരന്മാര്‍ എഴുതിയ ഉപ്പുസത്യഗ്രഹത്തിന്റെയും ക്വിറ്റ് ഇന്ത്യാ സമരത്തിന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രം മാത്രമായി ചുരുങ്ങി. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പല സംഘടനകളും തീവ്രവാദിഗ്രൂപ്പുകളും കേവലം വ്യക്തിപരമായ ഉദ്യമങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു ദേശീയ പ്രസ്ഥാനമായിരുന്ന ഇന്ത്യന്‍ നാണല്‍ കോണ്‍ഗ്രസ് ഇന്ന് നെഹ്‌റു കുടുംബത്തിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) എന്നതിലെ ‘ഐ’ എന്ന അക്ഷരം ‘ഇറ്റലി’ യെയാണോ പ്രതിനിധാനം ചെയ്യുന്നത് എന്ന് തോന്നിപ്പോകും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കോണ്‍ഗ്രസുകാര്‍ ഇറ്റലിക്കാരിയായ സോണിയാഗാന്ധിക്ക് തിരുമുല്‍ക്കാഴ്ചയായി സമര്‍പ്പിച്ച് നൂറു ശതമാനം വിദേശനിക്ഷേപം നടത്തിയിരിക്കുകയാണ്.

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഫലം അനുഭവിച്ചത് നെഹ്‌റു കുടുംബം മാത്രമാണ്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് നെഹ്‌റുവിന് സമന്മാരായ ഒരു ഡസനോളം നേതാക്കളുണ്ടായിരുന്നു. സര്‍ദാര്‍ പട്ടേല്‍, മൗലാനാ അബ്ദുള്‍കലാം ആസാദ്, ജയപ്രകാശ് നാരായണ്‍, അച്യുത് പട്‌വര്‍ധന്‍, ആചാര്യ കൃപലാനി, ആചാര്യ നരേന്ദ്രപ്രസാദ്, രാജഗോപാലാചാരി, രാംമനോഹര്‍ ലോഹ്യ അങ്ങനെ പോകുന്നു ആ നീണ്ട നേതൃനിര. നെഹ്‌റുവിന് പകരം സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു ഭാരതത്തിന്റെ പ്രധാനമന്ത്രിയായതെങ്കില്‍ ഭാരതത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയെ തീരുമാനിച്ചിരുന്നുവെങ്കില്‍ നിശ്ചയമായും സര്‍ദാര്‍ പട്ടേലാകുമായിരുന്നു ഭാരതത്തിന്റെ പ്രധാനമന്ത്രി. നെഹ്‌റുവെന്നുള്ളത് ഗാന്ധിജിയുടെ തീരുമാനമായിരുന്നു. നെഹ്‌റു മറ്റുള്ള നേതാക്കളെ വളരുവാന്‍ അനുവദിച്ചില്ല. മുമ്പ് പറഞ്ഞ നേതാക്കള്‍ വിചാരിച്ചിരുന്നുവെങ്കില്‍ അവരുടെ മക്കളെല്ലാം നെഹ്‌റുവിന്റെ ആദ്യത്തെ മന്ത്രിസഭയില്‍തന്നെ കാബിനറ്റ് മന്ത്രിമാരാകുമായിരുന്നു. പക്ഷെ അവരുടെ ആരുടെയെങ്കിലും മക്കളുടെ പേരുപോലും നമുക്കാര്‍ക്കുമറിയില്ല. നെഹ്‌റു ബോധപൂര്‍വം ഇന്ദിരാഗാന്ധിയെ വളര്‍ത്തിയെടുക്കുകയായിരുന്നു.

സര്‍ദാര്‍ പട്ടേല്‍ ഒരിക്കല്‍ പറയുകയുണ്ടായി, പേരാല്‍ മരത്തിന്റെ ചുവട്ടില്‍ മറ്റൊന്നും വളരുകയില്ല. കൊടുംചതിയന്മാരായ ബ്രിട്ടീഷുകാര്‍ അഞ്ഞൂറ്റി അറുപത്തിയഞ്ച് നാട്ടുരാജ്യങ്ങള്‍ക്കും സ്വതന്ത്രമായി നില്‍ക്കുവാനോ ഭാരതവുമായോ പാക്കിസ്ഥാനുമായോ ചേരാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടാണ് ഭാരതത്തിന്റെയും പാക്കിസ്ഥാന്റെയും വിഭജനം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. വിഭജനത്തെത്തുടര്‍ന്നുണ്ടായ കൊടുംദുരന്തം അവര്‍ മാറിനിന്ന് നോക്കിച്ചിരിച്ചു. ഇവിടെ ഒരുകാലത്തും തല്ലൊഴിയാതിരിക്കുവാനുള്ള പണി അവര്‍ ഭംഗിയായി നിര്‍വഹിച്ചു. അന്നു തുടങ്ങിയ തല്ല് ഇന്നും അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് 565 കഷണങ്ങളായി കിടന്നിരുന്നതിനെ കൂട്ടിയോജിപ്പിച്ച് ഇന്ന് കാണുന്ന രൂപത്തിലുള്ള ഇന്ത്യന്‍ യൂണിയനാക്കി തീര്‍ത്തതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് വാപ്പാല പങ്കുണ്ണിമേനോന്‍ എന്ന വി.പി. മേനോന്റെയും സര്‍ദാര്‍ കെ.എം. പണിക്കരുടെയും രാജ്യതന്ത്രജ്ഞതയും സര്‍ദാര്‍ പട്ടേലിന്റെ നിശ്ചയദാര്‍ഢ്യവും മാത്രമാണ്. അല്ലാതെ നെഹ്‌റുവിന്റെ മിടുക്കല്ല. നെഹ്‌റുവിന് ദേശീയബോധത്തേക്കാള്‍ താല്‍പര്യം അന്തര്‍ദേശീയതലത്തില്‍ തന്റെ വ്യക്തിപ്രഭാവം വളര്‍ത്തുന്നതിലായിരുന്നു.

ഭാരത സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഏറ്റവുമധികം ആളുകളുടെ ജീവന്‍ ബലിയര്‍പ്പിച്ച സമൂഹമാണ് പഞ്ചാബിലെ സിഖുകാര്‍. 1919 കാലഘട്ടം. അന്ന് ഒരു ദിവസം ഒരു ബ്രിട്ടീഷ് വനിത ഭാരതീയസംസ്‌കാരത്തിന് യോജിക്കാത്ത വിധത്തില്‍ ഇറക്കംകുറഞ്ഞ ഇറുകിയ ഇടുപ്പുധരിച്ച് ജാലിയന്‍വാലാബാഗ് തെരുവില്‍കൂടി നടന്നുപോയി. ഇതുകണ്ട ചില മുതിര്‍ന്ന കാരണവന്മാര്‍ അവരെ ശാസിച്ചു. ഈ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്ന് പഞ്ചാബ് പ്രവിശ്യയുടെ ഗവര്‍ണറായിരുന്ന ഡയര്‍ എന്നയാള്‍ ഇതിനുള്ള ശിക്ഷയായി ഇനിമുതല്‍ ഈ തെരുവിലൂടെ പോകുന്ന ഭാരതീയര്‍ നാലുകാലില്‍ മുട്ടില്‍ ഇഴഞ്ഞ് പോകണമെന്ന ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ക്രോളിംഗ് ഓര്‍ഡര്‍ (ഇൃമംഹശിഴ ഛൃറലൃ) എന്നായിരുന്നു ഉത്തരവിന്റെ പേര്. ഇതില്‍ പ്രതിഷേധിച്ച് ആ നാട്ടുകാര്‍ അവിടെയുള്ള നാല് കെട്ടിടങ്ങളുടെ നടുവിലുള്ള ചത്വരത്തില്‍ ഒരു പൊതുയോഗം കൂടി. ഈ വിവരമറിഞ്ഞ് അപ്പോള്‍ അവിടുത്തെ പോലീസ് മേധാവിയായിരുന്ന ബ്രിഗേഡിയര്‍ ജനറല്‍ ഡയര്‍ (മറ്റൊരു ഡയര്‍!) നാല്‍പത് പോലീസുകാരുമായി അവിടെയെത്തി ആ ചത്വരത്തിലേക്കുള്ള കവാടത്തില്‍ രണ്ടുവരിയായി (മുന്നിലെ വരി മുട്ടിന്മേലും (ഗിലല ജീശെശേീി) രണ്ടാമത്തെ വരി നില്‍ക്കുന്ന വിധത്തിലും (ടമേിറശിഴ ജീശെശേീി) നിര്‍ത്തി നെഞ്ച് നോക്കി വെടിവെക്കാന്‍ ഓര്‍ഡര്‍ കൊടുത്തു. 1650 പേര്‍ വെടിയേറ്റ് മരിച്ചു. 1550 പേര്‍ക്ക് മുറിവേറ്റു. വെടിവെപ്പെല്ലാം കഴിഞ്ഞ് പോലീസെല്ലാം പോയശേഷം നടത്തിയ തെരച്ചിലില്‍ ആ ചത്വരത്തിന്റെ നടുക്കുള്ള കിണറ്റില്‍നിന്ന് കൈക്കുഞ്ഞുങ്ങളെയും ഒക്കത്തുവെച്ച് ചാടിയ അമ്മമാരടക്കമുള്ളവരുടെ 130 മൃതശരീരങ്ങള്‍ കണ്ടെടുത്തു.

ലോകത്താകമാനം ബ്രിട്ടീഷ് പാര്‍ലമെന്റിലടക്കം വന്‍പ്രതിഷേധമുയര്‍ത്തിയ ഒരു സംഭവമായിരുന്നു ഇത്. ഇതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടി ഡയറിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചുവിളിപ്പിച്ചു എന്നതുമാത്രമാണ്. പക്ഷെ വികലാംഗനും ആസ്മാരോഗിയുമായ ഉദ്ദംസിംഗ് എന്ന സിഖുകാരന്‍ ഇയാളെ ശിക്ഷിക്കുവാന്‍ തന്നെ തീരുമാനിച്ചു. അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി തളര്‍ന്ന കയ്യിന്മേല്‍ കൈത്തോക്ക് കെട്ടിവെച്ച് വലതുകക്ഷത്തില്‍ ഊന്നുവടി ഇറുക്കിപ്പിടിച്ച് ഇരുപത്തൊന്നുവര്‍ഷം നിഴല്‍പോലെ ഡയര്‍ പോകുന്നിടത്തെല്ലാം പോയി. അവസാനം നൂറ് ശതമാനവും ഉറപ്പായ റേഞ്ചില്‍ കിട്ടിയപ്പോള്‍ വലതുകൈകൊണ്ട് തളര്‍ന്ന ഇടതുകയ്യില്‍ കെട്ടിവെച്ച് പിസ്റ്റളിന്റെ കാഞ്ചി വലിച്ച് ഡയറെ വെടിവെച്ച് കൊന്നു. ഉദ്ദംസിംഗിനെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു. ഇത് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് ഉദ്ദംസിംഗ് ഈ കൃത്യം നിര്‍വഹിച്ചത്. ഉദ്ദംസിംഗ് കോണ്‍ഗ്രസുകാരനല്ലായിരുന്നു.

ലോര്‍ഡ് കഴ്‌സണ്‍ വില്ലിയെ വെടിവെച്ചുകൊന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട മദന്‍ലാല്‍ ധിംഗ്ര അക്കാലത്ത് പഞ്ചാബില്‍ പ്രവര്‍ത്തിച്ചിരുന്ന ഗദര്‍ പാര്‍ട്ടി എന്ന തീവ്രവാദസംഘടനയിലെ അംഗമായിരുന്നു. പാര്‍ലമെന്റില്‍ ബോംബാക്രമണം നടത്തി പിടിക്കപ്പെട്ടപ്പോള്‍ ഭഗത്‌സിംഗ് പറഞ്ഞത് ഇത് നിങ്ങളെ കൊല്ലുവാന്‍ വേണ്ടി എറിഞ്ഞതല്ല. ശ്രവണബധിരമായ ബ്രിട്ടീഷുകാരുടെ കര്‍ണപുടങ്ങളിലേക്ക് ഭാരത ജനതയുടെ ദീനരോദനമെത്തിക്കുവാന്‍ വേണ്ടിയാണ് ഈ ബോംബ്‌സ്‌ഫോടനം നടത്തിയത് എന്നാണ്. അന്ന് ഭഗത്‌സിംഗിനോടൊപ്പം പാര്‍ലമെന്റിലേക്ക് പ്രവേശിക്കുവാന്‍ ബോംബ് ഒളിപ്പിച്ചുവെച്ച സഞ്ചിയും തൂക്കിപ്പിടിച്ച് ഒപ്പമുണ്ടായിരുന്നത് ട്രൗസറും ഷര്‍ട്ടും ധരിച്ച കേവലം പതിനാല് വയസ് പ്രായമുണ്ടായിരുന്ന മദന്‍ഭയ്യ എന്ന കുട്ടിയായിരുന്നു. ഭഗത്‌സിംഗിനെ തൂക്കിക്കൊന്നു. മദന്‍ഭയ്യക്ക് പതിനാറ് വയസ് തികയാതിരുന്നതിനാല്‍ തൂക്കിക്കൊന്നില്ല. പകരം ആജീവനാന്തം തടവുശിക്ഷ വിധിച്ചു. അങ്ങനെ അന്ന് പതിനാല് വയസുമാത്രം പ്രായമുണ്ടായിരുന്ന കുട്ടി സ്വാതന്ത്ര്യലബ്ധിക്കുശേഷം അമ്പത്തിരണ്ട് വയസായ വൃദ്ധനായിട്ടാണ് പുറത്തുവന്നത്. ലാഹോര്‍ ഗൂഢാലോചനക്കേസില്‍ ശിക്ഷിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ട കിശോരിലാല്‍, രാജ്ഗുരു, സുഖ്‌ദേവ്, ചമന്‍ലാല്‍ എന്നിവര്‍ക്കൊപ്പം തൂക്കിലേറ്റപ്പെട്ട സര്‍ദാര്‍ കര്‍ത്താര്‍സിംഗിന് അപ്പോള്‍ കേവലം പതിനാറ് വയസായിരുന്നു പ്രായം. വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വീര്‍സവര്‍ക്കര്‍ ആന്‍ഡമാനിലെ ‘കാലാപാനി’ എന്നറിയപ്പെടുന്ന സെല്ലുലാര്‍ ജയിലില്‍ അടയ്‌ക്കപ്പെട്ടയാളാണ്. അദ്ദേഹം ഹിന്ദുമഹാസഭക്കാരനായിരുന്നു.

ജതിന്‍ദാസ് എന്ന ഒരു ദളിതബാലന്‍ പതിനാല് വയസു മാത്രം പ്രായമുള്ളപ്പോള്‍ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയി. ഒരു പുലി അവനെ ആക്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന വെട്ടുകത്തിയുമായി ഏറ്റുമുട്ടി പുലിയെ വെട്ടിക്കൊന്നു. ബംഗാളിയില്‍ പുലിക്ക് ബാഗ് എന്നാണ് പറയുക. ഈ സംഭവത്തിനുശേഷം ജതിന്‍ദാസിനെ ആളുകള്‍ ബാഗജതിന്‍ എന്ന് വിളിക്കുവാന്‍ തുടങ്ങി. ജതിന്‍ ബംഗാളിലെ വിപ്ലവകാരികളുടെ സന്ദേശവാഹകനായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. പിന്നീട് ഇത് പോലീസ് അറിയുവാനിടയായി. ജതിനെ അറസ്റ്റ് ചെയ്യുവാന്‍ വന്ന പോലീസിനെ കണ്ട് അവന്‍ കാട്ടിലേക്ക് ഇറങ്ങിയോടി. പോലീസ് വെടിവെച്ചു. അത് ജതിന്റെ വയറ്റില്‍ കൊണ്ടു. ജതിന്‍ പിടിക്കപ്പെട്ടു. ജതിനെ ആശുപത്രിയില്‍ കൊണ്ടുപോയി ഓപ്പറേഷന് വിധേയനാക്കി. അര്‍ധരാത്രിയോടെ ജതിനിന് ബോധം തെളിഞ്ഞപ്പോള്‍ താന്‍ ഓപ്പറേഷന്‍ ചെയ്യപ്പെട്ട് ആശുപത്രിയിലെ ഐസിയുവില്‍ കിടക്കുകയാണെന്ന് മനസ്സിലായി. സൗഖ്യമായതിനുശേഷം രഹസ്യങ്ങള്‍ അറിയുവാന്‍ പോലീസ് തന്നെ പീഡിപ്പിച്ചാല്‍ പീഡനം സഹിക്കവയ്യാതെ താന്‍ രഹസ്യങ്ങള്‍ പറഞ്ഞുപോയേക്കുമോ എന്ന് ഭയന്ന് അന്ന് പതിനാറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന ആ ബാലന്‍ ഓപ്പറേഷന്‍ കഴിഞ്ഞ് തുന്നിക്കെട്ടിയ സ്റ്റിച്ചിംഗ് സ്വയം വലിച്ചുപൊളിച്ച് പ്രാണത്യാഗം ചെയ്തു. ഇതുപോലൊരു മഹാത്യാഗം ചരിത്രത്തില്‍ വേറെ കാണുമെന്ന് തോന്നുന്നില്ല. നരേന്ദ്ര ഗോസായിന്‍ എന്ന ഒരു ജഡ്ജിയുണ്ടായിരുന്നു. സ്വാതന്ത്ര്യസമര കുറ്റവാളികളെ പരമാവധി കടുത്ത ശിക്ഷ നല്‍കി ബ്രിട്ടീഷ് അധികാരികളുടെ പ്രീതി സമ്പാദിക്കലായിരുന്നു അയാളുടെ രീതി. അയാളെ വെടിവെച്ചുകൊന്ന ഖുദിരാം ബോസിനെ തൂക്കിലേറ്റുമ്പോള്‍ കേവലം പത്തൊമ്പത് വയസായിരുന്നു പ്രായം. വിപ്ലവപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതിന്റെ പേരില്‍ അധ്യാപകനായിരുന്ന സൂര്യസെന്‍ എന്നയാളും തൂക്കിലേറ്റപ്പെട്ടു.

1857 ലെ ശിപായി ലഹള എന്ന് വിളിച്ച് ബ്രിട്ടീഷുകാര്‍ അവഹേളിച്ച ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ വ്യാപ്തി എന്തായിരുന്നുവെന്ന് എത്ര ഭാരതീയര്‍ക്കറിയാം. മംഗള്‍പാണ്‌ഡെയെന്ന ഒരു ഭാരത സൈനികന്‍ ഒരു ബ്രിട്ടീഷ് സര്‍ജന്റിനെ വെടിവെച്ചുകൊന്നു. മറ്റൊരു സൈനികന്‍ ഒരു ലഫ്റ്റനന്റിനെയും വെടിവെച്ചുകൊന്നു. ലഹളയുടെ തുടക്കം അങ്ങനെയായിരുന്നു. തുടര്‍ന്ന് സൈനികര്‍ അവിടുത്തെ ആര്‍മറി (ആയുധപ്പുര) പിടിച്ചടക്കി. തുടര്‍ന്ന് ബ്രിട്ടീഷ് സൈനിക അധികാരികള്‍ മറ്റ് പട്ടാളകേന്ദ്രങ്ങളില്‍നിന്നും സൈനികരെ വരുത്തി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തി. തുടര്‍ന്ന് ആ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബാരക്പൂര്‍ ആര്‍മി ക്യാമ്പിന്റെ കോമ്പൗണ്ടിലെ വേപ്പുമരക്കൊമ്പുകള്‍ നാട്ടി തൊള്ളായിരത്തി അമ്പത് പേരെയാണ് തൂക്കിക്കൊന്നത്. മംഗള്‍പാണ്‌ഡെയെ തോക്കിന്റെ പാത്തികൊണ്ട് മൃഗീയമായി തല്ലിച്ചതച്ച് ബോധരഹിതനാക്കി നാലഞ്ച് പേര്‍ ചേര്‍ന്ന് പൊക്കിയെടുത്തുകൊണ്ടുവന്ന് കഴുത്തില്‍ കൊലക്കയറിട്ടാണ് തൂക്കിക്കൊന്നത്. ഈവക ചരിത്രങ്ങളൊന്നും വിശദമായി സാധാരണജനങ്ങള്‍ക്കറിയില്ല.

1945 ഫെബ്രുവരിയില്‍ നാവികകലാപം നടന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ നേവിയില്‍ ഉണ്ടായിരുന്ന 130 കപ്പലുകളില്‍ 117 എണ്ണം കലാപത്തില്‍ പങ്കെടുത്തു. സാധാരണ സൈനിക അട്ടിമറികളെല്ലാം ഉന്നതതലത്തില്‍ ആസൂത്രണം ചെയ്യപ്പെടുന്നവയാണ്. ഇത് താഴെത്തട്ടില്‍ നടത്തിയതായതിനാല്‍ പിന്നീട് എന്തുചെയ്യണമെന്ന് ഒരു രൂപവുമുണ്ടായിരുന്നില്ല. ബോംബെ, കല്‍ക്കട്ട, മദ്രാസ്, വിശാഖപട്ടണം മുതലായ നാവികകേന്ദ്രങ്ങളെല്ലാം പ്രക്ഷോഭത്തില്‍ പങ്കെടുത്തു. കപ്പലിലെ തോക്കുകളും മറ്റു പ്രഹരസംവിധാനങ്ങളുമെല്ലാം ഇപ്പറഞ്ഞ നഗരങ്ങള്‍ക്കഭിമുഖമായി തിരിച്ച് നിലകൊണ്ടു. ഒരു രാഷ്‌ട്രീയപിന്തുണയും ഇവര്‍ക്ക് ലഭിച്ചില്ല. ഇവര്‍ക്ക് ആകെ ലഭിച്ച പിന്തുണ ബോംബെ നഗരത്തില്‍ ഒരു പ്രകടനം നടന്നു എന്നതു മാത്രമാണ്. കോണ്‍ഗ്രസും ഗാന്ധിയും പ്രക്ഷോഭം പിന്‍വലിക്കുവാനാണ് ആവശ്യപ്പെട്ടത്. പ്രക്ഷോഭം പരാജയപ്പെട്ടു. ഈ സംഭവത്തോടനുബന്ധിച്ച് 128 നാവികരെയാണ് ബ്രിട്ടീഷുകാര്‍ വെടിവെച്ചുകൊന്നത്. പില്‍ക്കാലത്ത് സിഗ്‌നല്‍ സെന്റര്‍ ജബല്‍പൂര്‍, എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ജാലഹള്ളി എന്നിവിടങ്ങളില്‍ ചെറിയ തോതിലുള്ള കലാപങ്ങളുണ്ടായി. പട്ടാളം പോലും തങ്ങള്‍ക്കെതിരായി തിരിഞ്ഞപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് നില്‍ക്കള്ളിയില്ലെന്നായി.

എണ്ണായിരം മൈലുകള്‍ക്കപ്പുറം കിടക്കുന്ന ഇംഗ്ലണ്ടിന് ഒരു ചുക്കും ചെയ്യുവാന്‍ കഴിയില്ലെന്ന് മനസിലായി. പിന്നെ രണ്ടാംലോകമഹായുദ്ധം മൂലം സാമ്പത്തികമായി നട്ടെല്ല് തകര്‍ന്നു. യുദ്ധാനന്തരം ബ്രിട്ടനില്‍ അധികാരത്തില്‍ വന്ന ക്ലമന്റ് ആറ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിയുടെ സമീപനം അതിന് മുമ്പുണ്ടായിരുന്ന യാഥാസ്ഥിതിക കക്ഷിയുടെതില്‍നിന്നും തികച്ചും വിഭിന്നമായിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം നല്‍കുവാന്‍ തീരുമാനിച്ചുവെന്ന് കേട്ടയുടനെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ”ണമ െവേലൃല ിീ ീവേലൃ മഹലേൃിമശേ്‌ല” (വേറെ ഒരു വഴിയുമുണ്ടായിരുന്നില്ലെയെന്ന്). നാവികകലാപത്തില്‍ പങ്കെടുത്ത് തടവറയില്‍ കഴിഞ്ഞിരുന്ന നാവികര്‍ക്ക് സ്വാതന്ത്ര്യാനന്തരം നെഹ്‌റുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊടുത്ത പാരിതോഷികം അവരെയെല്ലാം ഒരു വിധത്തിലുള്ള ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാക്കാതെ പിരിച്ചുവിട്ടു എന്നുള്ളതാണ്. സത്യത്തില്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുവാനുള്ള പ്രധാന കാരണങ്ങള്‍ നാവികകലാപവും രണ്ടാം ലോകമഹായുദ്ധവുമാണ്. ത്യാഗങ്ങളിലൂടെയും ബലിദാനങ്ങളിലൂടെയുമെല്ലാം നേടിയെടുത്ത സ്വാതന്ത്ര്യം വാസ്തവത്തില്‍ അര്‍ത്ഥശൂന്യമായി. ഈ രാജ്യത്തെ കോണ്‍ഗ്രസുകാര്‍ ഒരു ഇറ്റലിക്കാരിയുടെ മുമ്പില്‍ നട്ടെല്ല് വളച്ച് പാദസേവകരായി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ആത്മാഭിമാനമുള്ള ഒരാള്‍ക്കും താനൊരു കോണ്‍ഗ്രസുകാരനാണെന്ന് പറയുവാന്‍ കഴിയുകയില്ല.

പി.ആര്‍. ജയപ്രതാപന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.