Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നട്‌വര്‍ സ്പീക്കിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2014, 10:35 pm IST
in Vicharam

നട്‌വര്‍സിംഗ് പറയുന്നത് ശരിയാണ്, ആ അടുക്കളയിലെ വിശേഷങ്ങള്‍ പറഞ്ഞുതീരാന്‍ ഒരു ജന്മം പോരാതെവരും. 66ല്‍ തുടങ്ങിയതാണ് ഇന്ദിരയുടെ കുശിനിവിചാരിപ്പുകാരനായുള്ള ജീവിതം. പിന്നെത്ര കാഴ്ചകള്‍ കണ്ടു, എന്തെല്ലാം കേട്ടു. പഠിപ്പും വിവരവും ഉണ്ടായിട്ടെന്തുകാര്യം. ചിലര്‍ ഇങ്ങനെയാണ്.

ചെളിയില്‍ ആജന്മം പൂണ്ടുകിടന്നാലും അതിന്റെ ഗന്ധമാവും അവര്‍ക്ക് സുഗന്ധം. ഇപ്പോള്‍ വയസ് എണ്‍പത്തിമൂന്ന് കഴിഞ്ഞു. ഒരുവര്‍ഷം കൂടി പിന്നിടുമ്പോള്‍ ആയിരം പൂര്‍ണചന്ദ്രന്മാരെക്കണ്ടതിന്റെ ആഘോഷം. അതിനുമുമ്പുള്ള വെടിക്കെട്ടാണ് ‘വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്’ എന്ന നട്‌വര്‍സിംഗിന്റെ ആത്മകഥ. ഒരു അടുക്കളവിചാരിപ്പുകാരന്റെ ആത്മഗതങ്ങള്‍ എന്ന പേരില്‍ അത് മലയാളത്തില്‍ പുറത്തിറങ്ങിയേക്കാനിടയുണ്ട്.

സംഗതി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അതിനുമുമ്പേ ഏതാനും ചിലഭാഗങ്ങള്‍ നട്‌വര്‍സിംഗ് തന്നെ പുറത്തുവിട്ടു. വിശുദ്ധകോണ്‍ഗ്രസിന്റെ അന്ത്യവിധിനാളുകളില്‍ അവസാനത്തെ ആണിയാകും ഈ ആത്മഗതങ്ങള്‍ എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍. നട്‌വര്‍സിംഗിനെതിരെ വാളെടുത്ത് സാക്ഷാല്‍ സോണിയ രംഗത്തുവന്നുകഴിഞ്ഞു. അതും ഇക്കുറി പുതിയകാര്യമാണ്. മാഡത്തിന്റെ പടച്ചട്ടയില്‍ തുളവീഴാതിരിക്കാന്‍ പരിച തീര്‍ത്ത കോണ്‍ഗ്രസ് പുമാന്മാരെയൊന്നും കാര്യമായി പുറത്തുകാണുന്നില്ല. പാവം മന്‍മോഹന്‍സിംഗും സോണിയയും തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ് എണ്‍പത്തിമൂന്ന് കഴിഞ്ഞ നട്‌വര്‍സിംഗിനെതിരെ. പുസ്തകം വിറ്റഴിക്കാനുള്ള വിലകുറഞ്ഞ തന്ത്രങ്ങളാണ് നട്‌വര്‍സിംഗിന്റേതെന്ന മന്‍മോഹന്‍സിംഗിന്റെ പ്രസ്താവന പുറത്തുവന്നപ്പോള്‍ സംശയിച്ചത് സോണിയ തന്നെയാവണം. ഇനി ഇയാളെന്നാണാവോ ആത്മഗതങ്ങളുമായി പുറത്തുചാടുക എന്ന ഭയം മാഡത്തെ വല്ലാതെ ഗ്രസിച്ചിട്ടുണ്ട്. അതുകൊണ്ട് സോണിയാ മാഡം പകരംവീട്ടാന്‍ പോകുന്നത് പുസ്തകമെഴുതിയാണത്രെ. പാര്‍ലമെന്റില്‍ കാര്യമായ പണിയൊന്നുമില്ലാത്തതുകൊണ്ട് അത് നടക്കാനിടയുണ്ട്.

നട്‌വര്‍സിംഗിനറിയാത്ത അണിയറരഹസ്യങ്ങളൊന്നും ഇന്ദിരയുടെ കുടുംബത്തിലുണ്ടാവാനിടയില്ല. ആള്‍ ഐഎഫ്എസുകാരനാണ്. പറഞ്ഞുകേട്ടിടത്തോളം അസാമാന്യ ബുദ്ധിശാലി. സഞ്ചരിക്കാത്ത രാജ്യങ്ങളില്ല. കുടുംബപരമായും പ്രമാണിയാണ് നട്‌വര്‍സിംഗ്. അറുപത്താറില്‍ ഇന്ദിരയുടെ സെക്രട്ടറിയേറ്റിലേക്ക് ഔദ്യോഗികമായി നിയോഗിക്കുംവരെ സ്വതന്ത്രന്‍. എഴുത്തും വായനയും സരസമായ സംഭാഷണവും പ്രകൃതം. പിന്നീട് ഇന്ദിരയുടെ വിശ്വസ്തനായി. ബുദ്ധിയും ചിന്തയും പ്രവര്‍ത്തിയുമെല്ലാം അവര്‍ക്ക് അടിയറവെച്ചു. ഇന്ദിരയാണ് ഇന്ത്യയെന്ന വികൃതമനസ്ഥിതിയില്‍നിന്ന് ഉണ്ടായേക്കാവുന്ന ലാഭങ്ങളില്‍ കണ്ണുനട്ടതോടെ നട്‌വര്‍സംഗിന്റെ ഗ്രാഫ് ഐഎഫ്എസുകാരനില്‍നിന്ന് സ്തുതിപാഠകനായ കോണ്‍ഗ്രസുകാരനിലേക്ക് താണു. മൂന്ന് പതിറ്റാണ്ടിന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് 84ല്‍ കോണ്‍ഗ്രസ് കുപ്പായമെടുത്തിടുമ്പോഴും സിംഗിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. കോണ്‍ഗ്രസ് രാഷ്‌ട്രീയം എന്നത് നെഹ്‌റുകുടുംബത്തിന്റെയും അവരുടെ ആശ്രിതരുടെയും രാഷ്‌ട്രീയമാണെന്ന ബോധ്യമാണ് നട്‌വര്‍സിംഗിനെ അതിന് പ്രേരിപ്പിച്ചത്.

സോണിയ ഇപ്പോള്‍ പറയുന്നത് സത്യം ലോകമറിയാന്‍ താന്‍ പുസ്തകമെഴുതും എന്നാണ്. നട്‌വര്‍സിംഗ് പറഞ്ഞതൊന്നും പുതിയകാര്യങ്ങളല്ല. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മന്‍മോഹന്‍ സിംഗിന്റെ മാധ്യമോപദേഷ്ടാവായ സഞ്ജയ് ബാരു അത് വെളിപ്പെടുത്തിയതാണ്. മന്‍മോഹന്‍ പ്രധാനമന്ത്രിയായിരുന്ന പത്ത്‌കൊല്ലവും നമ്പര്‍ ടെണ്‍ ജനപഥിലായിരുന്നു റിമോട്ട് എന്നത് ഏത് ഭാരതീയനാണ് ഇനി അറിയാനുള്ളത്. പ്രധാനമന്ത്രി പരിശോധിക്കേണ്ട ഫയലുകള്‍ മാഡം സോണിയ കണ്ട് ആശീര്‍വദിക്കാതെ ഒപ്പുവെക്കുമായിരുന്നില്ലെന്നത് നട്‌വര്‍സിംഗ് പറഞ്ഞല്ല നാട്ടുകാര്‍ അറിയുന്നത്. രാജ്യം കണ്ടതില്‍വച്ചേറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംഗെന്ന ആരോപണം കവലകളിലും ചായപ്പീടികകളിലും വരെ ചര്‍ച്ചചെയ്യപ്പട്ടതാണ്.

പ്രധാനമന്ത്രിപദപരിത്യാഗം എന്ന മഹാ എപ്പിസോഡിനെക്കുറിച്ചാണെങ്കില്‍ നട്‌വര്‍സിംഗ് പറയുന്നതിനുമപ്പുറമാണ് കാര്യങ്ങള്‍. അച്ഛനെയും അമ്മൂമ്മയെയും പോലെ അമ്മയും കൊല്ലപ്പെടുമെന്ന നാല്പത്തിനാലുകാരന്‍ ശിശുവിന്റെ പേടിയോ കരച്ചിലോ അല്ല സോണിയയെ തടഞ്ഞത്. പ്രധാനമന്ത്രിയാകാന്‍ ഉടുത്തൊരുങ്ങി പിന്തുണയ്‌ക്കുന്ന എംപിമാരുടെ പട്ടികയുമായി രാഷ്‌ട്രപതിഭവനില്‍ പോയ ആളാണ് മാഡം സോണിയ. അങ്ങോട്ടുപോകുമ്പോള്‍ കണ്ട ആര്‍ത്തി മടങ്ങുമ്പോള്‍ ആ മുഖത്തുണ്ടായിരുന്നില്ല. പട്ടികയിലെ ക്രമക്കേടും സോണിയയുടെ വിദേശപൗരത്വവും ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഉള്ള ഉള്‍വിളിയാണ് ഒരു ബിനാമിയെ വെച്ച് രാജ്യം ഭരിപ്പിച്ചുകളയാമെന്ന കുബുദ്ധിക്ക് പിന്നില്‍. ഈ മഹാത്യാഗം ഇതിനുമുമ്പ് ചെയ്തിട്ടുള്ളത് പണ്ട് മുന്തിരിങ്ങയ്‌ക്ക് ചാടിയ ആ പഴയ കുറുക്കന്‍ മാത്രമായിരിക്കും.

പുറത്തുകാണുന്ന സോണിയയല്ല യഥാര്‍ത്ഥത്തിലുള്ളതെന്നാണ് നട്‌വര്‍സിംഗ് പറയുന്നത്. അവര്‍ ഭാഗികമായി ഇപ്പോഴും ഇറ്റലിക്കാരിയാണ്. അവരുടെ ഇറ്റാലിയന്‍ വേഷം കുടിലമാണ്. അവരെ മനസിലാക്കാന്‍ പ്രയാസമാണ്. അവര്‍ അധികാരത്തോട് ആര്‍ത്തിയുള്ള വ്യക്തിയാണ്…. ഇങ്ങനെ സോണിയയെക്കുറിച്ച് പറയാന്‍ ഒരു അധ്യായം മുഴുവനുണ്ട് നട്‌വര്‍സിംഗിന്. ഇപ്പറഞ്ഞ കാര്യങ്ങളില്‍ ആര്‍ക്കാണ് അഭിപ്രായവ്യത്യാസമുണ്ടാവുക. ദുരൂഹത നിറഞ്ഞ അവരുടെ പെരുമാറ്റങ്ങളെക്കുറിച്ച് എത്രയോ തവണ രാജ്യം ആശങ്കയോടെ ചര്‍ച്ച ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളുടെ അപ്രതീക്ഷിത മരണങ്ങളും നെഹ്‌റുകുടുംബത്തിന്റെ ആശ്രിതര്‍ക്ക് നേരിട്ട അസംതൃപ്തിയും അവരുടെ ഒഴിവിടങ്ങളിലേക്ക് കടന്നുവന്ന ക്രിസ്ത്യന്‍ നേതൃത്വവും എല്ലാം അവരുടെ കൂറ് എവിടെയാണെന്ന് തെളിയിക്കുന്നതായിരുന്നു. നട്‌വര്‍സിംഗും അര്‍ജുന്‍സിംഗും എന്‍.ഡി. തിവാരിയുമടക്കമുള്ളവര്‍ ആള്‍ ഇന്ത്യ ഇന്ദിരാ കോണ്‍ഗ്രസ് എന്ന സംഘടനയ്‌ക്ക് രൂപം കൊടുക്കേണ്ടിവന്ന സാഹചര്യവും ഇതിന്റെ തുടര്‍ച്ചയായിരുന്നു.

നട്‌വര്‍സിംഗിന്റെ ഭാഷയില്‍ രാജീവ് ആരെയും പെട്ടന്ന് വിശ്വസിക്കുന്ന പ്രകൃതക്കാരനായിരുന്നു. ശ്രീലങ്കയിലേക്ക് സൈന്യത്തെ അയയ്‌ക്കുന്നതിനും തമിഴ്പുലികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിനുമൊക്കെയുള്ള രാജീവിന്റെ ഏകപക്ഷീയവും അപകടകരവുമായ തീരുമാനങ്ങള്‍ക്ക് പിന്നില്‍ പരമശുദ്ധന്റെ പിഴവുകളാണെന്ന നട്‌വര്‍സിംഗിന്റെ വിശകലനം ആ പഴയ വിധേയത്വത്തിന്റെ പ്രകടനം മാത്രമാണ്. എല്‍ടിടിഇയും വത്തിക്കാനും തമ്മിലുള്ള ബന്ധം ഇന്ന് കെട്ടുകഥയോ ഊഹാപോഹങ്ങളോ അല്ല. പ്രഭാകരന്‍ പറഞ്ഞു, അത് കൊണ്ടുഞാന്‍ സമ്മതിച്ചു എന്ന് രാജീവ് നട്‌വര്‍സിംഗിനോട് പറഞ്ഞുവെങ്കില്‍ അതിന് പിന്നിലും പുറത്തുവരേണ്ട ഒട്ടേറെ കഥകളുണ്ട്. ഇത്തരം കഥകള്‍കൂടി പുറത്താകുമ്പോള്‍ തീരാവുന്നതേയുള്ളൂ സോണിയയുടെ ആത്മകഥ.

ഇത് ഒരു നിമിത്തമാണ്. എ ഒ ഹ്യൂം സൃഷ്ടിച്ച സേഫ്ടിവാല്‍വ് സോണിയോ മെയ്‌നോവിലൂടെ ഇല്ലാതാവുക എന്ന ചരിത്രത്തിന്റെ അപൂര്‍വതയിലേക്കാണ് കാലം കോണ്‍ഗ്രസിനെ കൊണ്ടെത്തിക്കുന്നത്. ഇനിയൊരു തെരഞ്ഞെടുപ്പിനുള്ള ബാല്യം ആ പാര്‍ട്ടിക്കുണ്ടാകാന്‍ സാധ്യതയില്ലാത്തവണ്ണം ശിഥിലമാവുകയാണ് അത്. നട്‌വര്‍സിംഗിന്റെ ആത്മകഥ സോണിയാക്കമ്പനിയെച്ചുറ്റിപ്പറ്റി വ്യാപകമായി പ്രചരിക്കപ്പെട്ട ആരോപണങ്ങളുടെ സ്ഥിരീകരണം മാത്രമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

എം. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.