വൈക്കം: വൈക്കം മുനിസിപ്പല്‍ ഭരണാധികാരികളിടെ നിഷ്‌ക്രിയയത്യത്തിനു അഴിമതിക്കുമെതിരെ ഭാരതീയ ജനതാപാര്‍ട്ടി ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സൂചനാ ധര്‍ണ്ണ നടത്തി. ടൗണ്‍ പ്രസിഡന്റ് സി.എസ്.നാരായണന്‍ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം പട്ടിക മോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്യ്തു.മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ കക്ഷിരാഷ്‌ട്രീയം നേക്കാതെ അഴിമതിക്കു കൂട്ട് നില്‍ക്കുകയാണ്.മുനിസിപ്പല്‍ കെട്ടിടങ്ങളുടെ കരാര്‍ രേഖകള്‍ നഷ്ട്ടപ്പെട്ട അവസ്ഥയാണ് കുത്തഴിഞ്ഞ ഭരണസംവീധാനമാണ് ഇവിടെ കൗണ്‍സിലര്‍മാര്‍ പലരു ബിനാമിയായി കെട്ടിടങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.റ്റി.വി മിത്രലാല്‍,വി.ശിവദാസ്,കെ.പി ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















