എന്തൊരു നിയമം! കഷ്ടം തന്നെ
ഇപ്പോഴും ഒരുപാട് ഗോവിന്ദ സ്വാമിമാര്‍ ഉണ്ടാവുന്നതിന്റെ കാരണം അന്വേഷിച്ച് ഇനിയും ആരും ബുദ്ധിമുട്ടേണ്ട. നമ്മുടെ നാട്ടിലെ നിയമ സംവിധാനം ഇങ്ങനെ ആവുന്ന കാലത്തോളം നമ്മുടെ സഹോദരിമാര്‍ക്ക് സമൂഹത്തില്‍ ഒരു സുരക്ഷയും ഉണ്ടെന്ന് കരുതാന്‍ കഴിയില്ല.
സബീര്‍ തിരൂര്‍
രാജ്യത്തെ നിയമത്തിലെ പഴുതുകള്‍ കുറ്റവാളികള്‍ക്ക് വളമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. കരഞ്ഞു കണ്ണീര്‍ വറ്റിയ പാവം സൗമ്യയുടെ അമ്മയുടെ മുഖം ഓര്‍ക്കുമ്പോള്‍! എന്തൊരു നിയമ വ്യവസ്ഥ. കഷ്ടം തന്നെ.
സിദ്ധി മുബാറക്
ഇന്ത്യയില്‍ നടക്കുന്നത് എല്ലാം ഒരു തരം കച്ചവടമാണ്. ഇതില്‍ ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയക്കാര്‍, പണക്കാര്‍, വാദിയായാലും പ്രതിയായാലും വിജയം അവര്‍ക്കാണ്. ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ ലക്ഷങ്ങള്‍ വാങ്ങുന്ന വക്കീലന്മാരുണ്ട്. സത്യം മനസ്സിലാക്കിയാലും ഇങ്ങനെയുള്ള കേസുകള്‍ക്ക് സ്‌റ്റേ അനുവദിക്കുന്നതിന് പിന്നില്‍ ചില നിഗൂഢതകളുണ്ട്. ഇതിനെയൊക്കെ പ്രതിരോധിക്കണമെങ്കില്‍ നന്നായി പണിയെടുക്കേണ്ടി വരും. അതിന് തയ്യാറുള്ളവരുടെ കൂട്ടായ്‌മ ഉയര്‍ന്നുവരട്ടെ, പ്രതികരിക്കട്ടെ. ജയ്ഹിന്ദ്
നാസ്
















