ഗുരുപ്രസാദ് സ്വാമിയില്‍ നിന്നും സന്യാസിമാര്‍ പലതും പഠിക്കണം. മുന്‍തിരുവാഴ്ച കാലത്തു അവിടുത്തെ ദേഹശുശ്രൂഷകള്‍ ചെയ്ത് തിരുവിഷ്ടം ഒന്നുമാത്രം ജീവിതലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു ഗുരുവിനെ പ്രസാദിപ്പിച്ചതിന്റെ ഫലമായിട്ടാണ് ഗുരുപ്രസാദ് എന്ന നാമധേയം നല്‍കിയത്.
തിരിച്ചുവരവിനുശേഷം ആദി മുതല്‍ തന്റെ ഗുരുകര്‍മ്മം മാത്രം ലക്ഷ്യമാക്കിക്കഴിയുന്ന അദ്ദേഹത്തോട് ആര് എന്തുപറഞ്ഞാലും അവയെല്ലാം ശാന്തമായി കേട്ട് ഏവരുടെയും സ്‌നേഹാദരങ്ങള്‍ നേടുന്നു. ആ സ്വഭാവമാണ് ഏവരും പഠിക്കേണ്ടത്.
– അഡ്വ. പി.കെ. വിജയപ്രസാദ്
















