Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കഥയിതു കാര്‍ത്തികേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2014, 10:33 pm IST
in Vicharam

കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ ആകെ രാജിജ്വരമാണ്. കെപിസിസി മുതല്‍ ഡിസിസി വരെയും ഗവര്‍ണര്‍മാര്‍ മുതല്‍ സ്പീക്കര്‍ വരെയുമുള്ളവര്‍ രാജിവെയ്‌ക്കാനുഴറിനടക്കുന്നകാഴ്ചകണ്ട് കോരിത്തരിക്കുകയാണ് കേരളം. മദ്യവര്‍ജനസമിതിക്കാരന്‍ കെപിസിസി പ്രസിഡന്റായതിന്റെ ചൊരുക്ക് ഇനിയും മാറാത്ത ബാര്‍ കോണ്‍ഗ്രസുകാര്‍ പുള്ളിക്കാരനെ മാറ്റിയേ അടങ്ങൂ എന്ന വാശിയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി കേരളം കണ്ടിട്ടില്ലാത്ത പല കോണ്‍ഗ്രസ് നേതാക്കളും ഇപ്പോള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ഗവര്‍ണറായിരുന്ന വക്കം പുരുഷോത്തമന്‍ രാജിവെച്ച് ഇനി കേരളരാഷ്‌ട്രീയത്തില്‍ സജീവമാകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സ്ഥലംമാറ്റമാണത്രെ വക്കത്തെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസുകാരനായതുകൊണ്ടുമാത്രം തരപ്പെട്ടുകിട്ടിയ ഗവര്‍ണര്‍പദവിയില്‍ അട്ടിപ്പേറുകിടക്കാമെന്ന ധാരണ പൊളിഞ്ഞപ്പോഴുള്ള ഖിന്നത ഒരുവശത്ത്. തോറ്റുതുന്നംപാടിയ കോണ്‍ഗ്രസിന്റെ തലപ്പത്ത് നിന്ന് ആ ‘ജോക്കറെ’ പിടിച്ചുപുറത്താക്കണമെന്ന് വിളിച്ചുകൂവിയ നമ്മുടെ മുസ്തഫയ്‌ക്ക് കിട്ടിയ വാര്‍ത്താ പ്രാധാന്യം മറുവശത്ത്. കോണ്‍ഗ്രസിലെ ഏത് പുരുഷോത്തമനും തോന്നാവുന്ന ഒന്നാണ് വക്കത്തിനും സംഭവിച്ചത്.

ദല്‍ഹിയിലെ പണി പോയ സ്ഥിതിക്ക് ഉമ്മന്‍ചാണ്ടിയുടെ കസേര ലക്ഷ്യമിട്ട് ആന്റണി അടക്കമുള്ളവര്‍ കേരളത്തിലേക്ക് വണ്ടികയറാനുള്ള ഒരുക്കത്തിലാണ്. ‘സ്വന്തം’ വികസനത്തിന്റെ പാതയിലെ അവസാന ബസും മിസ്സായ സ്ഥിതിക്ക് പഴയകളികള്‍ വീണ്ടും കളിക്കാനും ചില കളികള്‍ പഠിപ്പിക്കാനുമാണ് ഇക്കാലമത്രയും സോണിയാ കിച്ചണ്‍ക്ലബിലെ കുടികിടപ്പുകാരായിരുന്ന ഇക്കൂട്ടരുടെ പുറപ്പാടെന്ന് വ്യക്തം. സരിത, ഹരിത കോണ്‍ഗ്രസുകാര്‍ മേയുന്ന കേരളത്തില്‍ ഇവര്‍ക്കെല്ലാംകൂടി ഇടമുണ്ടാകുമോ എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.

സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് രാജിവെച്ച് രാഷ്‌ട്രീയത്തില്‍ തിമിര്‍ക്കാന്‍ മോഹിക്കുന്നവരില്‍ ഒടുവില്‍ കേള്‍ക്കുന്ന പേരുകാരന്‍. നേരത്തെ എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായര്‍ പിന്നാലെ നടന്ന് ഒരുവഴിക്കാക്കിയ രമേശ് ചെന്നിത്തലയുടെ ഒഴിവിലേക്ക് ഒരു നറുക്ക് വീഴുമെന്ന മോഹമുണ്ടായിരുന്നു കാര്‍ത്തികേയന് എന്ന് കേട്ടിട്ടുണ്ട്. രമേശന്‍ നായര്‍ താക്കോല്‍മന്ത്രിയാവുന്ന മുറയ്‌ക്ക് വെള്ളാപ്പള്ളിയുടെ കൂട്ടത്തില്‍നിന്നൊരാള്‍ കെപിസിസി പ്രസിഡന്റാവുമെന്ന കോണ്‍ഗ്രസിന്റെ പുരോഗമനജാതിവാദത്തെ അവലംബിച്ചുള്ള കണക്കുകൂട്ടലിലാണ് ഈ അതിമോഹം ഉദിച്ചത്. അത് മാത്രമല്ല, രമേശന്‍ നായരെ ചുളുവില്‍ തന്റെ മുഖ്യമന്ത്രിക്കസേരയുടെ കീഴിലാക്കാമെന്ന് കണക്കുകൂട്ടിയ ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിയും ആ വഴിക്കായിരുന്നു. കാര്‍ത്തികേയനാകുമ്പോള്‍ വലിയ ഉപദ്രവമൊന്നും തനിക്കും തന്റെ ഉപഗ്രഹങ്ങള്‍ക്കും സംഭവിക്കില്ലെന്നും ഉമ്മന്‍ചാണ്ടി കണക്കുകൂട്ടിയിരുന്നു. അതിനിടയിലാണ് മണ്ണുംചാരിനിന്ന മദ്യവര്‍ജനക്കാരന്‍ അതും അടിച്ചുകൊണ്ടുപോയത്. പിന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് അബദ്ധം സംഭവിക്കുകവഴി സൃഷ്ടിക്കപ്പെട്ട നൂറ്റിമുപ്പത്തിയൊമ്പത് പ്രതിഭകളുടെ ‘സാര്‍’ വിളിക്ക് ഇരയായി ആ വലിയ കസേരയില്‍ ഒതുങ്ങുകയേ വഴിയുണ്ടായിരുന്നുള്ളൂ.

ഇപ്പോള്‍ കാലം മാറി. ഇന്ദ്രപ്രസ്ഥത്തില്‍ ഭരണം മാറി. പ്രധാനമന്ത്രിയാവാന്‍ കോണ്‍ഗ്രസുകാര്‍ കണ്ടെടുത്ത യുവരാജാവ് പാര്‍ലമെന്റിലിരുന്ന് ഉറക്കംതൂങ്ങുന്ന കാലമായി. ഭരണം പോയെന്ന് മാത്രമല്ല, പ്രതിപക്ഷമാകാന്‍പോലുമുള്ള കരുത്തില്ലാതെ അടിവേര് വരെ മുറിഞ്ഞുപോയി. ഇനിയും സ്പീക്കറുടെ കസേരയിലിരുന്ന് സാര്‍ കളിച്ചാല്‍ ഉള്ള മാനവും കപ്പലുകേറിയേക്കും എന്ന ചുഴിഞ്ഞ ചിന്തയുടെ ഫലമാണ് ഇപ്പോഴത്തെ രാജി ആലോചന.

സാക്ഷാല്‍ കെ. കരുണാകരന്‍ അരിയിട്ടുവാണ കാലത്താണ് കേരളത്തില്‍ ഇതിനുമുമ്പ് പെറ്റുവീഴുന്ന കോണ്‍ഗ്രസുകുട്ടി പോലും ഗ്രൂപ്പ് കളിച്ചിരുന്നത്. ഐയും എയും മൂന്നാം ഗ്രൂപ്പും നാലാം ഗ്രൂപ്പും പോരാഞ്ഞ് തിരുത്തല്‍വാദികളുമൊക്കെയായി ആകെ കലുഷിതമായിരുന്നു അന്തരീക്ഷം. കൂട്ടത്തില്‍ ഒരു തിരുത്തല്‍വാദിയായിട്ടായിരുന്നു കാര്‍ത്തികേയന്റെ രംഗപ്രവേശം. ഇപ്പോഴത്തെ ഹരിതന്മാരുടെ പൂര്‍വികര്‍ എന്നുപറയാവുന്ന ജനുസിലായിരുന്നു അന്നത്തെ തിരുത്തല്‍വാദികള്‍. കോണ്‍ഗ്രസിനുള്ളിലെ ഒരു എം.എ. ബേബി പരിവേഷക്കാരനായിരുന്ന കാര്‍ത്തികേയന്‍ അല്പസ്വല്പം വിവരമുള്ള കോണ്‍ഗ്രസുകാരനാണെന്ന ധാരണ പരക്കെ ഉണ്ടായിരുന്നതിനാല്‍ മറ്റ് ഗ്രൂപ്പുകാരൊന്നും കൂട്ടത്തില്‍ കൂട്ടാത്തതാണ് തിരുത്തല്‍വാദത്തിന്റെ കാരണമെന്നും ഒരു പിന്നാമ്പുറ വര്‍ത്തമാനമുണ്ട്. കോണ്‍ഗ്രസും കോമണ്‍സെന്‍സും തമ്മില്‍ ഭൂഗോളത്തിന്റെ ഇരുധ്രുവങ്ങള്‍ പോലെ അന്തരമുണ്ടെന്ന് അറിയാന്‍ എഐസിസി ഭരിക്കുന്ന അമ്മയെയും മോനെയും കണ്ടാല്‍ ധാരാളം. എന്നിട്ടും അത്യാവശ്യം വായനയും സദാചാരബോധവുമൊക്കെയുള്ള കാര്‍ത്തികേയന്‍ കോണ്‍ഗ്രസിനെ തിരുത്തിക്കളയാം എന്നു വിചാരിച്ചുവെങ്കില്‍ അതിനുപിന്നിലും മറ്റെന്തോ ഉണ്ട്.

ആര്യനാട്ടെയും അരുവിക്കരയിലെയും തിരുവനന്തപുരത്തെയും ജനങ്ങളെ സേവിച്ചതിന്റെ മെച്ചമൊന്നും കാര്‍ത്തികേയന് കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ ലഭിച്ചിട്ടില്ലെന്ന് കരുതുന്നവരാണ് അദ്ദേഹത്തിന്റെ അണികള്‍. സ്പീക്കറായിരിക്കുമ്പോഴും സിനിമ കാണുകയും സിനിമയില്‍ പ്രസവിച്ചഭിനയിച്ച, പീതാംബരക്കുറുപ്പ് ഫെയിം ശ്വേതാമേനോനെ വിമര്‍ശിക്കുകയും അങ്ങനെ കേരളത്തില്‍ വിവാദത്തിലിടം പിടിക്കുകയും ചെയ്യുമ്പോഴും കാര്‍ത്തികേയനില്‍ ഒരു തിരുത്തല്‍വാദി ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.

കാര്‍ത്തികേയനടക്കമുള്ള കോണ്‍ഗ്രസിലെ ആദര്‍ശക്കോടാലികള്‍ ഇപ്പോള്‍ മൂര്‍ച്ചകൂട്ടുന്നത് വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ മൂന്നാംവരവിന് വീഥിയൊരുക്കാനാണെന്ന ഭീതിയിലാണ് പുതുപ്പള്ളി കുഞ്ഞൂഞ്ഞെന്ന് ഒരു അണിയറവര്‍ത്തമാനവും ശക്തമാണ്. എന്‍എസ്എസും എസ്എന്‍ഡിപിയും അടക്കമുള്ള അസംതൃപ്ത സാമുദായിക സംഘടനകളെ പ്രീണിപ്പിക്കാന്‍ ആന്റണി ഇടയ്‌ക്കിടെ കേരളത്തില്‍ പോക്കുവരവുള്ളത് അത്ര നല്ലതിനല്ലെന്ന് നേരത്തെ ഉമ്മന്‍ചാണ്ടി പറയാതെ പറയുകയും ചെയ്തിരുന്നുവത്രെ. സലിംരാജും ടെനിജോപ്പനും സരിതയും ശാലുമേനോനും മുതല്‍ ശ്രീകണ്ഠന്‍നായരും വരെയുള്ള അതിസമര്‍ത്ഥരെ മുന്നിലും പിന്നിലും അണിനിരത്തി താന്‍കൊണ്ടുനടക്കുന്ന ഭരണസര്‍ക്കസിനെ അട്ടിമറിക്കുവാനാണ് സോണിയാ കിച്ചണ്‍ക്ലബിന്റെ നീക്കമെന്ന് മരത്തില്‍കാണാനുള്ള ഉമ്മന്‍ചാണ്ടിയുടെ ബുദ്ധി ഇനിയുമൊരു ഉടുതുണിയുരിയല്‍ രാഷ്‌ട്രീയത്തിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചേക്കും എന്ന് കരുതുന്നവരും ധാരാളം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.