Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കോണ്‍ഗ്രസ് ലീഗിന് വഴങ്ങി;ഉദുമ ഗവ.കോളേജ് കുണിയയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2014, 10:03 pm IST
inKasargod

പെരിയ: ഉദുമ മണ്ഡലത്തില്‍ അനുവദിച്ച ഗവണ്‍മെന്റ് കോളേജിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒടുവില്‍ കോണ്‍ഗ്രസ് ലീഗിന് വഴങ്ങി. മുസ്ലിംലീഗ് നിര്‍ദ്ദേശിച്ച പനയാല്‍ വില്ലേജിലെ കുണിയയില്‍ കോളേജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കുണിയയില്‍ കോളേജ് സ്ഥാപിക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്റേയും ഉദുമ എം. എല്‍.എ. കെ.കുഞ്ഞിരാമന്റെയും സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷിവകുപ്പ് മന്ത്രി അധ്യക്ഷത വഹിച്ചു. കോളേജിനു വേണ്ടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള 7.5 ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്റെ അടുത്ത ബോര്‍ഡ് യോഗത്തില്‍ സ്ഥലം അനുവദിക്കാനുള്ള നടപടി പൂര്‍ത്തിയാകും. കോര്‍പ്പറേഷന്‍ ഭൂമി റവന്യു വകുപ്പിനു കൈമാറുകയും റവന്യു വകുപ്പ് കോളേജ് വിദ്യാഭ്യാസ വകുപ്പിനു കൈമാറുകയും ചെയ്യും. പ്ലാന്റേഷന്‍ കോര്‍പ്പറേഷനു പകരമായി സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി അനുവദിക്കുകയും ചെയ്യും. കാഞ്ഞിരടുക്കം ബട്ടത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോളേജ് സ്ഥാപിക്കണമെന്ന ആവശ്യം ഉണ്ടായിരുന്നുവെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കുണിയയെ തെരെഞ്ഞെടുക്കുകയായിരുന്നുവെന്ന് ചടങ്ങില്‍ എംഎല്‍എ അറിയിച്ചു.കോളേജ് എവിടെ സ്ഥാപിക്കണമെന്നത് സംബന്ധിച്ച് യുഡിഎഫില്‍ ഉടലെടുത്ത തര്‍ക്കം കോണ്‍ഗ്രസ് -ലീഗ് പോരിലേക്കെത്തിയിരുന്നു. ദേശീയ പാതയില്‍ പെരിയ ബട്ടത്തൂരില്‍ കോളേജ് സ്ഥാപിക്കുന്നതിനാണ് ആദ്യം തീരുമാനമുണ്ടായത്. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദുമ എംഎല്‍എയുടെ നേതൃത്വത്തില്‍ രാഷ്‌ട്രീയ കക്ഷികളെ ഉള്‍പ്പെടുത്തി ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിരുന്നു. ഇതിനിടയില്‍ കാഞ്ഞിരടുക്കത്ത് കോളേജ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് ഗംഗാധരന്‍ നായരുടെ നേതൃത്വത്തില്‍ ബദല്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ക്രിസ്ത്യന്‍ ലോബിയുടെ താത്പര്യത്തിനു വേണ്ടിയായിരുന്നു ഗംഗാധരന്‍ നായരുടെ നീക്കം. എംഎല്‍എയെ അറിയിക്കാതെ വിദഗ്ധ സംഘത്തിന്റെ സ്ഥല പരിശോധനയും കാഞ്ഞിരടുക്കത്ത് നടന്നിരുന്നു. കോളേജ് കാഞ്ഞിരടുക്കത്ത് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയില്‍ നിന്നും ഉറപ്പും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗംഗാധരന്‍ നായര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കാഞ്ഞിരടുക്കത്ത് ഫ്‌ളക്‌സ് ബോര്‍ഡും ഉയര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവും നടത്തി. എന്നാല്‍ ഇതിനെതിരെ മുസ്ലിംലീഗ് ശക്തമായി രംഗത്തെത്തുകയായിരുന്നു. ഇതേ ചൊല്ലി ഏറ്റവുമൊടുവില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസും ലീഗും വാക്‌പോരുണ്ടായി. എന്നാല്‍ ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ തീരുമാനം വന്നപ്പോള്‍ ലീഗിനുമുന്നില്‍ കോണ്‍ഗ്രസിന് മുട്ടുമടക്കേണ്ടി വന്നു. സംസ്ഥാന ഭരണം മുസ്ലിംലീഗിന് വഴങ്ങിയാണെന്ന് ആക്ഷേപമുയരുമ്പോഴാണ് ഗവണ്‍മെന്റ് കോളേജിന്റെ കാര്യത്തിലും കോണ്‍ഗ്രസിന് പരാജയം സംഭവിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍പള്ളി അധികൃതരുടെ താത്പര്യം സംരക്ഷിക്കാന്‍ കാഞ്ഞിരടുക്കത്തേക്ക് കടത്തിയ കോളേജ് ഒടുവില്‍ മുസ്ലിംലീഗിന് വഴങ്ങി കുണിയയിലെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.