Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിരസിതരുടെ വിലാപങ്ങള്‍ക്കപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2014, 07:58 pm IST
in Vicharam

ഇക്കുറി 77 ആവര്‍ത്തിക്കും എന്ന് എ.കെ (47) ആന്റണി തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞത് രണ്ട് കാലഘട്ടങ്ങളുടെ സമാനതകളെ കണ്ടുകൊണ്ടാണ്. 77 ല്‍ ഒരു അമ്മയും മകനും (ഇന്ദിരയും സഞ്ജയും) ചേര്‍ന്നാണ് കോണ്‍ഗ്രസിനെ നയിച്ചത്. 2014 ലും അത് ആവര്‍ത്തിച്ചു. 77 ലും 2014 ലും മുഖ്യതെരഞ്ഞെടുപ്പ് വിഷയം കോണ്‍ഗ്രസിന്റെ അഴിമതിയും വിലക്കയറ്റവും ആയിരുന്നു. 77 ല്‍ കോണ്‍ഗ്രസിനെതിരെ ഒരു ജനനായകന്‍ (ജയപ്രകാശ് നാരായണന്‍)ഉയര്‍ന്നുവന്നെങ്കില്‍ 2014 ല്‍ അത് നരേന്ദ്രമോദിയായിരുന്നു. 77 ല്‍ ജനതാപാര്‍ട്ടിക്ക് 295 സീറ്റ് കിട്ടിയിരുന്നെങ്കില്‍ 2014 ല്‍ ഭാരതീയ ജനതാ പാര്‍ട്ടി 282 സീറ്റ് നേടി. ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരം ജനവിധിയില്‍ കണ്ടപ്പോള്‍ കേരളം മാത്രം കോണ്‍ഗ്രസിനെ തുണച്ചതും മറ്റൊരു സമാനത. 77 ലെ പരാജയത്തിനുശേഷം എ.കെ.ആന്റണി ഇന്ദിരാവിരുദ്ധ ചേരിയിലേക്ക് മറുകണ്ടം ചാടിയതു മാത്രമാണ് ആവര്‍ത്തിക്കാന്‍ ബാക്കി. പ്രതിരോധ വകുപ്പിലെ അഴിമതികളുടെ കാര്‍മികനായി പോയതിനാല്‍ നിലവില്‍ നെഹ്‌റു കുടുംബത്തിന്റെ തിണ്ണയില്‍ ചുരുണ്ടുകൂടി കിടക്കാനാണ് ആന്റണിയുടെ വിധി.

ജനങ്ങളാല്‍ നിരസിതരായ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും മോദി ഭരണത്തിന്റെ ഒരു മാസത്തെ വിലയിരുത്തി വിലപിക്കുകയാണിപ്പോള്‍. മനീഷ് തിവാരി മുതല്‍ കൊടിയേരി ബാലകൃഷ്ണന്‍ വരെ താന്താങ്ങളുടെ പത്രത്തില്‍ ലേഖനമെഴുതി ഒരു മാസത്തെ ദൂഃഖം കരഞ്ഞു തീര്‍ത്തു. മോദി കോര്‍പ്പറേറ്റുകളുടെ തോഴനാണെന്ന് ഒരു മാസത്തെ അവരുടെ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നു. വാള്‍മാര്‍ട്ടിനെ ഇന്ത്യയില്‍ കൊണ്ടുവന്നവര്‍ ഇതു പറയുന്നതു കേള്‍ക്കാന്‍ എന്തു സുഖം. അംബാനിയെപ്പോലെ അല്ലെങ്കില്‍ അദ്വാനിയെപ്പോലെ ഏതെങ്കിലും ഇന്ത്യാക്കാരന്‍ കോര്‍പ്പറേറ്റ് ആകുന്നതില്‍ മാത്രമാണ് ഇവര്‍ക്ക് വിരോധം. ബില്‍ഗേറ്റും മര്‍ഡോക്കും ഒക്കെ യഥേഷ്ടം വിഹരിക്കട്ടെ! വിഴിഞ്ഞം പദ്ധതി ചൈനീസ് കമ്പനി കൊണ്ടുപോകുന്നതില്‍ ഇവര്‍ക്ക് പരാതിയില്ല. ഇന്ത്യക്കാര്‍ സമ്പന്നരാകാന്‍ പാടില്ല, ഇന്ത്യയില്‍ ഉറച്ച ഭരണം പാടില്ല തുടങ്ങിയ അന്തര്‍ഗതങ്ങളാണ് ഒരു മാസത്തിന്റെ ഇടതുപക്ഷ റിപ്പോര്‍ട്ടിംഗില്‍ തെളിഞ്ഞുവരുന്നത്.

മോദി എങ്ങനെ അധികാരത്തില്‍ വന്നു എന്ന് ശാസ്ത്രീയമായി പഠിച്ച് പി.രാജീവ് ദേശാഭിമാനിയില്‍ എഴുതി (18.06.2014). ബിംബ നിര്‍മാണത്തിന്റെ ആധുനിക പ്രൊഫഷണല്‍ രീതികളാണത്രേ മോദി പിന്തുടര്‍ന്നത്!~ബ്രാന്‍ഡഡ് കൂര്‍ത്ത, മൊവാഡോ വാച്ച്, ബവള്ഗിരി കണ്ണടകള്‍, മൗബ്ലു പെന്‍-മോദിയില്‍ ഇതൊക്കെ കണ്ടിട്ടാണ് ജനങ്ങള്‍ വോട്ടു ചെയ്തത്! ഇതെല്ലാം കാരാട്ടിന് കിട്ടിയിരുന്നെങ്കില്‍ അദ്ദേഹത്തിനും പ്രധാനമന്ത്രിക്കസേര കിട്ടിയേനെ! നവമാധ്യമങ്ങളെയും ‘പ്രാചീന’മാധ്യമങ്ങളെയുമെല്ലാം മോദി ഉപയോഗപ്പെടുത്തി! മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നാല്‍ ജയിക്കാമെന്നുണ്ടെങ്കില്‍ 77 ല്‍ ശ്രീമതി ഗാന്ധി വന്‍ ഭൂരിപക്ഷം നേടുമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ പോലും ഈ നവബുദ്ധിജീവിക്ക് കഴിവില്ല.

പാവങ്ങളുടെ പടത്തലവന്‍ വി.എസ്.അച്യുതാനന്ദന്റെ വീട് മോടി(പ്രധാനമന്ത്രിയല്ല)യാക്കാന്‍ 69 ലക്ഷം രൂപ. സഖാവ് മാധ്യമ തോഴനായതിനാല്‍ പത്രങ്ങള്‍ ഉള്‍പ്പേജില്‍ അപ്രധാനമായി വാര്‍ത്ത നല്‍കി ഒതുക്കി. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ശബരിമലയില്‍ കമ്മീഷനായി പ്രവര്‍ത്തിച്ചതിന് ജസ്റ്റിസ് കെ.ടി.തോമസിന് ലഭിച്ച എട്ട് ലക്ഷം രൂപ അദ്ദേഹം സ്വന്തമാക്കാതെ പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്‍കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കെ.ടി.തോമസിന്റെ നിലപാട് കേരളത്തോടുള്ള വഞ്ചനയാണെന്ന് വി.എസ്.അച്യുതാനന്ദന്‍. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നില്ല; പക്ഷേ മുല്ലപ്പെരിയാര്‍ രാഷ്‌ട്രീയം എട്ടുനിലയില്‍ പൊട്ടിയിരിക്കുന്നു.

ഏതു ഭീകരവാദമാണോ ഇറാഖില്‍ ഇന്ത്യന്‍ നഴ്‌സുമാരെ ബന്ദിയാക്കിയത് അതേ ഭീകരവാദത്തിന്റെ കേരളപ്രതിനിധികളോടൊപ്പം ഭരണം നടത്തുന്ന കേരള മുഖ്യമന്ത്രി നഴ്‌സുമാരെ രക്ഷപ്പെടുത്തിയത്രേ! കേന്ദ്രമന്ത്രിസഭയുടെ നയതന്ത്ര വിജയത്തെ തന്റെ രാഷ്‌ട്രീയ നേട്ടമാക്കാനാണ് കേരള മുഖ്യന്റെ ശ്രമം. എട്ടുകാലി മമ്മൂഞ്ഞ് മരിച്ചു. എട്ടുകാലി കുഞ്ഞൂഞ്ഞ് ജനിച്ചിരിക്കുന്നു. ”നഴ്‌സ് പുള്ളാരെ രക്ഷിച്ചത് ഞമ്മളാണ്.”

ഇറാഖില്‍ നിന്ന് ഇന്ത്യന്‍ നഴ്‌സുമാരെ മോചിപ്പിച്ചുവെന്ന് ഇംഗ്ലീഷ് പത്രങ്ങള്‍. ഇറാഖില്‍നിന്ന് മലയാളി നഴ്‌സുകളെ മോചിപ്പിച്ചുവെന്ന് ‘മുഖ്യധാര’ മലയാള പത്രങ്ങള്‍. ഇന്ത്യയില്‍നിന്ന് എത്ര ദൂരമാണ് നമ്മുടെ ‘മുഖ്യധാര’യുടെ അകലം എന്നതാണ് വരികള്‍ക്കിടയില്‍ ബന്ദിയാക്കിപ്പെട്ടിരിക്കുന്നത്.

രവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.