Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെ.പി.സി.സി.യുടെ കത്തുകള്‍ എ വിഭാഗം പുറത്തുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2014, 11:38 pm IST
in Ernakulam

കാക്കനാട്: തൃക്കാക്കര നഗരസഭാ ഭരണം തിരിച്ചു പിടിക്കാന്‍ എ ഗ്രൂപ്പില്‍ ശക്തമായ നീക്കം . എ ഗ്രൂപ്പില്‍ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും ഇതേ അഭിപ്രായമുള്ളവരാണ്.

ഇന്നലെ രാവിലെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷക്കെതിരെയുള്ള അവിശ്വാസം പാസായതിനെത്തുടര്‍ന്ന് നഗരസഭാ കാര്യാലയത്തിനു മുന്നില്‍ ഐ വിഭാഗത്തില്‍ പെട്ട യൂത്ത്‌കോണ്‍ഗ്രസ്സുകാരും,നേതാക്കളും എ ഗ്രൂപ്പ് നേതാവും,മുന്‍ നഗരസഭാ ചെയര്‍മാനുമായ പി.ഐ.മുഹമ്മദാലിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും അവഹേളിക്കുകയും ചെയ്തതാണ് എ ഗ്രൂപ്പുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത് .

അവിശ്വാസ ചര്‍ച്ചയ്‌ക്ക് ശേഷം എ ഗ്രൂപ്പുകാര്‍ വികസനകാര്യ സ്ഥിരം സമിതി ആഫീസിലും മറ്റും തമ്പടിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഐ ഗ്രൂപ്പില്‍പെട്ടവര്‍ മുദ്രാവാക്യംവിളി ആരംഭിച്ചത്.നഗരസഭാ ചെയര്‍മാന്‍ ഷാജി വാഴക്കാല ഈ സമയങ്ങളിലെല്ലാം തന്നെ ആഫീസിലിരുന്നു ഫയലുകള്‍ നോക്കുകയായിരുന്നു.

അദ്ദേഹം സ്വന്തം ഗ്രൂപ്പൂകാരെ പോലും അകത്തേക്ക് കടത്തി വിട്ടിരുന്നില്ല.കെ.പി.സി.സി.പ്രസിഡന്റിന്റെ നിര്‍ദേശമനുസരിച്ചു തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ സ്ഥാനം മുഹമ്മദാലി രാജിവെക്കുകയും തല്‍സ്ഥാനത്തേക്ക് ഷാജി വാഴക്കാലയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഈ പാക്കേജിന്റെ ഭാഗമായി പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് പി.ഐ.മുഹമ്മദാലി നിര്‍ദേശിക്കുന്ന ഒരാളെ തല്‍സ്ഥാനത്തേക്ക് നിയമിക്കണമെന്നും കെ.പി.സി.സി.അധ്യക്ഷനു വേണ്ടി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എന്ന നിലയ്‌ക്ക് മുഹമ്മദാലിക്കു അയച്ച കത്താണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ആറു മാസമായിട്ടും ഐ ഗ്രൂപ്പുകാരിയായ സ്ഥിരം സമിതി അധ്യക്ഷ രാജി വെക്കാത്തതിനെത്തുടര്‍ന്ന് മെയ് ഏഴിന് എറണാകുളം ഡി.സി.സി.പ്രസിഡന്റ്, വി.ജെ. പൗലോസിന് കെ.പി.സി.സി.പ്രസിഡന്റിനു വേണ്ടി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അയച്ച കത്തും പുറത്തു വന്നിരിക്കുകയാണ്.

അതില്‍ കത്ത് കിട്ടി അഞ്ചു ദിവസത്തിനകം നിലവിലുള്ള പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ രാജി വെക്കണമെന്നും ,മുഹമ്മദാലി നിര്‍ദേശിക്കുന്ന ആളിന് തല്‍സ്ഥാനത്തേക്ക് അവസരം നല്കാനുള്ള കെ.പി.സി.സി.പ്രസിഡന്റിന്റെ നിര്‍ദേശം പാലിക്കാത്തതിനാല്‍ കര്‍ശന മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും എഴുതിയിട്ടുണ്ട് .

നഗരസഭയില്‍ ഭരണ സ്തംഭനം വരുത്തിവെച്ച യു.ഡി.എഫ്.ജനങ്ങളോട് മാപ്പ് പറയണമെന്ന് നഗരസഭയിലെ പ്രതിപക്ഷ നേതാവ് എം.എ. മോഹനന്‍ ആവശ്യപ്പെട്ടു.വികസനത്തിന്റെ പേരില്‍ ജനങ്ങളോട് വോട്ടു ചോദിച്ചു ജയിച്ചു വന്നവര്‍ തമ്മില്‍ത്തല്ലുന്നത് കയ്യുംകെട്ടി നോക്കി നില്ക്കാനാവില്ല.നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് കോറം തികയാതെ കഴിഞ്ഞ കൗണ്‍സില്‍ യോഗം പിരിയേണ്ടി വന്നത്.മോഹനന്‍ പറഞ്ഞു.പ്രതിപക്ഷ കക്ഷികളും നഗരസഭയ്‌ക്ക് മുന്‍പില്‍ പ്രകടനം നടത്തി, രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്റെ ആഫീസിനു മുന്നില്‍ ഇവര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു ഇതേസമയം തന്നെ ഐ ഗ്രൂപ്പിനെ അനുകൂലിക്കുന്ന യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം മുഹമ്മദാലി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു.നഗരസഭാകാര്യാലയത്തിന്റെ രണ്ടു വാതിലുകളും ഐ ഗ്രൂപ്പും ,പ്രതിപക്ഷവും സമരവുമായി കയ്യടക്കിയിരുന്നു.

നഗരസഭയില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് നഗരസഭാ കൗണ്‍സിലര്‍ സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടിയിലെ ജിജോ ചിങ്ങംതറ പറഞ്ഞു. കോണ്‍ഗ്രസ്സിലെ എ , ഐ ഗ്രൂപ്പ് തര്‍ക്കത്തില്‍ തങ്ങള്‍ പ്രതികരിക്കാനില്ലെന്ന് മുസഌംലീഗിന്റെ നഗരസഭാ വൈസ് ചെയര്‍പേര്‍സണ്‍ കൂടിയായ ഷെരീനാ ഷുക്കൂറും കൗണ്‍സിലര്‍ എ.എ.ഇബ്രാഹിം കുട്ടിയും പറഞ്ഞു. സംഘര്‍ഷഭരിതമായ അന്തരീക്ഷം കണക്കിലെടുത്ത് തൃക്കാക്കര എസ് .ഐ .ടി.കെ.ജോസിയുടെ നേതൃത്വത്തില്‍ ധാരാളം റിസര്‍വ് പോലീസ്‌കാരും എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

Kerala

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

India

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

പുതിയ വാര്‍ത്തകള്‍

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.