Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പെട്രോളിയം വിലയും മോദി സര്‍ക്കാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2014, 09:50 pm IST
in Vicharam

ഇറാഖ് ആഭ്യന്തര കലാപം മൂലം എരിപൊരി കൊള്ളുകയാണ്. എണ്ണ ഉല്‍പ്പാദനത്തില്‍ കുത്തകയുള്ള ഇറാഖിലെ സംഘര്‍ഷം ലോകത്തെ തന്നെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും ഇന്ത്യയെ. നമ്മുടെ രാജ്യത്തിനാവശ്യമുള്ള എണ്ണയുടെ സിംഹഭാഗവും ഇറാഖില്‍ നിന്നാണെത്തുന്നത്. വിമതര്‍ ആക്രമണം ശക്തമാക്കുകയും എണ്ണക്കമ്പനികളടക്കം പിടിച്ചടക്കുകയും ഉല്‍പ്പാദനവും നീക്കവും കുറയുകയും ചെയ്തതോടെ എണ്ണ വിലയില്‍ കുതിപ്പുതന്നെയാണ് അനുഭവപ്പെടുന്നത്. സ്വാഭാവികമായും നമ്മുടെ രാജ്യത്തും എണ്ണവില ഉയര്‍ത്തേണ്ടിവരും. ഇതാ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും നരേന്ദ്രമോദി സര്‍ക്കാര്‍ വിലകൂട്ടാന്‍ പോകുന്നു എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. സാധനവിലകളാല്‍ നട്ടം തിരിയുന്ന സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാകുമെന്ന് കണക്കുകൂട്ടി. ഒരു മാസം പോലും ഭരണത്തില്‍ തികച്ചിട്ടില്ലാത്ത സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിന് ഒരുക്കൂട്ടുകപോലും ചെയ്തു. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തരയോഗവും തീരുമാനവും വന്നിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഉപഭോക്താക്കളെ അത് ബാധിക്കാത്തവിധം നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചത്. പെട്രോളിന് വില കുറയാനും മറ്റുള്ളവയ്‌ക്ക് കൂടാതിരിക്കാനും സഹായിക്കുംവിധം എക്‌സൈസ് തീരുവ കുറക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. പരക്കെ സ്വാഗതം ചെയ്യപ്പെടേണ്ട ഈ തീരുമാനത്തെ ചില മാധ്യമങ്ങള്‍ തമസ്‌ക്കരിക്കുകപോലും ചെയ്തിരിക്കുന്നത് കാണുമ്പോള്‍ അത്ഭുതപ്പെട്ടുപോവുകയാണ്.

നരേന്ദ്രമോദി സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ താല്‍പര്യസംരക്ഷണത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് കാര്യമായ വിമര്‍ശനം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് കോര്‍പ്പറേറ്റുകളുടെ സഹായം കൊണ്ടാണെന്നുപോലും പ്രചരിപ്പിക്കുന്നവരുണ്ട്. എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് മൂക്കുകയറിടുംവിധമുള്ള തീരുമാനങ്ങളാണ് സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ സ്വീകരിച്ചിരിക്കുന്നത്. എണ്ണപ്പാടം യഥാവിധി ഉപയോഗപ്പെടുത്താത്തതുമൂലം ഉണ്ടായ നഷ്ടം റിലയന്‍സില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം അതിന് ഉദാഹരണമാണ്. കോര്‍പ്പറേറ്റുകളെ സൃഷ്ടിച്ചത് ബിജെപി സര്‍ക്കാറല്ല. കോര്‍പറേറ്റുകള്‍ വളരാനും വികസിക്കാനും ഒത്താശ ചെയ്തുകൊടുത്തത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ജനങ്ങളെ ദ്രോഹിക്കുന്ന നികുതി വര്‍ദ്ധനവ് ഉള്‍പ്പെടെ എടുത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റുകളുടെ എട്ട് ലക്ഷം കോടിയുടെ നികുതി കുടിശ്ശിക എഴുതിതള്ളിയത് വിസ്മരിക്കാനാവില്ല. അതേ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ് നരേന്ദ്രമോദിയുടെ ഭരണം നീങ്ങുന്നത് കോര്‍പ്പറേറ്റുകളുടെ സഹായിക്കാനാണെന്ന് പ്രചരിപ്പിക്കുന്നത്. എല്ലാ കൊള്ളരുതായ്‌മകളും ചെയ്തുകൂട്ടിയ കോണ്‍ഗ്രസ് രാജ്യത്തെ കുത്തുപാള എടുപ്പിച്ചിരിക്കുന്നു. പൊതുമുതല്‍ പോക്കറ്റിലാക്കി. ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി. കടംവാങ്ങി ദൂര്‍ത്തടിച്ച സര്‍ക്കാര്‍ ഇറങ്ങിപ്പോകുംമുമ്പ് രാജ്യത്തിന്റെ സപ്ത നാഡികളും തളര്‍ത്തിയിരിക്കുകയാണ്. അത് തിരിച്ചറിഞ്ഞപ്പോഴാണ് കടുത്ത നടപടി സ്വീകരിക്കാതെ ഒരു വികസനവും സാധ്യമല്ലാത്ത അവസ്ഥയാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

റെയില്‍വേ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് ഏറെ എതിര്‍പ്പുണ്ടാക്കി. കോണ്‍ഗ്രസ്സുകാരാണ് അതില്‍ മുന്നിട്ടിറങ്ങിയത്. കോണ്‍ഗ്രസ് സര്‍ക്കാരാണ് യാത്രാനിരക്കും ചരക്കുകൂലിയും കൂട്ടാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞമാസം 16ന് അത് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കിടയിലായതിനാല്‍ മരവിപ്പിക്കുകയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ നിര്‍ബന്ധിത സാഹചര്യത്തിലാണ് അത് അംഗീകരിച്ചത്. എന്നിട്ടും സാധാരണക്കാരനെ കൂടുതല്‍ പ്രതികൂലമായി ബാധിക്കാതെ നോക്കി. 65 കിലോമീറ്റര്‍ വരെയുള്ള പാസഞ്ചര്‍ വണ്ടികളിലെ യാത്രയ്‌ക്ക് നിരക്ക് വര്‍ദ്ധനയില്ല. വന്‍ നഗരങ്ങളില്‍ ഓടുന്ന വണ്ടിക്ക് 80 കിലോമീറ്റര്‍ വരെയും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല. ദീര്‍ഘദുര യാത്രയ്‌ക്കും ഉയര്‍ന്ന ക്ലാസ്സുകള്‍ക്കുമാണ് നിരക്കില്‍ വര്‍ദ്ധനവ്. ദീര്‍ഘ ദൂരയാത്ര എല്ലാ ദിവസവുമുള്ളതല്ലല്ലോ.  ചരക്കുകൂലി കൂട്ടിയതിനാല്‍ അരിവില കുതിച്ചുയരുമെന്ന് പ്രചരിപ്പിച്ചു. കേരളത്തിന്റെ ഭക്ഷ്യമന്ത്രി നിയമസഭയില്‍ തട്ടിവിട്ടത് ഒരു കിലോ അരിക്ക് ഏഴുരൂപ വരെ വില കൂടുമെന്നാണ്. മന്ത്രി പറഞ്ഞത്  എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. കേരളത്തിലേക്ക് റെയില്‍മാര്‍ഗ്ഗം അരികൊണ്ടുവരുന്നത് ഫുഡ്‌കോര്‍പ്പറേഷനാണ്. അവര്‍ അരിവില കൂട്ടിയിട്ടില്ല. മന്ത്രിയുടെ പ്രസ്താവന കരിഞ്ചന്തക്കാരെ സഹായിക്കാനാണ്. പൂഴ്‌ത്തിവയ്‌പ്പ് പ്രോത്സാഹിപ്പിക്കാനാണ്. അത്തരക്കാരെ പൂട്ടാനും കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുക്കൊണ്ടിരിക്കുന്നു. ഏതായാലും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള നടപടികളെല്ലാം ജനോപകാരപ്രദമാണ്. പ്രത്യേകിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില പിടിച്ചുനിര്‍ത്താനുള്ള നടപടി. അത് എല്ലാ വിഭാഗം ജനങ്ങളുടെയും അഭിനന്ദനം അര്‍ഹിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.