ബാഗ്ദാദ്: ഇറാഖിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ ബെയ്ജിയുടെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുത്തതായി സുന്നി പോരാളി സംഘമായ ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐഎസ്ഐഎസ്) അവകാശപ്പെട്ടു. സലാഹുദ്ദീന് പ്രവിശ്യയിലാണ് ബെയ്ജി സ്ഥിതി ചെയ്യുന്നത്. പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ശുദ്ധീകരണശാലയുടെ നടത്തിപ്പ് കൈമാറുമെന്നും ബഗ്ദാദ് ലക്ഷ്യമാക്കി മുന്നേറ്റം തുടരുമെന്നും ഐഎസ്ഐഎസ് വക്താവ് പറഞ്ഞു.
രാജ്യത്തെ എണ്ണ ശുദ്ധീകരണത്തിന്റെ മൂന്നിലൊന്നും നടക്കുന്ന എണ്ണ ശുദ്ധീകരണ ശാലയുടെ നിയന്ത്രണത്തിനായി വിമതപോരാളികളും സൈന്യവും തമ്മില്‍ പത്തു ദിവസമായി ഏറ്റമുട്ടല്‍ നടന്നു വരികയായിരുന്നു.സുന്നി ഭൂരിപക്ഷ പ്രവിശ്യയായ അന്‍ബാറിലെ 70 ശതമാനത്തോളം പ്രദേശങ്ങള്‍ വിമതപോരാളികളുടെ നിയന്ത്രണത്തിലായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: