ന്യൂദല്‍ഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സൂപ്പര്‍-സോണിക് മിസെയില്‍ ആകാശ് വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറില്‍ നിന്നുള്ള വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു പരീക്ഷണം. വ്യോമസേനയുടെ ഭാഗമായ വിമാനം ഇന്ത്യന്‍ സൈന്യമാണ് പരീക്ഷിച്ചത്. മിസെയിലിന്റെ അവസാനവട്ട പരീക്ഷണമാണ് നടത്തിയതെന്ന് സൈന്യം അറിയിച്ചു.
പ്രതിരോധ ഗവേഷണസ്ഥാപനമായ ഡിആര്‍ഡിഒ ആണ് മിസെയില്‍ വികസിപ്പിച്ചെടുത്തത്. 27 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസെയിലിന് 60 കിലോഗ്രാം ഭാരം വഹിക്കാനാവും.
മിസെയിലിന്റെ പരീക്ഷണ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രതിരോധ മന്ത്രിയുടെ സൈന്റിഫിക് ഉപദേഷ്ടാവും ഡിആര്‍ഡിഒ മേധാവിയുമായ അവിനാഷ് ചന്ദേര്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് ആകാശ് മിസെയില്‍ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: