ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന ലൈംഗിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സമാജ്വാദി പാര്‍ട്ടി എം പി നരേഷ് അഗര്‍വാള്‍ രംഗത്ത്. വളര്‍ത്ത് മൃഗങ്ങളെ പോലും ബലം പ്രയോഗിച്ച് വലിച്ചിഴയ്ക്കാത്ത കാലത്താണ് യുപിയില്‍ സ്ത്രീകളോട് ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നതെന്ന് അഗര്‍വാള്‍ കുറ്റപ്പെടുത്തി. യുപിയിലെ ബദ്വാനില്‍ പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിലെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തു വരും. സത്യം ഇതു തന്നെയാണെങ്കില്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും അല്ലാത്ത പക്ഷം നടപടിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ യുപിയിലെ സംഭവങ്ങള്‍ മാത്രമാണ് നിരീക്ഷിക്കുന്നത്. മറ്റുള്ള സ്ഥലങ്ങളിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും അഗര്‍വാള്‍ പറഞ്ഞു.
അതിനിടെ സ്ത്രീകളെ മൃഗങ്ങളോട് ഉപമിച്ച അഗര്‍വാളിന്റെ പ്രസ്താവനകളെ വിമര്‍ശിച്ചു പല രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: