പശ്ചാത്താപം എല്ലാവര്ക്കും ഉണ്ടാവുകയില്ല. യഥാര്‍ത്ഥമായ പശ്ചാത്താപം ഒരുതരം പ്രബുദ്ധതാണ്. അത് ഒരിക്കലുദിച്ചാല് ജീവന് അതിന്റെ പഴയതെറ്റുകള്‍ ആവര്‍ത്തിക്കയില്ല. മനസ്സ് എന്നന്നേക്കുമായി വിശുദ്ധിയുടേയും പാപരാഹിത്യത്തിന്റെയും ആദര്‍ശങ്ങളിലേക്ക് ഉന്മുഖമാകും.പശ്ചാത്തപവും സാധുസംഗമവും വിശുദ്ധജീവിത തൃഷ്ണയും അനുഗ്രഹിക്കുമ്പോള്‍ അയാള്‍ ജീവിതത്തിന്റെ ഒരു നൂതനമേഖലയിലേക്ക് കടക്കുകയായി. എല്ലാ പ്രവൃത്തികള്‍ക്കും പ്രതികരണമുണ്ട്.
ഈ പ്രതികരണം രണ്ടുവിധമാണ്. ഒന്നു ബാഹ്യമേഖലയില്നിന്നുള്ള സംഭാവന രണ്ടാമത്തേത് മനസ്സില്‍തന്നെ വന്നുചേരുന്ന പരിവര്‍ത്തനം ജീവിതത്തില്‍ ആനന്ദപ്രഭമായ സന്ദര്‍ഭം ഉണ്ടാകുന്നത് ഒരാളുടെ സല്‍പ്രവര്‍ത്തികളുടെ ഫലമായിട്ടാണ്. ദുരിതമുണ്ടാക്കുന്ന വേദനാസഹജമായ സന്ദര്‍ഭങ്ങളാകട്ടെ ദുഷ്പ്രവൃത്തികളുടെ ഫലവും. പാപാചരണത്തിന്റെ ഫലമായി മനസ് കളങ്കപങ്കിലമായിതീരും. ധാര്‍മികവും ധന്യവുമായ പ്രവര്‍ത്തികളുടെ ഫലമായി മനസ്സ് ശുദ്ധവും സ്വച്ഛവുമായി ഭവിക്കും. ഇതാണ് മനസ്സിലുണ്ടാകുന്ന പരിവര്‍ത്തനത്തിന്റെ സ്വഭാവം.
നിര്‍വ്വികാരചൈതന്യമായ ഈശ്വരന് പാപത്തിനും പുണ്യത്തിനും അതീതനാണ്. എന്തെന്നാല്‍ ഈശ്വരന് എല്ലാ ജീവികളിലും സാക്ഷിരൂപേണ അഭേദമായി വര്‍ത്തിക്കുന്നു. പക്ഷേ, പാപചരണം മുഖേന ജീവന് ഈശ്വരകാരുണ്യത്തില്നിന്ന് സ്വയം വിച്ഛേദിക്കപ്പെടുന്നു. കളങ്കപങ്കിലമായ മനസ്സിന് ഈശ്വരന്റെ സന്നിദ്ധ്യത്തെയോ ശക്തിയെയോ മഹത്വത്തെയോ ദര്‍ശിക്കാന്‍ സാദ്ധ്യമല്ല. തന്നയുമല്ല ഈശ്വരന്റെ മംഗളകരമായ ഗുണങ്ങളെ പ്രതിബിംബിപ്പിക്കാനും കഴിയുകയില്ല. തന്മൂലം മനസ്സിനെ കളങ്കപങ്കിലമാകുന്നത് ഏതോ അതുതന്നെയാണ് പാപം.
– രമാദേവി
തയ്യാറാക്കിയത്:
ടി. ഭാസ്കരന് കാവുംഭാഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: