Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

സാധാരണക്കാരുടെ ജീവിതമെഴുതുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2014, 08:49 pm IST
inVaradyam

ഷാലന്‍ വള്ളുവശ്ശേരി നോവലുകള്‍ എഴുതുകയാണ്‌. അഞ്ചു നോവലുകള്‍ ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞ ഈ എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ക്ക്‌ പൊള്ളലും തണുപ്പും ആര്‍ദ്രതയും ഉണ്ടെന്ന്‌ അറിയിക്കുന്നതാണ്‌ രചനകള്‍ ഓരോന്നും. ആ ഒരു നിമിഷം, വര്‍ഷമേഘം, ചുളി, ഉഷസ്സന്ധ്യപോല്‍,നഗരം, വേനല്‍ മഴപോലെ…. ഷാജന്‍ എഴുതിക്കൊണ്ടേയിരിക്കുകയാണ്‌.

നോവലുകള്‍ക്ക്‌ കഥ വേണം. കഥമാത്രം നോവലാകുന്നില്ല. എന്തും കുത്തി നിറയ്‌ക്കാവുന്ന കീറച്ചാക്കാണു നോവലെന്ന സങ്കല്‍പ്പം ഇന്നും ചില എഴുത്തുകാര്‍ക്കുണ്ടാവാം. അവര്‍ അങ്ങനെ നോവല്‍ രചിക്കുന്നുമുണ്ട്‌. പക്ഷേ വായിക്കപ്പെടുന്നില്ല. ഈ തിരിച്ചറിവു നല്ലപോലെ ഉള്‍ക്കൊണ്ടിട്ടുള്ള ഷാലന്‍ അതുകൊണ്ടുതന്നെ എന്തും എഴുതിക്കൂട്ടുന്നില്ല. മറിച്ച്‌ വായിക്കപ്പെടണമെന്ന നിര്‍ബന്ധം ഉള്ളതിനാല്‍ കഥയുണ്ട്‌, കഥക്കുള്ളില്‍ ഉദ്വേഗമുണ്ട്‌, കഥയ്‌ക്കു പരിണാമ ഗുപ്തിയുണ്ട്‌, അപാരമായ ട്വിസ്റ്റുകളുണ്ട്‌. ഷാലന്റെ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ ഒരു സാധരാണ വായനക്കാരനെ ഏതു വിധത്തിലും നോവലകളുടെ പേജില്‍ പിടിച്ചു നിര്‍ത്തുന്നുവെന്നതാണ്‌ മികച്ച പ്രത്യേകത. നിത്യ ജീവിതം, അതില്‍ ഉണ്ടാകുന്ന അസാധാരണമായ ജീവിതനിമിഷങ്ങള്‍, അതാണ്‌ നോവലുകളെ ഏറെ ആകര്‍ഷികമാക്കുന്നത്‌.

കഥാ പാത്രങ്ങളുടെ മനോവ്യാപാരങ്ങളില്‍ വായനക്കാരന്‍ മുഴുകുമ്പോഴാണ്‌ ഒരുപക്ഷേ നോവലുകള്‍ സാധാരണ ആസ്വാദകര്‍ ഏറെ ഉള്‍ക്കൊള്ളുന്നത്‌. അവനു പരിചിതമായ വികാരങ്ങള്‍ അവനു പരിചിതമായ സാഹചര്യങ്ങളില്‍ അവതരിപ്പിക്കപ്പെടുമ്പോഴാണ്‌ ആ കഭയുടെ പിന്നാലേ പോകുന്നത്‌. വായനയുടെ ഒരു കാലം ടെലിവിഷന്‍ സീരിയലുകള്‍ തട്ടിയെടുത്തത്‌ അങ്ങനെയാണ്‌. അക്ഷരങ്ങളുടെ ലോകത്തെ അവതരണങ്ങളെ പൈങ്കിളികള്‍ എന്നു വിളിച്ചാക്ഷേപിച്ച്‌ അപമാനിച്ച കാലത്തു വന്ന ടെലിവിഷന്‍ സീരിയലുകള്‍ അതിനേക്കാള്‍ പൈങ്കിളിയായിരുന്നെങ്കിലും ആരും പഴിച്ചില്ല. കാണികളാകട്ടെ അവ കണ്ടു കണ്‍ നിറച്ചു. ഒരുതരത്തില്‍ കഥാര്‍സിസ്‌ അങ്ങനെ നടക്കുകയായിരുന്നു. അതു വികാര വിമലീകരണമാകുന്നില്ലെന്ന ആക്ഷേപം വായനയുടെ ലോകത്തുണ്ടായതുപോലെ ടെലിവിഷന്‍ ലോകത്തുയര്‍ന്നില്ല. ഷാലന്‍ വള്ളുശ്ശേരിയുടെ നോവലുകള്‍ക്ക്‌ ഇവിടെയാണ്‌ പ്രസക്തിയേറുന്നത്‌. ബുദ്ധിജീവി ജാടകള്‍ എഴുത്തിന്റെ കൃത്രിമ ലോകം ചമയ്‌ക്കുമ്പോള്‍ അവിടെനിന്ന്‌ മാറി ഷാലന്‍ സാധാരണക്കാരന്റെ ലോകം വാക്കുകള്‍കൊണ്ടു വരയ്‌ക്കുന്നു.

മനുഷ്യ ശരീരത്തിന്റെ വാസ്തുശാസ്ത്രം

‘കേരളത്തിലെ ആമ്പിള്ളേര്‍ക്കെന്തിനാടാ സിക്സ്‌ പാക്കെ’ന്നത്‌ സിനിമയിലെ മാത്രം ഡയലോഗാണിന്ന്‌. കേരളത്തിലെ ആമ്പിള്ളേര്‍ മാത്രമല്ല, പെമ്പിള്ളേരും ആ ചോദ്യം ഇപ്പോള്‍ ചോദിക്കുന്നില്ല. ആരോഗ്യവും ശാരീരിക ക്ഷമതയും സംബന്ധിച്ച്‌ ബോധവാന്മാരായ പുതുതലമുറ ബോഡി ബില്‍ഡിംഗിന്‌ പുറകെയാണിപ്പോള്‍. ജിംനേഷ്യങ്ങളും യോഗ പരിശീലന കേന്ദ്രങ്ങളും കൂണുകള്‍ പോലെ ഉയരാന്‍ തുടങ്ങിയതും ഇതുകൊണ്ട്‌ തന്നെ. എന്നാല്‍ ഇത്തരം ഫിറ്റ്നസ്‌ കേന്ദ്രങ്ങള്‍ ശാസ്ത്രീയമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌. സൗന്ദര്യബോധത്തെ ചൂഷണം ചെയ്യാനിറങ്ങുന്ന കച്ചവടക്കണ്ണുകളില്‍ നിന്നും ഒഴിഞ്ഞുമാറാനും ശാരീരിക ക്ഷമതയുടെ ശാസ്ത്രീയ അറിവുകള്‍ കണ്ടെത്തുന്നതിനും സഹായിക്കുന്ന പുസ്തകമാണ്‌ ‘മനുഷ്യ ശരീരത്തിന്റെ വാസ്തു ശാസ്ത്രം’ (പഠനം). സാധാരണക്കാര്‍ക്കിടയില്‍ വ്യായാമത്തിന്റെ സന്ദേശമെത്തിക്കുന്നതിനും ജിംനേഷ്യങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണ അകറ്റാനുമാണ്‌ പുസ്തകം ലക്ഷ്യമിടുന്നത്‌. വ്യായാമത്തിന്റെ വിവിധ രീതികള്‍ ചിത്രസഹിതം വിശദീകരിക്കുന്നുണ്ട്‌. ഉത്തേജകമരുന്നുപയോഗത്തിന്റെ ദോഷഫലങ്ങള്‍ കൃത്യമായി പറഞ്ഞുതരുന്ന പുസ്തകം ശാസ്ത്രീയമായ പരിശീലനത്തിലേക്ക്‌ വായനക്കാരെ ക്ഷണിക്കുന്നു.

കാസര്‍കോട്‌ വെള്ളരിക്കുണ്ടില്‍ മസില്‍ ആന്റ്‌ ഫിറ്റ്നസ്‌ മള്‍ട്ടി ജിം നടത്തുന്ന ചെറുവത്തൂര്‍ പൊതാവൂര്‍ സ്വദേശി ഷിജു .പി.പിയും ആലക്കോട്‌ വെല്‍നസ്‌ മള്‍ട്ടി ജിം നടത്തുന്ന കണ്ണൂര്‍ കുണ്ടയംകൊവ്വല്‍ സ്വദേശി കെ.പി. നവീന്‍ കുമാറുമാണ്‌ രചയിതാക്കള്‍. തുളുനാട്‌ പബ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന്റെ വില 250 രൂപയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

Kerala

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

Health

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Editorial

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

പുതിയ വാര്‍ത്തകള്‍

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.